Asianet News MalayalamAsianet News Malayalam

എന്തായിരിക്കും ആന്‍ഡ്രോയ്ഡ് പി, ആകാംക്ഷ തീരുന്നില്ല

  • ആന്‍ഡ്രോയ്ഡ് പിയുടെ പ്രിവ്യൂ ഈ മാസം തന്നെയുണ്ടാകുമെന്ന് ഗൂഗിള്‍ സൂചന നല്‍കുന്നു
Android P adds support for using your phone as a Bluetooth Keyboard or Mouse

ന്യൂയോര്‍ക്ക്: ആന്‍ഡ്രോയ്ഡ് പിയുടെ പ്രിവ്യൂ ഈ മാസം തന്നെയുണ്ടാകുമെന്ന് ഗൂഗിള്‍ സൂചന നല്‍കുന്നു. ആന്‍ഡ്രോയ്ഡ് ഓറിയോ ഇറങ്ങി ഒരു കൊല്ലം തികയുന്ന ഘട്ടത്തിലാണ് ആന്‍ഡ്രോയ്ഡ് പി ഇറങ്ങുന്നത്. എന്തെല്ലാമാണ് ആന്‍ഡ്രോയ്ഡിന്‍റെ പുതിയ പതിപ്പിലെ പ്രത്യേകതകള്‍ എന്ന് പ്രിവ്യൂവിലൂടെ അറിയാം. നോട്ടിഫിക്കേഷന്‍ മുതല്‍ പിക്ചര്‍ ക്വാളിറ്റിയില്‍വരെ വലിയ മാറ്റം കഴിഞ്ഞ പതിപ്പായി ഓറിയോയില്‍ വന്നെങ്കിലും വേഗതയില്‍ ബാറ്ററി ലൈഫിലും കാര്യമായ മാറ്റം വന്നിരുന്നില്ല.

ഇത് പരിഹരിക്കുന്ന രീതിയില്‍ ആയിരിക്കും പുതിയ ഓപ്പറേറ്റിംഗ് സിസ്റ്റം പതിപ്പ് എന്നാണ് റിപ്പോര്‍ട്ട്. കോ​ൾ റെ​ക്കോ​ർ​ഡിം​ഗ്, കോള്‍ ബ്ലോ​ക്കിം​ഗ് തുടങ്ങിയവ ഒഎസിന്‍റെ ഇന്‍ബില്‍ട്ടായി തന്നെ ലഭിക്കും എന്നാണ് സൂചന. അതായത് ഇതിന് വേറെ ആപ്പ് വേണ്ട ആവശ്യമില്ല.മേ​യ് എ​ട്ടി​നാ​രം​ഭി​ക്കു​ന്ന ഗൂഗിള്‍ ഡെ​ല​വ​പ്പേ​ഴ്സ് കോ​ണ്‍​ഫ​റ​ൻ​സി​നോ​ട​നു​ബ​ന്ധി​ച്ച് ആ​ൻ​ഡ്രോ​യ്ഡ് പി​യു​ടെ ഔ​ദ്യോ​ഗി​ക പ്ര​ഖ്യാ​പ​നം ഉ​ണ്ടാ​കു​മെ​ന്നാ​ണ് പൊ​തു​വേ​യു​ള്ള വി​ല​യി​രു​ത്ത​ൽ. 

അ​പ്പോ​ൾ മാ​ത്ര​മേ പു​തി​യ പ​തി​പ്പി​ന്‍റെ പി ​എ​ന്ന അ​ക്ഷ​ര​ത്തി​ൽ തു​ട​ങ്ങു​ന്ന പേ​ര് എ​ന്തെ​ന്നു വ്യ​ക്ത​മാ​കൂ. പം​പ്കി​ൻ പൈ ​പോ​ലു​ള്ള പേ​രു​ക​ളാ​ണ് ഇ​പ്പോ​ൾ അ​ഭ്യൂ​ഹ​ങ്ങ​ളി​ൽ നി​റ​യു​ന്ന​ത്. മാ​ർ​ച്ച് 14 ഗ​ണി​ത​ശാ​സ്ത്ര​ത്തി​ലെ പൈ ​ദി​ന​മാ​യ​തു​കൊ​ണ്ട് മ​ധു​ര​പ​ദാ​ർ​ഥ​മാ​യ പൈ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട പേ​രു​ത​ന്നെ​യാ​കും പു​തി​യ പ​തി​പ്പി​നെ​ന്നാ​ണ് പ്ര​തീ​ക്ഷ. 

എ​ൻ പ​തി​പ്പ് പു​റ​ത്തി​റ​ങ്ങി​യ വേ​ള​യി​ൽ ന​മ്മു​ടെ നെ​യ്യ​പ്പം എ​ന്ന പേ​രി​നു​വേ​ണ്ടി ഇ​ന്‍റ​ർ​നെ​റ്റ് ഫോ​റ​ങ്ങ​ളി​ൽ ച​ർ​ച്ച​ക​ൾ നി​റ​ഞ്ഞി​രു​ന്നു. എ​ന്താ​യാ​ലും പ​ഴം​പൊ​രി, പ​ത്തി​രി പോ​ലു​ള്ള പേ​രു​ക​ൾ പി​യി​ൽ തു​ട​ങ്ങു​ന്ന​താ​യി ന​മു​ക്കു​ണ്ട്.

Follow Us:
Download App:
  • android
  • ios