Asianet News MalayalamAsianet News Malayalam

ബ്രാന്‍റ് മൂല്യത്തിന്‍റെ കാര്യത്തില്‍ ആപ്പിളിനെ പിന്തള്ളി ഗൂഗിള്‍

apple google
Author
New Delhi, First Published Feb 8, 2017, 10:31 AM IST

ന്യൂയോര്‍ക്ക്:  ബ്രാന്‍റ് മൂല്യത്തിന്‍റെ കാര്യത്തില്‍ ആപ്പിളിനെ പിന്തള്ളി ഗൂഗിള്‍. ആപ്പിൾ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടപ്പോൾ ആമസോണ്‍, എടി & ടി, മൈക്രോസോഫ്റ്റ്, സാംസംഗ്, വെറൈസണ്‍, വാൾമാർട്ട്, ഫേസ്ബുക്ക്, ഐസിബിസി എന്നിവരാണ് തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍.  ബ്രാൻഡ് ഫിനാൻസ് ഗ്ലോബൽ 500 റിപ്പോർട്ടിലാണ് കമ്പനികളെ ബ്രാന്‍റ് മൂല്യത്തിന്‍റെ അടിസ്ഥാനത്തില്‍ തരംതിരിച്ചത്, കഴിഞ്ഞ വര്‍ഷം ഈ പട്ടികയില്‍ ഒന്നാം സ്ഥാനത്ത് ആപ്പിളായിരുന്നു.

ഗൂഗിളിന്‍റെ ബ്രാൻഡ് മൂല്യം 24 ശതമാനം ഉയർന്ന് 10,940 കോടി ഡോളറായപ്പോൾ ആപ്പിളിൻറെ മൂല്യം 14,590 കോടി ഡോളറിൽനിന്ന് 10,710 കോടി ഡോളറായി താഴ്ന്നു. അതേസമയം, മികച്ച 100 ബ്രാൻഡുകളിൽനിന്ന് ടാറ്റാ പുറത്തായി. ആദ്യ നൂറിൽ ഇടംനേടിയിരുന്ന ഏക ഇന്ത്യൻ കമ്പനിയായിരുന്നു ടാറ്റാ. കഴിഞ്ഞ കുറച്ചു മാസങ്ങളായി ബോർഡ് റൂമിൽ നടക്കുന്ന തമ്മിലടികൾ ടാറ്റായുടെ ബ്രാൻഡ് മൂല്യത്തിന് ക്ഷീണം വരുത്തിയിരുന്നു. 

ബ്രാൻഡ് മൂല്യം 1,368 കോടി ഡോളറിൽനിന്ന് 1,311 കോടി ഡോളറായി താഴ്ന്നു. കഴിഞ്ഞ വർഷം 82ാം സ്ഥാനത്തായിരുന്ന കമ്പനി ഇപ്പോൾ 103ാമതാണ്. എങ്കിലും ഇന്ത്യയിൽനിന്നുള്ള ഏറ്റവും വിലമതിക്കുന്ന ബ്രാൻഡുതന്നെയാണ് ടാറ്റാ.

കഴിഞ്ഞ വർഷം 242ാം സ്ഥാനത്തായിരുന്ന എയർടെൽ 190ലേക്ക് കയറി. ലൈഫ് ഇൻഷ്വറൻസ് കോർപറേഷനാവട്ടെ 283ൽനിന്ന് സ്ഥാനം മെച്ചപ്പെടുത്തി 222ലേക്കു കയറി. 50 സ്ഥാനങ്ങൾ മെച്ചപ്പെടുത്തി ഇൻഫോസിസ് 251ാം സ്ഥാനത്താണ്. 2016ൽ 301ാം സ്ഥാനത്തായിരുന്നു. 
 

Follow Us:
Download App:
  • android
  • ios