Asianet News MalayalamAsianet News Malayalam

ഐപിഎല്‍ ടീമുകളെല്ലാം മോഹിക്കുന്ന ഇന്ത്യന്‍താരം കോലിയും ധോണിയുമൊന്നുമല്ല!

the hot property of next season ipl auction
Author
First Published Oct 28, 2017, 1:15 PM IST

അടുത്ത സീസണിലേക്കുള്ള ഐപിഎല്‍ താരലേലത്തില്‍ ഏറ്റവും ആകര്‍ഷകമാകാന്‍ പോകുന്ന താരം ആരായിരിക്കും. കോലി, ധോണി, യുവരാജ് അങ്ങനെ പല പേരുകള്‍ മുന്നിലുണ്ട്. എന്നാല്‍ ഇവരൊന്നും അല്ലാത്ത മറ്റൊരു ഇന്ത്യന്‍ താരമായിരിക്കും ഇത്തവണത്തെ ഐപിഎല്‍ താരലേലത്തിന്റെ മുഖ്യമ ആകര്‍ഷണം. അത് ഹര്‍ദ്ദിക് പാണ്ഡ്യ ആയിരിക്കുമെന്നാണ് ക്രിക്കറ്റ് വിദഗ്ദ്ധര്‍ വിലയിരുത്തുന്നത്. മുംബൈ ഇന്ത്യന്‍സ് വിടാന്‍ പാണ്ഡ്യയും ആലോചിക്കുന്നതായി താരവുമായി അടുപ്പമുള്ളവര്‍ പറയുന്നത്. രണ്ടു സീസണുകള്‍ക്ക് മുമ്പ് വെറും പത്തുലക്ഷം രൂപയ്‌ക്ക് മുംബൈ ഇന്ത്യന്‍സ് സ്വന്തമാക്കിയ പാണ്ഡ്യയ്‌ക്ക് ഇത്തവണ കോടികള്‍ ലഭിക്കുമെന്നാണ് സൂചന. ഒരുപക്ഷേ ഐപിഎല്ലിലെ റെക്കോര്‍ഡ് ലേലത്തുക തന്നെ പാണ്ഡ്യയെ തേടിവന്നേക്കാം.

എന്നാല്‍ മുംബൈ ഇന്ത്യന്‍സ് താരവും ഇപ്പോഴത്തെ ഇന്ത്യന്‍ ടീമിലെ വെടിക്കെട്ടുവീരനുമായ ഹര്‍ദ്ദിക് പാണ്ഡ്യ, ടീമില്‍ തുടരാന്‍ താല്‍പര്യം കാട്ടിയില്ലെങ്കില്‍ താരലേലത്തില്‍ ഉള്‍പ്പെടും. അങ്ങനെയെങ്കില്‍ പാണ്ഡ്യയെ സ്വന്തമാക്കാന്‍ ടീമുകള്‍ തമ്മില്‍ കടുത്ത മല്‍സരം നടക്കുമെന്നാണ് സൂചന. ഇന്ത്യന്‍ നായകന്‍ വിരാട് കോലി കളിക്കുന്ന ബംഗളുരു റോയല്‍ ചലഞ്ചേഴ്‌സിന് പാണ്ഡ്യയെ സ്വന്തമാക്കാന്‍ താല്‍പര്യമുണ്ടെന്ന് ടീം വൃത്തങ്ങള്‍ ഇതിനോടകം വ്യക്തമാക്കി കഴിഞ്ഞു.

നവംബര്‍ 14ന് ചേരുന്ന ഐപിഎല്‍ ഭരണസമിതി യോഗത്തില്‍ താരലേലം എന്നു നടത്തണമെന്നത് സംബന്ധിച്ച് തീരുമാനമെടുക്കും. ചെന്നൈ സൂപ്പര്‍കിങ്സ്, രാജസ്ഥാന്‍ റോയല്‍സ് എന്നീ ടീമുകള്‍ മടങ്ങിയെത്തുന്നു എന്നതാണ് അടുത്ത ഐപിഎല്ലിന്റെ സവിശേഷത. മുമ്പ് ചെന്നൈ, രാജസ്ഥാന്‍ ടീമുകള്‍ക്ക് കളിച്ചിരുന്ന ധോണി, റെയ്ന, ബെന്‍ സ്റ്റോക്ക്സ്, ബ്രാവോ, ഡുപ്ലെസിസ്, സ്റ്റീവ് സ്‌മിത്ത് എന്നിവരെ അതേ ടീമുകള്‍ തിരിച്ചെടുക്കുമെന്നാണ് സൂചന. അതേസമയം വിരാട് കോലിയെ ആര്‍സിബിയും രോഹിത് ശര്‍മ്മയെ മുംബൈ ഇന്ത്യന്‍സും നിലനിര്‍ത്തുമെന്ന് ഏറെക്കുറെ ഉറപ്പായി കഴിഞ്ഞു.

Follow Us:
Download App:
  • android
  • ios