Asianet News MalayalamAsianet News Malayalam

25 ഐഫോണ്‍ X വച്ച് ഒരു പ്രണയാഭ്യര്‍ത്ഥന

Amazing Love Man Gives Girlfriend 25 Brand New iPhone Xs
Author
First Published Nov 10, 2017, 11:59 AM IST

ലോകത്ത് ഇന്ന് എല്ലാവരും കൊതിക്കുന്ന ഫോണ്‍ ആണ് ഐഫോണ്‍x. ഇന്ത്യയില്‍ തന്നെ ഇതിന്‍റെ വില 10200 രൂപയോളം വരും. ഇത്രയും വിലയോ അതില് ഏറെയോ വിലയോ വരും ഒരു പ്രണയിനിയുടെ മനസിന്. ഇതാ ചൈനയില്‍ നിന്ന് ഒരു കാഴ്ച. ഷെ​ൻ​സെ​ൻ സ്വ​ദേ​ശി​യാ​യ ചെ​ൻ മിം​ഗ് ഐ​ഫോ​ണ്‍ X ഫോണുകളും ഉ​പ​യോ​ഗി​ച്ച് മ​നോ​ഹ​ര​മാ​യൊ​രു ഹൃദയ​ചി​ഹ്നം ഒരുക്കി ത​ന്‍റെ പ്ര​ണ​യി​നി ലീ​ക്ക് സ​മ്മാ​നി​ക്കു​ക​യാ​യി​രു​ന്നു. ഗെ​യിം ഡി​സൈ​ന​റാണ് ചെന്‍.

നി​ല​ത്ത് വി​റി​യി​ട്ട റോ​സാ​പു​ഷ്പ​ങ്ങ​ളി​ൽ 25 ഐ​ഫോ​ണു​ക​ളാ​യി​രു​ന്നു അ​ദ്ദേ​ഹം ഉ​പ​യോ​ഗി​ച്ച​ത്. കൂ​ടാ​തെ അ​തി​നു ന​ടു​വി​ലാ​യി ഒ​രു മോ​തി​ര​വും അ​ദ്ദേ​ഹം വ​ച്ചി​രു​ന്നു. ലീ​യു​ടെ സു​ഹൃ​ത്തു​ക്ക​ളെയായിരുന്നു സഹായത്തിനായി ചെ​ൻ കൂടെക്കൂട്ടിയത്. നേ​ര​ത്തെ ത​യാ​റാ​ക്കി വച്ചി​രു​ന്ന സ്ഥ​ല​ത്തേ​ക്ക് ലീ​യെ ഇ​വ​ർ കൊ​ണ്ടു​വ​ന്നു. 

Amazing Love Man Gives Girlfriend 25 Brand New iPhone Xs

ഇ​രു​പ​ത്തി​യ​ഞ്ച് ഐ​ഫോ​ണു​ക​ൾ ഒ​രു​മി​ച്ച് ക​ണ്ട​തി​ന്‍റെ ഞെ​ട്ട​ലി​ൽ നി​ൽ​ക്കു​ന്ന ലീ​യു​ടെ മു​ന്‍പില്‍ മു​ട്ടുകുത്തി ചെ​ൻ പ്ര​ണ​യാ​ഭ്യ​ർ​ഥ​ന ന​ട​ത്തി. ആ​ദ്യ​മൊ​ന്ന് അ​മ്പരന്ന ലീ ​ഇ​ത് സ​ന്തോ​ഷ​ത്തോ​ടെ സ്വീ​ക​രി​ക്കു​ക​യും തു​ട​ർ​ന്ന് ചെ​ൻ ലീ​യു​ടെ വി​ര​ലി​ൽ മോ​തി​ര​മ​ണി​യി​ക്കു​ക​യും ചെയ്തു. 

സം​ഭ​വ​മി​ത്ര​യൊ​ക്കെ​യാ​ണെ​ങ്കി​ലും എ​ന്തി​നാ​ണ് ചെ​ൻ ഐ​ഫോ​ണുകൾ വാ​ങ്ങിക്കൂട്ടി​യ​തെ​ന്നാ​യി​രു​ന്നു എ​ല്ലാ​വ​രു​ടെ​യും സം​ശ​യം. മൊ​ബൈ​ൽ വീ​ഡി​യോ ഗെ​യി​മു​ക​ളു​ടെ ക​ടു​ത്ത ആ​രാ​ധ​ക​രാ​യ ഇ​രു​വ​രും ര​ണ്ട് വ​ർ​ഷ​ങ്ങ​ൾ​ക്കു മു​ന്പ് ചെ​ൻ വി​ക​സി​പ്പി​ച്ച ഒ​രു ഗെ​യിം മു​ഖേ​ന​യാ​ണ് പ​രി​ച​യ​പ്പെ​ട്ട​ത്. ലീ​യു​ടെ പ്രാ​യം ഇ​രു​പ​ത്തി​യ​ഞ്ചാ​ണ്. അ​താ​ണ് ഫോ​ണു​ക​ളു​ടെ എ​ണ്ണ​വും ഇ​രു​പ​ത്തി​യ​ഞ്ച് ആ​ക്കാ​ൻ അ​ദ്ദേ​ഹ​ത്തെ പ്രേ​രി​പ്പി​ച്ച​തി​നു കാ​ര​ണം. 

ഇ​രു​പ​ത്തി​യ​ഞ്ച് ഐ​ഫോ​ണു​ക​ൾ എ​ങ്ങ​നെ ര​ണ്ടു​പേ​ർ മാ​ത്രം ഉ​പ​യോ​ഗി​ക്കു​മെ​ന്ന് സം​ശ​യി​ച്ച ഇ​വ​ർ അ​തി​നും പ​രി​ഹാ​രം ക​ണ്ടെ​ത്തി. ത​ങ്ങ​ളെ ഒ​ന്നി​പ്പി​ക്കാ​ൻ സ​ഹാ​യി​ച്ച സു​ഹൃ​ത്തു​ക്ക​ൾ​ക്ക് സമ്മാനമായി ന​ൽ​കി ഇ​രു​വ​രും ത​ങ്ങ​ളു​ടെ ന​ന്ദി അ​വ​രെ അ​റി​യി​ക്കു​ക​യും ചെ​യ്തു. ചൈ​ന​യി​ൽ ഐ​ഫോ​ണ്‍ എ​ക്സ് എ​സി​ന്‍റെ ഒരുലക്ഷത്തിന് അടുത്ത് തന്നെ. 
 

Follow Us:
Download App:
  • android
  • ios