Asianet News MalayalamAsianet News Malayalam

അവസരം കാത്ത് ഋഷഭ് പന്ത്; ഇംഗ്ലണ്ടിനെതിരേ ടെസ്റ്റ് പരമ്പരയ്ക്കുള്ള ടീം ഇന്ന്

  • പരുക്ക് കാരണം വൃദ്ധിമാന്‍ സാഹ പുറത്തിരിക്കാനുള്ള സാഹചര്യത്തില്‍ ദിനേഷ് കാര്‍ത്തികിനൊപ്പം പന്തിനേയും പരിഗണിച്ചേക്കും. 
today india will announce team for first three test against england
Author
First Published Jul 18, 2018, 7:02 AM IST

മുംബൈ: ഇംഗ്ലണ്ടിനെതിരേ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിക്കും. കിപ്പറ്റ് കീപ്പറുടെ സ്ഥാനത്തേക്ക് ഋഷഭ് പന്ത് തെരഞ്ഞെുക്കപ്പെടുമോ എന്നുള്ളതാണ് ക്രിക്കറ്റ് ആരാധകര്‍ ഉറ്റുനോക്കുന്നത്. പ്രമുഖരെല്ലാം സ്ഥാനം നിലനിര്‍ത്താന്‍ സാധ്യതയുള്ളപ്പോള്‍ ടീമിന്റെ വരാനുള്ള ഏക മാറ്റം വിക്കറ്റ് കീപ്പറുടെ സ്ഥാനമാണ്. പരുക്ക് കാരണം വൃദ്ധിമാന്‍ സാഹ പുറത്തിരിക്കാനുള്ള സാഹചര്യത്തില്‍ ദിനേഷ് കാര്‍ത്തികിനൊപ്പം പന്തിനേയും പരിഗണിച്ചേക്കും. 

ആദ്യ മൂന്ന് ടെസ്റ്റിനുള്ള ടീമിനേയാണ് ഇന്ന് പ്രഖ്യാപിക്കുക. രണ്ടാം ഘട്ടത്തില്‍ യൊ-യൊ ടെസ്റ്റ് വിജയിച്ച മുഹമ്മദ് ഷമി ടീമില്‍ തിരിച്ചെത്തിയേക്കും. ഇംഗ്ലണ്ടിലേത് ബൗളിങ് ട്രാക്കായതിനാല്‍ ജസ്പ്രീത് ബുംറയെ ഒരിക്കില്‍ കൂടി ടെസ്റ്റ് ടീമില്‍ കളിക്കാനും സാധ്യതയുണ്ട്. റ്വിസ്റ്റ് സ്പിന്നര്‍മാരായ കുല്‍ദീപ് യാദവ്- യൂസ്‌വേന്ദ്ര ചാഹല്‍ ദ്വയത്തെ ടെസ്റ്റില്‍ പരീക്ഷണമെന്ന ആവശ്യം ക്യാപ്റ്റന്‍ വിരാട് കോലി സെലക്റ്റര്‍മാരോട് ആവശ്യപ്പെട്ടിരുന്നു. എങ്കിലും ചാഹലിനെ ടീമിലെടുക്കാന്‍ സാധ്യതയില്ല. 

today india will announce team for first three test against england

ആള്‍റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യ, സ്പിന്നര്‍ ആര്‍. അശ്വിന്‍, രവീന്ദ്ര ജഡേജ, ഇഷാന്ത് ശര്‍മ എന്നിവര്‍ ടീംമിലെത്തുമെന്ന് ഉറപ്പാണ്. മധ്യനിരയിലെ ഒരൊഴിവിലേക്ക് രോഹിത് ശര്‍മ്മയും കരുണ്‍ നായരും തമ്മിലാണ് പ്രധാന മത്സരം . അടുത്ത മാസം ഒന്നിന് ബര്‍മിങ്ഹാമില്‍ തുടങ്ങുന്ന പരന്പരയില്‍ 5 ടെസ്റ്റ് മത്സരങ്ങളുണ്ട്. സാധ്യതാ ടീം..

ഓപ്പണര്‍മാര്‍: മുരളി വിജയ്, ശിഖര്‍ ധവാന്‍, കെ.എല്‍. രാഹുല്‍. മധ്യനിര: ചേതേശ്വര്‍ പൂജാര, വിരാട് കോലി, അജിന്‍ക്യ രഹാനെ, രോഹിത് ശര്‍മ/കരുണ്‍ നായര്‍. ആള്‍റൗണ്ടര്‍: ഹാര്‍ദിക് പാണ്ഡ്യ. വിക്കറ്റ് കീപ്പര്‍: ദിനേഷ് കാര്‍ത്തിക്, വൃദ്ധിമാന്‍ സാഹ/ഋഷഭ് പന്ത്. സ്പിന്നര്‍മാര്‍: കുല്‍ദീപ് യാദവ്, ആര്‍. അശ്വിന്‍, രവീന്ദ്ര ജഡേജ. പേസര്‍മാര്‍: ഭുവനേശ്വര്‍ കുമാര്‍, ഇശാന്ത് ശര്‍മ, ഉമേഷ് യാദവ്, ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി. 

Follow Us:
Download App:
  • android
  • ios