Asianet News MalayalamAsianet News Malayalam

മികച്ച സ്ട്രൈക്കര്‍ താന്‍ തന്നെയെന്ന് പ്രഖ്യാപിച്ച് റൊണാള്‍ഡോയുടെ ഡ്രീം ടീം

ronaldo announces his dream team
Author
First Published Sep 14, 2017, 11:02 PM IST

സാവോപോള: ലോക ഫുട്ബോളിലെ കരുത്തരെ അണിനിരത്തി ബ്രസീലിയന്‍ ഇതിഹാസം റൊണാള്‍ഡോ തന്‍റെ സ്വപ്ന ടീമിനെ പ്രഖ്യാപിച്ചു. ബ്രസീലിയന്‍ ഇതിഹാസം പെലെയ്ക്കൊപ്പം റൊണാള്‍ഡോയും മുന്നേറ്റനിരയിലുണ്ട് എന്നതാണ് ശ്രദ്ധേയം‍. നാല് കാനറികള്‍ ഇടം നേടിയ ടീമില്‍ ഇറ്റാലിയന്‍ ഗോളിയും ജുവന്‍റസ് ഇതിഹാസവുമായ ജിന്‍ലുയിഗി ബുഫണാണ് വലകാക്കുക. 

അര്‍ജന്‍റീനന്‍ ഇതിഹാസങ്ങളായ ലയണല്‍ മെസിയും ഡിഗോ മറഡോണയും നയിക്കുന്ന മധ്യനിരയില്‍ ഫ്രഞ്ച് താരം സിനദീന്‍ സിദാനും ഇറ്റാലിയന്‍ താരം ആന്ദ്രിയോ പിര്‍ളോയുമുണ്ട്. ഇറ്റാലിയന്‍ ഉരുക്ക് കോട്ടകളായ പൗലോ മാല്‍ദീനിയും ഫാബിയോ കന്നവരോയുമാണ് ടീമിലെ സെന്‍ട്രല്‍ബാക്കുകള്‍. ബ്രസീല്‍ താരങ്ങളായ കഫുവും റോബോര്‍ട്ടോ കാര്‍ലോസും ഇടത്- വലത് കോട്ടകള്‍ കെട്ടും.

പരമ്പരാഗത 4-4-2 ശൈലിയിലാണ് റൊണാള്‍ഡോ തന്‍റെ ടീമിനെഅവതരിപ്പിച്ചിരിക്കുന്നത്. ഒട്ടേറേ ഇതിഹാസങ്ങളെ ടീമില്‍ ഉള്‍പ്പെടുത്താന്‍ കഴിഞ്ഞില്ലെന്ന പരാമര്‍ശത്തോടെയാണ് മുന്‍ ലോകഫുട്ബോളറായ റൊണാള്‍ഡോ ഡ്രീം ടീമിനെ പ്രഖ്യാപിച്ചത്. മെസിയൊഴികെയുള്ള നിലവിലെ സൂപ്പര്‍ താരങ്ങളാരും ടീമിലിടം നേടിയില്ല.

Follow Us:
Download App:
  • android
  • ios