Asianet News MalayalamAsianet News Malayalam

ടി20യില്‍ ധോണി ടോപ് സ്കോററായാല്‍ ഇന്ത്യ തോല്‍ക്കുമോ ?; ഇതാ രസകരമായ കണക്കുകള്‍

ഫിനിഷര്‍ എന്ന നിലയില്‍ ഇന്ത്യയെ ഒട്ടേറെ മത്സരങ്ങളില്‍ വിജയിപ്പിച്ചിട്ടുള്ള ധോണി പക്ഷെ ടോപ് സ്കോററാവുന്ന ടി20 മത്സരങ്ങളില്‍ ഇന്ത്യ മുമ്പ് പലപ്പഴും തോറ്റിട്ടുണ്ടെന്നതാണ് രസകരമായ വസ്തുത

What is common between Dhoni top scores and India loss
Author
Wellington, First Published Feb 6, 2019, 5:01 PM IST

വെല്ലിംഗ്ടണ്‍: ന്യൂസിലന്‍ഡിനെതിരായ ട്വന്റി-20 പരമ്പരയിലെ ആദ്യ കളിയില്‍ ഇന്ത്യ 80 റണ്‍സിന്റെ കനത്ത തോല്‍വി വഴങ്ങിയപ്പോള്‍ ടോപ് സ്കോററായത് 31 പന്തില്‍ 39 റണ്‍സെടുത്ത ധോണിായയിരുന്നു. ധോണിയുടെ ഇന്നിംഗ്സ് ഇന്ത്യയുടെ തോല്‍വിഭാരം കുറച്ചെങ്കിലും വലിയ സ്കോര്‍ പിന്തുടരുമ്പോഴുണ്ടാവേണ്ട വേഗം അതിനുണ്ടായിരുന്നില്ല. ഒരറ്റത്ത് പങ്കാളികളെ നഷ്ടമായിക്കൊണ്ടിരിക്കെ 20 ഓവറും പിടിച്ചു നില്‍ക്കാനായിരുന്നു ന്യൂസിലന്‍ഡിനെതിരെ ധോണി ഇന്ന് ശ്രമിച്ചത്. എന്നാല്‍ സൗത്തിയുടെ പന്തില്‍ ഫെര്‍ഗൂസന് പിടികൊടുത്ത് ധോണി മടങ്ങുകയും ചെയ്തു.

ഫിനിഷര്‍ എന്ന നിലയില്‍ ഇന്ത്യയെ ഒട്ടേറെ മത്സരങ്ങളില്‍ വിജയിപ്പിച്ചിട്ടുള്ള ധോണി പക്ഷെ ടോപ് സ്കോററാവുന്ന ടി20 മത്സരങ്ങളില്‍ ഇന്ത്യ മുമ്പ് പലപ്പഴും തോറ്റിട്ടുണ്ടെന്നതാണ് രസകരമായ വസ്തുത. ഇതിനു മുമ്പ് ധോണി ടോപ് സ്കോററായ മത്സരങ്ങളില്‍ ഇന്ത്യ സമാനമായ രീതിയില്‍ തോറ്റതിന്റെ കണക്കുകള്‍ ഇതാ.  2012 സിന്ഡിയില്‍ ഓസ്ട്രേലിയക്കെതിരെ ഇന്ത്യ 31 റണ്‍സിന് തോറ്റപ്പോള്‍ പുറത്താകാതെ 48 റണ്‍സെടുത്ത ധോണിയായിരുന്നു ടോപ് സ്കോറര്‍. 2012ല്‍ ഇംഗ്ലണ്ടിനെതിരെ 38 റണ്‍സുമായി ധോണി ടോപ് സ്കോററായ കളിയില്‍ ഇന്ത്യ തോറ്റത് ആറു വിക്കറ്റിനായിരുന്നു.What is common between Dhoni top scores and India loss

2016ല്‍ ന്‍സിലന്‍ഡിനെതിരായ ടി20യില്‍ ഇന്ത്യ 47 റണ്‍സിന് തോറ്റ കളിയിലാകട്ടെ 30 റണ്‍സുമായി ധോണി തന്നെയായിരുന്നു ടോപ് സ്കോറര്‍. 2017ല്‍ ഇംഗ്ലണ്ടിനെതിരെ ഏഴ് വിക്കറ്റിന് ഇന്ത്യ തോറ്റ കളിയിലും 36 റണ്‍സെടുത്ത ധോണിയായിരുന്നു ടോപ് സ്കോറര്‍. ഇപ്പോഴിതാ ന്യൂസിലന്‍ഡിനെതിരെ 39 റണ്‍സോടെ ധോണി ടോപ് സ്കോററായപ്പോഴും ഇന്ത്യ 80 റണ്‍സിന്റെ തോല്‍വി രുചിച്ചു. ട്വന്റി-20 ക്രിക്കറ്റില്‍ റണ്‍സിന്റെ അടിസ്ഥാനത്തില്‍ ഇന്ത്യയുടെ ഏറ്റവും വലിയ തോല്‍വിയുമാണിത്.

Follow Us:
Download App:
  • android
  • ios