Asianet News MalayalamAsianet News Malayalam

മനുഷ്യന് മുന്നറിയിപ്പുമായി സ്റ്റീഫന്‍ ഹോക്കിങ്ങ് വീണ്ടും

A giant leap for Stephen Hawking
Author
London, First Published Aug 7, 2016, 2:16 AM IST

ലണ്ടന്‍: അടുത്തകാലത്തായി ലോകത്തിലെ മനുഷ്യവിഭാഗത്തിന് ഏറ്റവും കൂടുതല്‍ മുന്നറിയിപ്പ് നല്‍കുന്ന ശാസ്ത്രകാരന്‍ ആരാണ്. അത് സ്റ്റീഫന്‍ ഹോക്കിങാണ്. കേംബ്രിഡ്ജ് സര്‍വകലാശാലയിലെ പ്രൊഫസര്‍കൂടിയായ ഹോക്കിങ് യൂറോപ്യന്‍ യൂണിയനില്‍ നിന്നും പുറത്തുപോകാനുള്ള ബ്രിട്ടീഷ് ജനതയുടെ തീരുമാനം പോലും ശാസ്ത്രീയമായ മനുഷ്യന്‍റെ പരാജയം എന്നാണ് ഇപ്പോള്‍ വിലയിരുത്തുന്നത്.

മനുഷ്യവംശം ആര്‍ത്തികൊണ്ട് അതിന്‍റെ നാശം ക്ഷണിച്ചുവരുത്താനുള്ള ശ്രമമാണ് ഇപ്പോള്‍ നടത്തുന്നത്. സാമ്പത്തിക അസമത്വമാണ് വര്‍ത്തമാനകാലത്തെ ഏറ്റവും വലിയ വെല്ലുവിളികളിലൊന്നെന്ന്. യൂറോപ്യന്‍ യൂണിയനില്‍ നിന്നും പുറത്തുപോകാനുള്ള ബ്രിട്ടീഷ് ജനതയുടെ തീരുമാനം പോലും ഇത്തരം ചിന്തകളുടെ ഫലമാണെന്നും അദ്ദേഹം പറയുന്നു. 
ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയനില്‍ നിന്നും പുറത്തുപോകരുതെന്ന് ശക്തമായി വാദിച്ചയാളാണ് സ്റ്റീഫന്‍ ഹോക്കിങ്. 

ഭക്ഷ്യോല്‍പ്പാദനം, ജനപ്പെരുപ്പം, കാലാവസ്ഥാ വ്യതിയാനം, രോഗങ്ങള്‍ തുടങ്ങി ലോകത്തെ മൊത്തം ബാധിക്കുന്ന വിഷയങ്ങളില്‍ ക്രിയാത്മകമായി ഇടപെടുന്നതില്‍ ലോകം പരാജയപ്പെടുന്നതിന് പിന്നില്‍ സമ്പത്തിനെക്കുറിച്ചും ആസ്തിയെക്കുറിച്ചെല്ലാമുള്ള വ്യക്തികളുടേയും രാജ്യങ്ങളുടേയും സ്വാര്‍ത്ഥ ചിന്തകളാണെന്നും ഗാര്‍ഡിയനില്‍ എഴുതിയ ലേഖനത്തില്‍ പ്രൊഫ. ഹോക്കിങ് പറയുന്നു.

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് പോലുള്ള ശാസ്ത്രനേട്ടങ്ങളെ സൂക്ഷിച്ച് ഉപയോഗിച്ചില്ലെങ്കില്‍ മനുഷ്യരാശിക്ക് തന്നെ ഭീഷണിയായേക്കാമെന്ന് അദ്ദേഹം നേരത്തെ വ്യക്തമാക്കിയതും വാര്‍ത്തയായിരുന്നു.
 

Follow Us:
Download App:
  • android
  • ios