Asianet News MalayalamAsianet News Malayalam

ഓസീസിനെ 5-0ന് തൂത്തുവാരാനൊരുങ്ങുന്ന ഇന്ത്യക്ക് മുന്നിലുള്ള ഏറ്റവും വലിയ വെല്ലുവിളി

Rain threat looms large over fourth ODI
Author
First Published Sep 25, 2017, 7:52 PM IST

ബംഗളൂരു: ഏകദിന പരമ്പരയില്‍ ഓസ്ട്രേലിയയെ 5-0ന് തൂത്തുവാരണമെങ്കില്‍ ഇന്ത്യക്ക് മുന്നിലുള്ള ഏറ്റവും വലിയ വെല്ലുവിളി മഴയാകുമെന്ന് റിപ്പോര്‍ട്ട്. നാലാം ഏകദിന നടക്കുന്ന ബംഗളൂരുവില്‍ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ പ്രവചനം. കഴിഞ്ഞ 24 മണിക്കൂറിനിടെ നഗരത്തിലെ പലയിടത്തും മഴ പെയ്തിരുന്നു. അടുത്ത 48 മണിക്കൂറില്‍ പലയിടത്തും കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ പ്രവചനം. മഴമൂലം മത്സരം ഉപേക്ഷിക്കപ്പെട്ടാല്‍ ഓസീസിനെ ഏകദിന പരമ്പരയില്‍ 5-0ന് തൂത്തുവാരാമെന്ന ഇന്ത്യന്‍ മോഹങ്ങള്‍ക്ക് തിരിച്ചടിയാകും.

പരമ്പരയിലെ ആദ്യ മൂന്ന് മത്സരങ്ങളിലും മഴ ഭീഷണിയുണ്ടായിരുന്നു. ആദ്യ ഏകദിനത്തില്‍ ഇന്ത്യന്‍ ബാറ്റിംഗിനുശേഷം മഴ പെയ്തതിനാല്‍ ഓസീസ് ലക്ഷ്യം വെട്ടിക്കുറയ്ക്കേണ്ടിയും വന്നു. എന്നാല്‍ രണ്ടും മൂന്നും ഏകദിനങ്ങള്‍ നടന്ന കൊല്‍ക്കത്തയിലും ഇന്‍ഡോറിലും കനത്ത മഴയ്ക്ക് സാധ്യത പ്രവചിച്ചിരുന്നു. എന്നാല്‍ മത്സരത്തിനിടെ മഴ വില്ലനായില്ല.

ബംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ അത്യാധുനിക സാങ്കേതികവിദ്യ ഉപയോഗിച്ചിട്ടുള്ള ഡ്രെയിനേജ് സംവിധാനമുണ്ടെന്നത് ആരാധകര്‍ക്ക് പ്രതീക്ഷ നല്‍കുന്നകാര്യമാണ്. പരമ്പരയിലെ ആദ്യ മൂന്ന് കളികളും ജയിച്ച ഇന്ത്യ ഇപ്പോള്‍ 3-0ന് മുന്നിലാണ്.

 

Follow Us:
Download App:
  • android
  • ios