Asianet News MalayalamAsianet News Malayalam

ഷെയ്ന്‍ വോണ്‍ കണ്ട ടോപ് 10 ബാറ്റ്‌സ്മാന്‍മാര്‍ ഇവരാണ്

top ten batsmen in cricket picked by shane warne
Author
First Published Dec 22, 2017, 3:17 PM IST

ഓസ്‌ട്രേലിയന്‍ ലെഗ് സ്പിന്‍ ഇതിഹാസം ഷെയ്ന്‍ വോണ്‍, എക്കാലത്തെയും മികച്ച 10 ബാറ്റ്‌സ്മാന്‍മാരെ തെരഞ്ഞെടുത്തിരിക്കുന്നു. ഡോണ്‍ ബ്രാഡ്മാന്‍ ഒന്നാം സ്ഥാനം കൈയാളുന്ന പട്ടികയില്‍, എന്നും വോണിന്റെ പേടിസ്വപ്‌നമായിരുന്ന മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ മൂന്നാം സ്ഥാനത്താണ്. കരീബിയന്‍ ഇതിഹാസവും വോണിന്റെ സമകാലീന താരവുമായ ബ്രയന്‍ ലാറയാണ് രണ്ടാമത്. ഹെറാള്‍ഡ് സണ്‍ ദിനപത്രത്തിലെഴുതിയ കോളത്തിലാണ് വോണ്‍, താന്‍ കണ്ട ഏറ്റവുംമികച്ച 10 താരങ്ങളെ തെരഞ്ഞെടുത്തത്. ഇപ്പോള്‍ ലോക ക്രിക്കറ്റിലെ സംസാരവിഷയമായ ഇന്ത്യന്‍ നായകന്‍ വിരാട് കോലി, ഓസീസ് നായകന്‍ സ്റ്റീവ് സ്മിത്ത് എന്നിവര്‍ വോണിന്റെ പട്ടികയില്‍ പത്താം സ്ഥാനത്താണ്. ഗ്രെഗ് ചാപ്പല്‍ നാലാം സ്ഥാനത്തും റിക്കി പോണ്ടിംഗ് അഞ്ചാമതുമാണ്. അലന്‍ ബോര്‍ഡര്‍ ആറാമതും ജാക്വസ് കാലിസ് ഏഴാമതുമാണ്. ഗ്രാഹാം ഗൂച്ച്, എബി ഡിവില്ലിയേഴ്‌സ് എന്നിവരാണ് എട്ടും ഒമ്പതും സ്ഥാനങ്ങളില്‍ പത്താം സ്ഥാനത്ത് സ്റ്റീവ് സ്മിത്തും വിരാട് കോലിയുമാണ്. ക്രിക്കറ്റിന്റെ മൂന്നു ഫോര്‍മാറ്റുകളിലും കോലിയ്ക്ക് മികവുണ്ടെങ്കിലും അഞ്ചുദിവസം നീളുന്ന ടെസ്റ്റില്‍ സ്മിത്താണ് കേമന്‍ എന്നാണ് വോണിന്റെ അഭിപ്രായം. ഇപ്പോള്‍ താന്‍ കളിച്ചിരുന്നെങ്കിലും സ്മിത്തിനേക്കാള്‍ തനിക്ക് പന്തെറിയാന്‍ വെല്ലുവിളി കുറവ് കോലിയായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഓഫ് സൈഡിലെ കോലിയുടെ ദൗര്‍ബല്യം എളുപ്പം മുതലെടുക്കാന്‍ തനിക്കാകുമെന്നാണ് വോണ്‍ പറയുന്നത്.

വോണ്‍ തിരഞ്ഞെടുത്ത ക്രിക്ഖറ്റിലെ ഏറ്റവും മികച്ച 10 ബാറ്റ്‌സ്മാന്‍മാര്‍

1. ഡോണ്‍ ബ്രാഡ്മാന്‍
2. ബ്രയന്‍ ലാറ
3. സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍
4. ഗ്രെഗ് ചാപ്പല്‍
5. റിക്കി പോണ്ടിംഗ്
6. അലന്‍ ബോര്‍ഡര്‍
7. ജാക്വസ് കാലിസ്
8. ഗ്രഹാം ഗൂച്ച്
9. എബി ഡിവില്ലിയേഴ്‌സ്
10. സ്റ്റീവ് സ്മിത്ത്, വിരാട് കോലി

Follow Us:
Download App:
  • android
  • ios