Asianet News MalayalamAsianet News Malayalam

പി വി സിന്ധുവിന് പത്മഭൂഷണ്‍ പുരസ്‌ക്കാര നാമനിര്‍ദ്ദേശം

pv sindhu nominated for padmabhushan award
Author
First Published Sep 25, 2017, 3:13 PM IST

ദില്ലി: ഒളിംപിക്‌സ് വെള്ളിമെഡല്‍ ജേതാവ് പി വി സിന്ധുവിന് പത്മഭൂഷണ്‍ പുരസ്‌ക്കാരത്തിന് നാമനിര്‍ദ്ദേശം ചെയ്തു. കേന്ദ്രകായികമന്ത്രാലയമാണ് പി വി സിന്ധുവിന്റെ പേര് പത്മ പുരസ‌്‌ക്കാരത്തിനായി നിര്‍ദ്ദേശിച്ചത്. ലോക രണ്ടാം നമ്പര്‍ വനിതാ ബാഡ്‌മിന്റണ്‍ താരമായ പി വി സിന്ധു പത്മഭൂഷണ്‍ പുരസ്‌ക്കാരത്തിന് പരിഗണിക്കപ്പെടുന്ന രണ്ടാമത്തെ കായികതാരമാണ്. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മുന്‍ നായകന്‍ എം എസ് ധോണിയെയും പത്മഭൂഷണ്‍ പുരസ്‌ക്കാരത്തിനായി നിര്‍ദ്ദേശിച്ചിട്ടുണ്ട്. കഴിഞ്ഞ മാസം കൊറിയന്‍ സൂപ്പര്‍ സീരീസ് കിരീടം നേടിയ പി വി സിന്ധു മികച്ച ഫോമിലാണ്. 2015ല്‍ പത്മശ്രീ പുരസ്‌ക്കാരത്തിനും സിന്ധു അര്‍ഹയായിരുന്നു. കൊറിയന്‍ ഓപ്പണ്‍ കിരീടം നേടിയതോടെയാണ് റാങ്കിംഗില്‍ സിന്ധു രണ്ടാം സ്ഥാനത്തേക്ക് ഉയര്‍ന്നത്.

Follow Us:
Download App:
  • android
  • ios