Asianet News MalayalamAsianet News Malayalam

പി വി സിന്ധു ചൈന ഓപ്പണിന്റെ ഫൈനലില്‍

Pv sindhu enters china open super series
Author
First Published Nov 19, 2016, 11:24 AM IST

ബീജിംഗം: ഒളിംപിക്‌സ് വെള്ളി മെഡല്‍ ജേതാവും ഇന്ത്യന്‍ വനിതാ ബാഡ്‌മിന്റണ്‍ താരവുമായ പി വി സിന്ധു ചൈന ഓപ്പണ്‍ സൂപ്പര്‍ സീരീസ് ചാംപ്യന്‍ഷിപ്പിന്റെ ഫൈനലില്‍ കടന്നു. സെമിയില്‍ ആറാം സീഡും ദക്ഷിണകൊറിയന്‍ താരം സുങ് ജി യുങിനെയാണ് സിന്ധു തോല്‍പ്പിച്ചത്. ഒന്നിനെതിരെ രണ്ടു സെറ്റുകള്‍ക്കാണ് ഇന്ത്യന്‍ താരത്തിന്റെ ജയം. സ്‌കോര്‍- 11-21, 23-21, 21-19. എണ്‍പത്തിനാല് മിനിട്ട് നീണ്ട മല്‍സരത്തില്‍ ആദ്യ സെറ്റ് കൈവിട്ടശേഷമാണ് സിന്ധു മല്‍സരത്തിലേക്ക് തിരികെയെത്തി ജയം കൈപ്പിടിയിലൊതുക്കിയത്. അതിവാശിയേറിയ രണ്ടാം ഗെയിം 23-21ന് നേടാനായതാണ് മല്‍സരത്തില്‍ വഴിത്തിരിവായത്. ഞായറാഴ്‌ച നടക്കുന്ന ഫൈനലില്‍ ചൈനീസ് താരം സുന്‍ യുവിനെയാണ് പി വി സിന്ധു എതിരിടുക.

പുരുഷ വിഭാഗത്തില്‍ ഇന്ത്യയുടെ ഏക പ്രതീക്ഷയായിരുന്ന അജയ് ജയറാം ക്വാര്‍ട്ടറില്‍ തോറ്റ് പുറത്തായിരുന്നു.

 

Follow Us:
Download App:
  • android
  • ios