Asianet News MalayalamAsianet News Malayalam

ഐ ഫോൺ 6 ഇനി ഗോൾഡൻ കളറിലും; വമ്പിച്ച എക്​സ്​ചേഞ്ച്​ ഒാഫറുമായി ആമസോണ്‍

Apple iPhone 6 Gold colour variant now available in India at Rs 26999 via Amazon India
Author
First Published Aug 15, 2017, 4:01 PM IST

ആപ്പിൾ ഐ ​ഫോൺ 6 പുതിയ ഗോൾഡൻ കളറിൽ ഇന്ത്യൻ വിപണിയിൽ എത്തുന്നു. 32 ജിബി ശേഷിയുള്ള ഫോൺ ആമസോൺ വഴി മാത്രമായിരിക്കും ലഭ്യമാവുക. 26,999 രൂപയാണ്​ വില. ഇൗ വർഷം ആദ്യം സ്​പേസ്​ ഗ്രേ കളറിൽ ​ഐ ഫോൺ 6 വിപണിയിലെത്തിയിരുന്നു. ഇന്ത്യയിൽ കൂടുതൽ ജനപ്രിയ കളർ ഗോൾഡൻ ആണെന്ന തിരിച്ചറിവിലാണ്​ പുതിയ കളർ പതിപ്പിൽ ഫോൺ എത്തുന്നത്​. 

ആമസോൺ 19,600 രൂപ വരെ എക്​സ്​ചേഞ്ച്​ ഒാഫറും പ്രഖ്യാപിച്ചിട്ടുണ്ട്​. പഴയ സ്​മാർട്​ ഫോൺ എക്​സ്​ചേഞ്ചിന്​ 2000 കുറവും പ്രഖ്യാപിച്ചിട്ടുണ്ട്​. ഗോൾഡൻ കളർ ​ഐ ഫോൺ 6 വാങ്ങുന്നവർക്ക്​ വോഡഫോൺ അഞ്ച്​ മാസത്തെ 45 ജിബി സൗജന്യ ഡാറ്റ ഒാഫറും പ്രഖ്യാപിച്ചിട്ടുണ്ട്​. അഞ്ച്​ മാസം കാലാവധിയുള്ള ഡാറ്റാ ഒാഫർ റീചാർജ്​ ചെയ്യുന്നവർക്കാണ്​ അധിക ഡാറ്റയായി ഇത്​ നൽകുന്നത്​.

പ്രീപെയ്​ഡ്​ കണക്ഷൻ ഉപയോഗിക്കുന്നവരാണെങ്കിൽ അവർക്കും പുതിയ ഫോൺ വാങ്ങുന്നത്​ വഴി അധിക ഡാറ്റ ലഭിക്കും. 2014ലാണ്​ ​ഐ ഫോൺ 6 പ്ലസിനൊപ്പം ​ഐ ഫോൺ 6-നെ തിരികെ വിളിച്ചത്​. 1334x750 റെസലൂഷനിൽ  4.7 ഇഞ്ച്​ റെറ്റിന ഡി​സ്​പ്ലേയാണ്​ ഫോണിനുള്ളത്​. എ 8 പ്രോസസർ, 1 ജിബി റാം,  8 മെഗാപിക്​സൽ റിയർ ഫേസിങ്​ക്യാമറ, 1.2 മെഗാപിക്​സൽ ഫ്രണ്ട്​ കൃാമറ എന്നിവയും പ്രത്യേകതയാണ്​. ഐ.ഒ.എസ്​ 11 ആണ്​ ഫോണിൽ ഉള്ളത്​.  

Follow Us:
Download App:
  • android
  • ios