Asianet News MalayalamAsianet News Malayalam

സ്വപ്ന നേട്ടത്തിനരികെ രോഹിത് ശര്‍മ; മറികടക്കുക വിരാട് കോലിയെ

സമകാലീന ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ റെക്കോര്‍ഡുകള്‍ സ്വന്തം പേരിലാക്കിയ കളിക്കാരന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയായിരിക്കും. എന്നാല്‍ ഇന്ന് വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം ട്വന്റി-20ക്ക് ഇറങ്ങുമ്പോള്‍ കോലിയുടെ പേരിലുള്ള ഒരു റെക്കോര്‍ഡ് രോഹിത് ശര്‍മയുടെ പേരിലായേക്കും.

Rohit Sharma Will Overtake Virat Kohli today
Author
Lucknow, First Published Nov 6, 2018, 1:41 PM IST

ലക്നോ: സമകാലീന ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ റെക്കോര്‍ഡുകള്‍ സ്വന്തം പേരിലാക്കിയ കളിക്കാരന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയായിരിക്കും. എന്നാല്‍ ഇന്ന് വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം ട്വന്റി-20ക്ക് ഇറങ്ങുമ്പോള്‍ കോലിയുടെ പേരിലുള്ള ഒരു റെക്കോര്‍ഡ് രോഹിത് ശര്‍മയുടെ പേരിലായേക്കും.

ട്വന്റി-20യില്‍ ഇന്ത്യക്കായി ഏറ്റവും കൂടുതല്‍ റണ്‍സടിച്ച താരമെന്ന റെക്കോര്‍ഡാണ് ഇപ്പോള്‍ രോഹിതിന്റെ കൈയകലത്തിലുള്ളത്. 62 മത്സരങ്ങളില്‍ നിന്നായി 48.88 ശരാശരിയില്‍ 2102 റണ്‍സടിച്ച കോലിയാണ് നിലവില്‍ ട്വന്റി-20 ക്രിക്കറ്റില്‍ ഇന്ത്യയുടെ ഏറ്റവും വലിയ റണ്‍വേട്ടക്കാരന്‍.

രണ്ടാം സ്ഥാനത്തുള്ള രോഹിതിന്റെ പേരില്‍ 85 മത്സരങ്ങളില്‍ നിന്ന് 32.18 റണ്‍സ് ശരാശരിയില്‍ 2092 റണ്‍സാണുള്ളത്. കോലിയെ മറികടക്കാന്‍ രോഹിത്തിന് ഇന്ന് വേണ്ടത് 10 റണ്‍സ് മാത്രം. ഇന്ന് വിന്‍ഡീസിനെതിരെ ഹിറ്റ്മാന്‍ ഈ സ്വപ്നനേട്ടത്തിലെത്തുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.

ട്വന്റി-20യിലെ അതിവേഗം 1000 റണ്‍സ് തികച്ചതിന്റെ റെക്കോര്‍ഡ് കഴിഞ്ഞ ദിവസം കോലിയില്‍ നിന്ന് പാക്കിസ്ഥാന്‍ ബാറ്റ്സ്മാന്‍ ബാബര്‍ അസം സ്വന്തമാക്കിയിരുന്നു. ടെസ്റ്റിലും, ഏകദിനത്തിലും കൂടുതല്‍ ശ്രദ്ധയൂന്നുന്ന കോലി ഈ വര്‍ഷം ആകെ ഏഴ് ട്വന്റി-20 മത്സരങ്ങള്‍ മാത്രമാണ് കളിച്ചത്. ഈ വര്‍ഷം കളിച്ച ഏഴ് കളികളില്‍ നിന്ന് 24.33 ശരാശരിയില്‍ 146 റണ്‍സാണ് കോലിയുടെ സമ്പാദം.

Follow Us:
Download App:
  • android
  • ios