Asianet News MalayalamAsianet News Malayalam

ഇറാനി ട്രോഫി: റെസ്റ്റ് ഓഫ് ഇന്ത്യയെ രഹാനെ നയിക്കും; മലയാളി പേസര്‍ ടീമില്‍

ഇറാനി കപ്പിനുള്ള റെസ്റ്റ് ഓഫ് ഇന്ത്യ ടീമിനെ അജിന്‍ക്യ രഹാനെ നയിക്കും. സീസണിലെ രഞ്ജി ട്രോഫി ചാംപ്യന്മാരുമാരുമായിട്ടാണ് ഇറാനി ട്രോഫി നടക്കുക. സൗരാഷ്ട്രയെ തോല്‍പ്പിച്ചാണ് വിദര്‍ഭ ചാംപ്യന്മാരായത്. നാഗ്പൂരില്‍ ഈ മാസം 12 മുതല്‍ 16വരെയാണ് മത്സരം. മലയാളി താരം സന്ദീപ് വാര്യറും ടീമില്‍ ഇടം നേടിയിട്ടുണ്ട്.

Rahane will lead Rest of India in Irani trophy
Author
Mumbai, First Published Feb 7, 2019, 7:18 PM IST

മുംബൈ: ഇറാനി കപ്പിനുള്ള റെസ്റ്റ് ഓഫ് ഇന്ത്യ ടീമിനെ അജിന്‍ക്യ രഹാനെ നയിക്കും. സീസണിലെ രഞ്ജി ട്രോഫി ചാംപ്യന്മാരുമാരുമായിട്ടാണ് ഇറാനി ട്രോഫി നടക്കുക. സൗരാഷ്ട്രയെ തോല്‍പ്പിച്ചാണ് വിദര്‍ഭ ചാംപ്യന്മാരായത്. നാഗ്പൂരില്‍ ഈ മാസം 12 മുതല്‍ 16വരെയാണ് മത്സരം. മലയാളി താരം സന്ദീപ് വാര്യറും ടീമില്‍ ഇടം നേടിയിട്ടുണ്ട്. ഇംഗ്ലണ്ട് ലയണ്‍സിനെതിരെ രണ്ടാം ചതുര്‍ദിന മത്സരത്തിനുള്ള ഇന്ത്യ എ ടീമിനേയും പ്രഖ്യാപിച്ചു. കെ.എല്‍. രാഹുലാണ് ടീമിനെ നയിക്കുക. രഞ്ജിയില്‍ കേരളത്തിനായി കളിച്ച ജലജ് സക്‌സേനയും ഇന്ത്യ എ ടീമിലുണ്ട്. 

റെസ്റ്റ് ഓഫ് ഇന്ത്യ: അജിന്‍ക്യ രഹാനെ (ക്യാപ്റ്റന്‍), മായങ്ക് അഗര്‍വാള്‍, അന്‍മോള്‍പ്രീത് സിങ്, ഹനുമാ വിഹാരി, ശ്രേയാസ് അയ്യര്‍, ഇശാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), കെ. ഗൗതം, ധര്‍മേന്ദ്രസിങ് ജഡേജ, രാഹുല്‍ ചാഹര്‍, അങ്കിത് രജ്പുത്, തന്‍വീര്‍ ഉള്‍ ഹഖ്, റോനിത് മോറെ, സന്ദീപ് വാര്യര്‍, റിങ്കു സിങ്, സ്‌നെല്‍ പട്ടേല്‍ (വിക്കറ്റ് കീപ്പര്‍). 

ഇന്ത്യ എ: കെ.എല്‍ രാഹുല്‍ (ക്യാപ്റ്റന്‍), അഭിമന്യു ഈശ്വരന്‍, പ്രിയങ്ക് പാഞ്ചല്‍, അങ്കിത് ബാവ്‌നെ, കരുണ്‍ നായര്‍, റിക്ക് ഭുയി, സിദ്ധേശ് ലാഡ്, കെ.എസ്. ഭരത് (വിക്കറ്റ് കീപ്പര്‍), ഷഹ്ബാസ് നദീം, ജലജ് സക്‌സേന, മായങ്ക് മര്‍കണ്ഡേ, ഷാര്‍ദുല്‍ ഠാകൂര്‍, നവ്ദീപ് സൈനി, വരുണ്‍ ആരോണ്‍.

Follow Us:
Download App:
  • android
  • ios