Asianet News MalayalamAsianet News Malayalam

വിസര്‍ജനം ചെയ്യുന്ന മൂത്രം പോലും ഐസാകുന്നു, ഇവിടെ.!

A Russian Town Is the World Coldest Inhabited Place
Author
First Published Jan 17, 2018, 6:56 PM IST

മോ​സ്കോ:  റ​ഷ്യ​യി​ലെ യാ​കു​ത്യയിലെ ജനങ്ങള്‍ വിസര്‍ജനം ചെയ്യുന്ന മൂത്രം പോലും ഐസാണെന്ന് പറഞ്ഞാല്‍ അത് അതിശയോക്തിയാകില്ല. മൈ​ന​സ് 67 ഡി​ഗ്രി സെ​ൽ​ഷ്യ​സാ​ണ് ചൊ​വ്വാ​ഴ്ച യാ​കു​ത്യ​യു​ടെ ചി​ല ഭാ​ഗ​ങ്ങ​ളി​ൽ അ​നു​ഭ​വ​പ്പെ​ട്ട​ത്. മോ​സ്കോ​യ്ക്കു 5,300 കി​ലോ​മീ​റ്റ​ർ കി​ഴ​ക്കു​ള്ള പ്ര​ദേ​ശ​മാ​ണ് യാ​കു​ത്യ. ഏ​ക​ദേ​ശം 10 ല​ക്ഷം പേ​രാ​ണ് ഇ​വി​ടെ താ​മ​സി​ക്കു​ന്ന​ത്.ക​ൺ​പീ​ലി​പോ​ലും ഐ​സാ​കു​ന്ന മ​ഞ്ഞു​കാ​ലമാണിവിടെ.

ശൈ​ത്യ​കാ​ലം ആ​രം​ഭി​ച്ചാ​ൽ മൈ​ന​സ് 40 ഡി​ഗ്രി സെ​ൽ​ഷ്യ​സാ​ണ് സാ​ധാ​ര​ണ താ​പ​നി​ല. എ​ന്നാ​ൽ ചൊ​വ്വാ​ഴ്ച ശൈ​ത്യം അ​തി​രൂ​ക്ഷ​മാ​യി. ഇ​തോ​ടെ സ്കൂ​ളു​ക​ൾ​ക്കും സ്ഥാ​പ​ന​ങ്ങ​ൾ​ക്കും സ​ർ​ക്കാ​ർ അ​വ​ധി പ്ര​ഖ്യാ​പി​ച്ചു. ആ​രും വീ​ടി​നു പു​റ​ത്തി​റ​ങ്ങ​രു​തെ​ന്ന് നി​ർ​ദേ​ശ​വും ന​ൽ​കി.

ശൈ​ത്യം ഏ​റ്റ​വും രൂ​ക്ഷ​മാ​യി ബാ​ധി​ക്കു​ന്ന ലോ​ക​ത്തി​ലെ പ്ര​ദേ​ശ​മാ​യ ഒ​യി​മി​യാ​കോ​ണി​ൽ മൈ​ന​സ് 50 ഡി​ഗ്രി​ക്കും താ​ഴെ​യാ​യി​രു​ന്നു താ​പ​നി​ല. 2013 ൽ ​ഒ​യി​മി​യാ​കോ​ണി​ൽ റി​ക്കാ​ർ​ഡ് ത​ണു​പ്പാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. അ​ന്ന് മൈ​ന​സ് 71 ഡി​ഗ്രി സെ​ൽ​ഷ്യ​സി​ൽ താ​ഴെ​യാ​യി​രു​ന്നു താ​പ​നി​ല.

Follow Us:
Download App:
  • android
  • ios