Asianet News MalayalamAsianet News Malayalam

ന്യൂസിലന്‍ഡിനെതിരായ ട്വന്റി-20 പരമ്പര; ഇന്ത്യന്‍ ടീമില്‍ രണ്ട് പുതുമുഖങ്ങള്‍

Shreyas Iyer and Mohammed Siraj Named in T20I Squad
Author
First Published Oct 23, 2017, 1:33 PM IST

മുംബൈ: ന്യൂസിലന്‍ഡിനെതിരായ ട്വന്റി-20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. ശ്രേയസ് അയ്യരും മുഹമ്മദ് സിറാജും പുതുമുഖങ്ങളായി ടീമിലെത്തിയപ്പോള്‍ മധ്യനിര ബാറ്റ്സ്മനായ കേദാര്‍ ജാദവിനെയും അജിങ്ക്യാ രഹാനെയും ഒഴിവാക്കി. ആദ്യ ട്വന്റി-20യോടെ രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച ആശിഷ് നെഹ്റയും ടീമിലുണ്ട്.

Shreyas Iyer and Mohammed Siraj Named in T20I Squadആഭ്യന്തര ക്രിക്കറ്റിലെ മികവും ഇന്ത്യ എ ടീമിനായി പുറത്തെടുത്ത പ്രകടനവുമാണ് അയ്യരെ ഇന്ത്യന്‍ ടീമിലെത്തിച്ചത്. കഴിഞ്ഞ ഐപിഎല്ലില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിന്റെ ബൗളിംഗ് കണ്ടെത്തലായിരുന്നു മുഹമ്മദ് സിറാജ്. ഓസ്ട്രേലിയക്കും ന്യൂസിലന്‍ഡിനെതിരായ ആദ്യ ഏകദിനത്തിലും മികവു കാട്ടാനാവാഞ്ഞതാണ് കേദാര്‍ ജാദവിന് തിരിച്ചടിയായത്. അതേസമയം, ശീഖര്‍ ധവാന്റെയും രോഹിത് ശര്‍മയുടെയും കെ എല്‍ രാഹുലിന്റെയും സാന്നിധ്യം രഹാനെയെ ഒഴിവാക്കാന്‍ കാരണമായി.

ട്വന്റി-20 ടീം: വിരാട് കോലി(ക്യാപ്റ്റന്‍), ശീഖര്‍ ധവാന്‍, രോഹിത് ശര്‍മ, കെഎല്‍ രാഹുല്‍, മനീഷ് പാണ്ഡെ, ശ്രേയസ് അയ്യര്‍, ദിനേശ് കാര്‍ത്തിക്, എംഎസ് ധോണി, ഹര്‍ദ്ദീക് പാണ്ഡ്യ, അക്ഷര്‍ പട്ടേല്‍, യുസ്‌വേന്ദ്ര ചാഹല്‍, കുല്‍ദീപ് യാദവ്, ജസ്‌പ്രീത് ബൂമ്ര, ഭുവനേശ്വര്‍കുമാര്‍, ആശിഷ് നെഹ്‌റ, മുഹമ്മദ് സിറാജ്.

 

 

Follow Us:
Download App:
  • android
  • ios