Asianet News MalayalamAsianet News Malayalam

ബിസിസിഐ കേസ് ഈ മാസം 17ലേക്കു മാറ്റി

sc transfers bcci case to october 17
Author
First Published Oct 7, 2016, 9:52 AM IST

ദില്ലി: ലോധസമിതി റിപ്പോര്‍ട്ട് നടപ്പിലാക്കാത്ത ബിസിസിഐക്കെതിരെ ഉത്തരവിറക്കുന്നത് സുപ്രീംകോടതി ഈ മാസം 17ലേക്ക് മാറ്റി. പൂജ അവധിക്ക് ശേഷം വാദം തുടര്‍ന്നാല്‍ മതിയെന്ന് ചീഫ് ജസ്റ്റിസ് ടി എസ് ഠാക്കൂര്‍ അധ്യക്ഷനായ ബെഞ്ച് തീരുമാനിക്കുകയായിരുന്നു. ഇന്നലെ ബി സി സി ഐക്ക് വേണ്ടി ഹാജരായ കപില്‍ സിബല്‍ ലോധ സമിതി റിപ്പോര്‍ട്ട് നടപ്പിലാക്കാന്‍ ഈ മാസം 17വരെ സമയം ചോദിച്ചിരുന്നു. എന്നാല്‍ 24 മണിക്കൂറിനകം നിലപാട് വ്യക്തമാക്കണമെന്നായിരുന്നു കോടതിയുടെ അന്ത്യശാസനം. ലോധ നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കാത്ത ബി സി സി ഐയുടെ ഭരണസമിതി പിരിച്ച് വിടണമെന്ന് ഇന്നലെ അമികസ് ക്യൂറി ഗോപാല്‍ സുപ്രീംകോടതിയില്‍ ആവശ്യപ്പെട്ടിരുന്നു.

Follow Us:
Download App:
  • android
  • ios