Asianet News MalayalamAsianet News Malayalam

സച്ചിന്‍റെ ഉപദേശം കേട്ടില്ല, സേവാഗ് ചരിത്ര നേട്ടം കരസ്ഥമാക്കി

The Day Sehwag Ignored Sachin Advice  Created History Instead
Author
First Published Mar 29, 2017, 1:49 PM IST

ഞാന്‍ ഇന്ന് എന്തെങ്കിലും ആയിട്ടുണ്ടെങ്കില്‍ അതിന് കാരണം മറ്റൊരാളുമല്ല, സച്ചിനാണ്, ഞാന്‍ ക്രിക്കറ്റ് കളിക്കാനുള്ള കാരണം അദ്ദേഹമാണ്,

വീരേന്ദ്ര സേവാഗ് ഒരിക്കല്‍ അഭിപ്രായപ്പെട്ടതാണ് ഇത്. എന്നാല്‍ ഒരിക്കല്‍ സച്ചിന്‍റെ ഉപദേശം അവഗണിച്ചതിനാല്‍ ഒരു ചരിത്രനേട്ടം സേവാഗ് നേടിയിട്ടുണ്ടെന്നതാണ് സത്യം.

മാര്‍ച്ച് 28-2004 പാകിസ്ഥാനോട് മൂന്ന് ടെസ്റ്റുകളുടെ പരമ്പരയിലെ ആദ്യമത്സരത്തിന് മുള്‍ട്ടാനില്‍ ഇന്ത്യ ഇറങ്ങുന്നു. ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് ആരംഭിച്ചു. പാക് ബൗളര്‍മാരെ കശാപ്പ് ചെയ്ത് വീരേന്ദ്ര സേവാഗ് പതിവ് പോലെ ബാറ്റിംഗ് ആരംഭിച്ചു. ആദ്യദിവസം കളി അവസാനിക്കുമ്പോള്‍ 228 റണ്‍സുമായി സേവാഗും, 60 റണ്‍സുമായി സച്ചിനും ക്രീസില്‍ രാത്രികാവല്‍ക്കാറായി നില്‍ക്കുന്നു. ഇന്ത്യയുടെ സ്കോര്‍ 356ന് 2.

പതിവ് പോലെ സേവാഗ് പാക് ബൗളര്‍മാരെ ശിക്ഷിച്ച് തന്നെയാണ് തുടങ്ങിയത്. മറുപുറത്ത് കാഴ്ചക്കാരനായി സച്ചിന്‍. ആവേശത്തിലായ സേവാഗ് വീണ്ടും വീണ്ടും സിക്സ് പായിച്ചു. ഇതോടെ സേവാഗിന് അടുത്ത് എത്തിയ സച്ചിന്‍ പറഞ്ഞു,

ഇനി നീ സിക്സ് അടിച്ചാല്‍,എന്‍റെ ബാറ്റ് കൊണ്ട് നിന്നെയടിക്കും

ആ വാക്കുകള്‍ അനുസരിച്ച സേവാഗ് പിന്നീട് 295 റണ്‍സ് എടുക്കുംവരെ സിക്സ് ഒന്നും അടിച്ചില്ല. ഒടുവില്‍ ട്രിപ്പിള്‍ സെഞ്ച്വറി നേടുന്ന ആദ്യ ഇന്ത്യക്കാരന്‍ എന്ന റെക്കോഡിന് 5 റണ്‍സ് അകലെ നില്‍ക്കുകയാണ് സേവാഗ്. അഞ്ച് സിംഗിളുകള്‍ക്ക് അപ്പുറം റെക്കോഡ്, എന്നാല്‍ സച്ചിന് അടുത്തേക്ക് നീങ്ങിയ സേവാഗ് പറഞ്ഞു.

സഹ്ലൈന്‍ മുസ്താഖ് ആണ് അടുത്ത ഓവര്‍ എറിയുന്നതെങ്കില്‍, ഞാന്‍ സിക്സ് അടിക്കും

അത് തന്നെ സംഭവിച്ചു, അടുത്ത ഓവറില്‍ മുസ്താഖിനെ സ്റ്റെപ്പ് ഔട്ട് ചെയ്ത് വീരു സിക്സ് പറത്തി. ആ ചരിത്ര നേട്ടവും കൊയ്തു. ആഹ്ലാദം മറയ്ക്കാന്‍ സച്ചിനും ആയില്ല. സേവാഗ് ടെസ്റ്റില്‍ 309 റണ്‍സാണ് 375 പന്തില്‍ നേടിയത്. ഇതില്‍ 39 ഫോറും, 6സിക്സും അടങ്ങിയിരുന്നു. സച്ചിന്‍ 195 ല്‍ എത്തിയപ്പോള്‍ ഇന്ത്യ ഇന്നിംഗ്സ് ഡിക്ലേയര്‍ ചെയ്തു. മത്സരത്തില്‍ ഇന്ത്യ ഒരു ഇന്നിംഗ്സിനും 52 റണ്‍സിനും വിജയിച്ചു.

Follow Us:
Download App:
  • android
  • ios