Asianet News MalayalamAsianet News Malayalam

ദ്രാവിഡിനെ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്‍റെ കോച്ചാക്കണമെന്ന് റിക്കി പോണ്ടിംഗ്

Rahul Dravid understands all formats, great candidate for India coach: Ricky Ponting
Author
Mumbai, First Published May 17, 2016, 6:02 AM IST

മുംബൈ: മുൻക്യാപ്റ്റൻ രാഹുൽ ദ്രാവിഡിനെ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്‍റെ കോച്ചാക്കണമെന്ന് റിക്കി പോണ്ടിംഗ്. ദ്രാവിഡിനെക്കാൾ മികച്ചൊരു കോച്ചിനെ കണ്ടെത്താൻ പ്രയാസമായിരിക്കുമെന്നും ഓസ്ട്രേലിയയുടെ മുൻനായകനായ പോണ്ടിംഗ് പറഞ്ഞു. ഇപ്പോള്‍ മുംബൈ ഇന്ത്യന്‍സിന്‍റെ സപ്പോര്‍ട്ടിംഗ് സ്റ്റാഫാണ് റിക്കി പോണ്ടിംഗ്.

എന്നാല്‍ ആര്‍സിബി കോച്ച് ഡാനിയേല്‍ വെറ്റോറി ഇന്ത്യൻ ക്രിക്കറ്റ് ടീമിന്‍റെ കോച്ചാക്കണമെന്നാണ് ഇന്ത്യന്‍ ടെസ്റ്റ് ക്യാപ്റ്റന്‍ വീരാട് കോഹ്ലിയുടെ അഭിപ്രായം. ഇത് സംബന്ധിച്ചുവന്ന റിപ്പോര്‍ട്ടുകള്‍ കോഹ്ലി അടുത്തിടെ സ്ഥിരീകരിച്ചിരുന്നു. എന്നാല്‍ ഇന്ത്യന്‍ കോച്ച് സംബന്ധിച്ച് ബിസിസിഐ ഒരു  അന്തിമ തീരുമാനം എടുത്തിട്ടില്ല.
 

Follow Us:
Download App:
  • android
  • ios