Asianet News MalayalamAsianet News Malayalam

റെയ്നയുടെ വെടിക്കെട്ടില്‍ തകര്‍ന്നത് കോലിയുടെ റെക്കോര്‍ഡ്

Suresh Raina overtakes Virat Kohli with most T20 runs for India
Author
First Published Jan 23, 2018, 3:00 PM IST

ദില്ലി: ഐപിഎല്ലിന് മുമ്പ് ഫോമിലേക്ക് മടങ്ങിയെത്തിയ സുരേഷ് റെയ്ന കഴിഞ്ഞ ദിവസം സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ തമിഴ്‌നാടിനെതിരെ നേടിയ വെടിക്കെട്ട് സെഞ്ചുറിയില്‍ തകര്‍ന്നത് ഇന്ത്യന്‍ നായകന്‍ വിരാട് കോലിയുടെ റെക്കോര്‍ഡ്. ട്വന്റി-20യില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന ഇന്ത്യന്‍ താരമെന്ന റെക്കോര്‍ഡാണ് കോലിയില്‍ നിന്ന് റെയ്ന സ്വന്തമാക്കിയത്. തമിഴ്‌നാടിനെതിരെ 59 പന്തില്‍ 126 റണ്‍സെടുത്ത് പുറത്താകാതെ നിന്ന റെയ്ന ട്വന്റി-20യിലെ നാലാം സെഞ്ചുറിയാണ് കുറിച്ചത്.

തമിഴ്നാടിനെതിരായ മത്സരത്തിന് മുമ്പ് ട്വന്റി-20 ഫോര്‍മാറ്റില്‍ റെയ്നയുടെ പേരില്‍ 7053 റണ്‍സും കോലിയുടെ പേരില്‍ 7068 റണ്‍സുമാണ് ഉണ്ടായിരുന്നത്. ഇതാണ് കഴിഞ്ഞ മത്സരത്തോടെ റെയ്ന മറികടന്നത്. നിരാശാജനകമായ രഞ്ജി സീസണുശേഷം സയ്യിദ് മുഷ്താഖ് അലി ട്വന്റി-20 ടൂര്‍ണമെന്റിന്റെ തുടക്കത്തിലും റെയ്ന മോശം ഫോമിലായിരുന്നു.

ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സ് നിലനിര്‍ത്തിയ താരങ്ങളിലൊരാളായ 33കാരനായ റെയ്ന എതിരാളികള്‍ക്ക് ശക്തമായ മുന്നറിയിപ്പ് നല്‍കിയാണ് തമിഴ്‌നാടിനെതിരെ തകര്‍ത്തടിച്ചത്. ട്വന്റി-20യില്‍ സെഞ്ചുറി നേടുന്ന ആദ്യ ഇന്ത്യന്‍ താരമായ റെയ്ന ഐപിഎല്ലില്‍ ഏറ്റവും കൂടുതല്‍ റണ്‍സടിച്ച താരവുമാണ്.

Follow Us:
Download App:
  • android
  • ios