Asianet News MalayalamAsianet News Malayalam

'അപാര സാമ്യത'; ധോണിയെ അനുകരിച്ച് റഷീദ് ഖാന്‍റെ ഹെലികോപ്റ്റര്‍ ഷോട്ട്; വീഡിയോ

അഫ്‌ഗാന്‍ താരം റഷീദ് ഖാനാണ് ഒടുവിലായി എം എസ് ധോണിയുടെ പ്രസിദ്ധമായ ഹെലികോപ്റ്റര്‍ ഷോട്ട് കളിച്ചത്...വീഡിയോ കാണാം

watch rashid khan plays helicopter shot
Author
Sharjah - United Arab Emirates, First Published Nov 30, 2018, 5:24 PM IST

ഷാര്‍ജ: ഇന്ത്യന്‍ ക്രിക്കറ്റ് താരം എം എസ് ധോണിയുടെ  പേരിലാണ് ഹെലികോപ്റ്റര്‍ ഷോട്ട് പ്രസിദ്ധമായത്. പിന്നീട് പല താരങ്ങളും ഈ ഷോട്ട് അനുകരിച്ചു. ടി10 ലീഗില്‍ മറാത്ത അറേബ്യന്‍സിനായി കളിക്കുന്ന അഫ്‌ഗാന്‍ താരം റഷീദ് ഖാനാണ് ഒടുവിലായി ഹെലികോപ്റ്റര്‍ ഷോട്ട് കളിച്ച് ശ്രദ്ധിക്കപ്പെട്ടത്. പാക്തൂണ്‍സിന്‍റെ പാക്കിസ്ഥാന്‍ പേസര്‍ മുഹമ്മദ് ഇര്‍ഫാനെതിരെയായിരുന്നു റഷീദിന്‍റെ കൂറ്റന്‍ സിക്‌സര്‍. 

മത്സരശേഷം റഷീദ് തന്നെ ഹെലികോപ്റ്റര്‍ ഷോട്ടിന്‍റെ ദൃശ്യം ട്വീറ്റ് ചെയ്തു. എം എസ് ധോണിയെ ടാഗ് ചെയ്തുകൊണ്ടായിരുന്നു റഷീദിന്‍റെ ട്വീറ്റ്.

മത്സരത്തില്‍ ഏഴ് പന്തില്‍ രണ്ട് വീതം ഫോറും സിക്‌സും അടക്കം റഷീദ് 21 റണ്‍സെടുത്തു എന്നാല്‍ റഷീദ് താരമായ മത്സരത്തില്‍ മറാത്ത അറേബ്യന്‍സ് എട്ട് വിക്കറ്റിന്‍റെ തോല്‍വി വഴങ്ങി.  

Follow Us:
Download App:
  • android
  • ios