Asianet News MalayalamAsianet News Malayalam

ആല്‍ബര്‍ട്ടോയ്ക്ക് ആദരാഞ്ജലി അര്‍പ്പിച്ച് ഫുട്ബോള്‍ ലോകം

Pele and Franz Beckenbauer lead tributes to brother Carlos Alberto
Author
São Paulo, First Published Oct 26, 2016, 5:07 PM IST

സാവോപോളോ: അന്തരിച്ച ബ്രസീലിയന്‍  ഇതിഹാസം കാര്‍ലോസ് ആല്‍ബര്‍ട്ടോയ്ക്ക് ആദരാഞ്ജലി അര്‍പ്പിച്ച് ഫുട്ബോള്‍ ലോകം. കാര്‍ലോസിന്റെ വിയോഗത്തില്‍ അതീവ ദുഖിതനാണെന്ന് പെലെ പറഞ്ഞു. ഫുട്ബോളിനെ പ്രാണവായു പോലെ സ്നേഹിക്കുന്ന ബ്രസീലിയന്‍ ജനതയ്ക്ക് ക്യാപ്റ്റന്റെ വിയോഗം ഇനിയും ഉള്‍ക്കൊള്ളാനായിട്ടില്ല. കാര്‍ലോസ് ആൽബര്‍ട്ടോയ്ക്ക് അന്തിമോപചാരം അര്‍പ്പിക്കാനായി റിയയോിലെ വീട്ടിലേക്ക് ജനപ്രവാഹമായിരുന്നു.

ആര്‍ബര്‍ട്ടോയെ സഹോദരന്‍ എന്ന് വിശേഷിപ്പിച്ച ഫുട്ബോള്‍  ഇതിഹാസം പെലെ മുന്‍ നായകന്റെ വിയോഗത്തില്‍ അതീവ ദുഖിതനെന്നും പറഞ്ഞു. കോസ്മോസിനായി ഒരുമിച്ച് കളിച്ച കാലത്തെ ചിത്രവും പെലെ ട്വീറ്റ് ചെയ്തു. 1970ലോകകപ്പിൽ കാര്‍ലോസ് ആല്‍ബര്‍ട്ടോ നേടിയ  അതിമനോഹര ഗോളിന് പിന്നിൽ പെലെയുടെ സ്പര്‍ശവും ഉണ്ടായിരുന്നു.

ഉറ്റസുഹൃത്തിനെ നഷ്ടമായ വേദനയിലെന്നായിരുന്നു ജര്‍മ്മന്‍ ഫുട്ബോള്‍  ഇിതാഹസം ഫ്രാന്‍സ് ബെക്കന്‍ബോവറിന്റെ പ്രതികരണം.മാനവികതയും ആര്‍ദ്രതയും നിറഞ്ഞ ഹൃദയത്തിനുടമയെന്ന് ജര്‍മ്മന്‍ മുന്‍ നായകന്‍ ലോതര്‍ മത്തേയൂസ് അനുസ്മരിച്ചപ്പോള്‍ ഏത് ടീമിൽ കളിക്കുമ്പോളും കാര്‍ലോസ് ആല്‍ബര്‍ട്ടോയായിരുന്നു യഥാര്‍ത്ഥ നായകന്‍ എന്ന് ബ്രസീലിയന്‍ മുന്‍ പരിശീലകന്‍ കാര്‍ലോസ് ആല്‍ബര്‍ട്ടോ പെരെരയും പറഞ്ഞു.

പെലെ അടക്കമുള്ള താരങ്ങളെ വാർത്തെടുക്കുന്നതിൽ നിർണായക പങ്കുവഹിച്ച ബ്രസീൽ ക്യാപ്റ്റൻ ആയിരുന്നു കാർലോസ് ആൽബർട്ടോ. 2014ൽ ഏഷ്യാനെറ്റ് ന്യൂസിന് നൽകിയ  അഭിമുഖത്തില്‍ ഇന്ത്യന്‍ ഫുട്ബോള്‍ അനാവശ്യമായി മറ്റ് രാജ്യങ്ങളെ അനുകരിക്കരുതെന്ന് കാര്‍ലോസ് അഭിപ്രായപ്പെട്ടിരുന്നു.

 

Follow Us:
Download App:
  • android
  • ios