Asianet News MalayalamAsianet News Malayalam

പ്രോ വോളി: ലേലത്തില്‍ താരമായി രതീഷ്; കോഴിക്കോട്ടുകാരന്‍ പിന്തള്ളിയത് വമ്പന്‍ താരങ്ങളെ

പ്രഥമ ഇന്ത്യന്‍ പ്രൊ വോളിയില്‍ കളിക്കാരുടെ ലേലത്തില്‍ താരമായത് മലയാളിയായ സി.കെ. രതീഷ്. ഐക്കണ്‍ താരങ്ങള്‍ക്ക് പോലും നല്‍കാത്ത ഉയര്‍ന്ന തുകക്ക് രതീഷിനെ സ്വന്തമാക്കിയത് കോഴിക്കോട് ഹീറോസാണ്. 980,000 രൂപയ്ക്കാണ് രതീഷിനെ സ്വന്തമാക്കിയത് കാലിക്കറ്റ് ഹീറോസ്.

Ratheesh got stadom in Pro Volley auction
Author
Mumbai, First Published Dec 19, 2018, 10:08 PM IST

മുംബൈ: പ്രഥമ ഇന്ത്യന്‍ പ്രൊ വോളിയില്‍ കളിക്കാരുടെ ലേലത്തില്‍ താരമായത് മലയാളിയായ സി.കെ. രതീഷ്. ഐക്കണ്‍ താരങ്ങള്‍ക്ക് പോലും നല്‍കാത്ത ഉയര്‍ന്ന തുകക്ക് രതീഷിനെ സ്വന്തമാക്കിയത് കാലിക്കറ്റ് ഹീറോസാണ്. 980,000 രൂപയ്ക്കാണ് രതീഷിനെ സ്വന്തമാക്കിയത് കാലിക്കറ്റ് ഹീറോസ്.

ടീമിലെ ഐക്കണ്‍താരമായ ജെറോം വിനീതിനെ പോലും കടത്തി വെട്ടിയാണ് രതീഷ് താര ലേലത്തില്‍ വന്‍ തുക നേടിയത്. കാലിക്കറ്റ് ഹീറോസ് എട്ട് ലക്ഷത്തിന് ജെറോം വിനീതുമായി കരാറിലെത്തിപ്പോള്‍ സി.കെ രതീഷിനെ സ്വന്തമാക്കാന്‍ ചെലവിട്ടത് 10 ലക്ഷത്തിനടുത്ത് വരും. റെയില്‍വേസിനുള്‍പ്പെടെ അതിഥിതാരമായി കളിച്ച രതീഷ് കിന്‍ഫ്രയിലെ ജീവനക്കാനാണ്.രണ്ട് തവണ ഇന്ത്യന്‍ ക്യാമ്പിലെത്തിയ രതീഷ് കോഴിക്കോട് മൂലാട് സ്വദേശിയാണ്.

ഇന്ത്യന്‍ ക്യാപ്റ്റന്‍ മോഹന്‍ ഉക്രപാണ്ഡ്യന്‍, ഇന്ത്യന്‍ വോളിയിലെ പ്രഗല്‍ഭരായ ഗുരീന്തര്‍ സിങ്ങ്, നവീന്‍ രാജ, ഹര്‍ദ്ദീപ് സിങ്ങ്, പങ്കജ്ശര്‍മ, തുടങ്ങിയവരെ പിന്തള്ളിയാണ് ലേലത്തില്‍ സികെ രതീഷ് താരമായത്. എട്ടു വര്‍ഷമായി കേരള ടീമിലെ ലിബറോയാണ് സികെ രതീഷ്. ഫെഡറേഷന്‍ കപ്പില്‍ മികച്ച ലിബറോക്കുള്ള പുരസ്‌കാരം രതീഷിനായിരുന്നു.

 

Follow Us:
Download App:
  • android
  • ios