Asianet News MalayalamAsianet News Malayalam

'അവന്‍ സുവര്‍ണ കരം, ടീമിലുള്ളത് നിര്‍ണായക സ്ഥാനം' ; ഹാര്‍ദിക് പാണ്ഡ്യയെ പിന്തുണച്ച് ശിഖര്‍ ധവാന്‍

ടീമിന്റെ ബാലന്‍സ് തകരാതെ കൊണ്ടുപോവുന്നതില്‍ ഹാര്‍ദികിന്റെ പങ്ക് നിര്‍ണായകമാണെന്നും ശിഖര്‍ ധവാന്‍ പറഞ്ഞു. നിരവധി റെക്കോര്‍ഡ് കൂട്ടുകെട്ടുകളും ഹാര്‍ദിക് പാണ്ഡ്യ തകര്‍ത്തിട്ടുണ്ട്. ടെസ്റ്റിലും 20 ട്വന്റിയിലും ഓള്‍റൗണ്ടറുടെ സ്ഥാനം പ്രധാനപ്പെട്ടതാണ്.

Shikhar Dhawan explains crucial role of Hardik Pandya in team
Author
New Delhi, First Published Jan 18, 2019, 12:36 PM IST

ദില്ലി: അവന്‍ ഞങ്ങളുടെ സുവര്‍ണ കരമെന്ന് ഹാര്‍ദിക് പാണ്ഡ്യയെക്കുറിച്ച് ശിഖര്‍ ധവാന്‍. വരുമ്പോഴെല്ലാം ആ സ്വര്‍ണ കൈ വിക്കറ്റുകള്‍ നേടാനുണ്ടെന്നും ടീമില്‍ നിര്‍ണായക സ്ഥാനം ഹാര്‍ദികിന് ഉണ്ടെന്നും ശിഖര്‍ ധവാന്‍ കൂട്ടിച്ചേര്‍ത്തു. സ്ത്രീവിരുദ്ധ പരാമര്‍ശങ്ങളുടെ പേരില്‍ ഓസ്ട്രേലിയ്ക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമില്‍ നിന്ന്  ഹാര്‍ദിക് പാണ്ഡ്യയും കെ എല്‍ രാഹുലിനേയും ഒഴിവാക്കിയിരുന്നു. 

ടീമിന്റെ ബാലന്‍സ് തെറ്റാതെ കൊണ്ടുപോവുന്നതില്‍ ഹാര്‍ദികിന്റെ പങ്ക് നിര്‍ണായകമാണെന്നും ശിഖര്‍ ധവാന്‍ പറഞ്ഞു. നിരവധി റെക്കോര്‍ഡ് കൂട്ടുകെട്ടുകളും ഹാര്‍ദിക് പാണ്ഡ്യ തകര്‍ത്തിട്ടുണ്ട്. ടെസ്റ്റിലും 20 ട്വന്റിയിലും ഓള്‍റൗണ്ടറുടെ സ്ഥാനം പ്രധാനപ്പെട്ടതാണ്. 2016ല്‍ അന്താരാഷ്ട്ര മല്‍സരങ്ങളില്‍ ഭാഗമായ പാണ്ഡ്യ ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റുകളിലും മികച്ച പ്രകടനമാണ് കാഴ്ചവച്ചിട്ടുള്ളത്. 

11 ടെസ്റ്റുകളിലും 42 ഏകദിന മല്‍സരങ്ങളും 35 ട്വന്റി 20യും ഇരുപത്തിയഞ്ചുകാരനായ പാണ്ഡ്യ രാജ്യത്തിന് വേണ്ടി കളിച്ചിട്ടുള്ളത്. ഏഷ്യാകപ്പില്‍ പരിക്കേറ്റ പാണ്ഡ്യ മടങ്ങി വരവിനുള്ള തയ്യാറെടുപ്പിനിടയിലാണ് സ്ത്രീ വിരുദ്ധ പരാമര്‍ശത്തിന്റെ പേരില്‍ അച്ചടക്ക നടപടി നേരിട്ടത്. 

നേരത്തെ താരങ്ങളെ പിന്തുണച്ച് സൗരവ് ഗാംഗുലി പ്രതികരിച്ചിരുന്നു. ആളുകള്‍ തെറ്റുവരുത്തുന്നത് സ്വാഭാവികമാണ്. ആരൊക്കെയാണോ തെറ്റ് ചെയ്തത്, അവരത് മനസിലാക്കി നല്ല മനുഷ്യനായി തിരിച്ചെത്തുമെന്ന് ഉറപ്പാണ്. നമ്മള്‍ മനുഷ്യരാണ്, യന്ത്രങ്ങളല്ല, അതിനാല്‍ പെര്‍ഫെക്റ്റ് ആകാന്‍ കഴിയില്ല. വിവാദങ്ങളെ മറികടക്കണം, വീണ്ടും ഇക്കാര്യങ്ങള്‍ ആവര്‍ത്തിക്കാതെ നോക്കാമെന്നും ഗാംഗുലി പറഞ്ഞിരുന്നു. 

Follow Us:
Download App:
  • android
  • ios