Asianet News MalayalamAsianet News Malayalam

സിന്ധു ഹോങ്കോങ് ഓപ്പണ്‍ ക്വാർട്ടറിൽ; സൈന പുറത്ത്

Sindhu storms into Hong Kong Open quarter finals
Author
First Published Nov 23, 2017, 8:29 PM IST

ഒളിംപിക് വെള്ളിമെഡൽ ജേതാവ് പി വി സിന്ധു ഹോങ്കോങ് ഓപ്പൺ സൂപ്പർ സീരീസ് ബാ‍ഡ്മിന്റണ്‍ ചാംപ്യൻഷിപ്പിന്റെ ക്വാർട്ടറിൽ കടന്നു. ജപ്പാൻ താരം ആയാ ഒഹോരിയെ നേരിട്ടുള്ള സെറ്റുകൾക്കാണ് സിന്ധു തോൽപ്പിച്ചത്. സ്‌കോർ- 21-14, 21-17. ലോക റാങ്കിംഗിൽ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട സിന്ധുവിന് ഹോങ്കോങ് സൂപ്പർസീരീസ് കിരീടം നേടിയെങ്കിൽമാത്രമെ മുന്നേറാനാകുകയുള്ളു. അതേസമയം മറ്റൊരു ഇന്ത്യൻ താരം സൈന നേവാൾ ചാംപ്യന്‍ഷിപ്പിൽനിന്ന് പുറത്തായി. ചൈനീസ് താരം ചെൻ യുഫേയിയോടാണ് സൈന തോറ്റത്. രണ്ടിനെതിരെ ഒരു സെറ്റുകൾക്കാണ് ലോക പത്താം റാങ്കുകാരിയായ സൈന തോറ്റത്. സ്‌കോർ- 21-18, 19-21, 10-21. അതേസമയം പുരുഷവിഭാഗത്തിൽ ഇന്ത്യൻ പ്രതീക്ഷകൾ അസ്‌തമിച്ചു. എച്ച് എസ് പ്രണോയ്, ജപ്പാൻ താരം കസുമാസ സകായിയോട് തോറ്റതോടെയാണിത്.

Follow Us:
Download App:
  • android
  • ios