Asianet News MalayalamAsianet News Malayalam

സ്മിത്തും സാഹയും എടുത്തത് ഒന്നുമല്ല; ഇതാണ് ഈ സീസണിലെ ഏറ്റവും മികച്ച ക്യാച്ച്

Tom Latham Stuns Faf Du Plessis With Catch of the Season
Author
Hamilton, First Published Mar 26, 2017, 9:47 AM IST

ഹാമില്‍ട്ടണ്‍: ഓസ്ട്രേലിയന്‍ നായകന്‍ സ്റ്റീവ് സ്മിത്തും ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ വൃദ്ധിമാന്‍ സാഹയും എടുത്ത അത്ഭുത ക്യാച്ചുകളെ നിഷ്പ്രഭമാക്കി ന്യൂസിലന്‍ഡിന്റെ ടോം ലാഥം. ദക്ഷിണാഫ്രിക്കയ്ക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഫാഫ് ഡൂപ്ലെസിയെ ഷോര്‍ട്ട് ലെഗ്ഗില്‍ പറന്നു പിടിച്ചാണ് ലാഥം ഈ സീസണിലെ ഏറ്റവും മികച്ച ക്യാച്ചുകളൊന്ന് കൈപ്പിടിയിലൊതുക്കിയത്. ലാഥം ക്യാച്ചെടുത്ത രീതിയാണ് ആരാധകരെ അമ്പരപ്പിച്ചത്.

ഡൂപ്ലെസി സ്വീപ് ഷോട്ടിന് ശ്രമിക്കും മുമ്പെ അത് പ്രതീക്ഷിച്ച് തന്റെ ഷോര്‍ട്ട് ലെഗ്ഗില്‍ നിന്ന് തന്റെ വലതുഭാഗത്തേക്ക് ഓടിത്തുടങ്ങിയ ലാഥം അവിശ്വസനീയമായി ക്യാച്ച് കൈയിലൊതുക്കുകയായിരുന്നു. ഇന്ത്യാ-ഓസ്ട്രേലിയ പരമ്പരയില്‍ ഓസീസ് നായകന്‍ സ്റ്റീവ് സ്മിത്തും ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ വൃദ്ധിമാന്‍ സാഹയും പറന്ന് ക്യാച്ചെടുത്തത് വാര്‍ത്തയായിരുന്നു.

 

Follow Us:
Download App:
  • android
  • ios