Asianet News MalayalamAsianet News Malayalam

ഐഫോണ്‍ X നിര്‍മ്മാണം ഉടന്‍ നിര്‍ത്തും?

Apple iPhone X May Be Discontinued in Q2
Author
First Published Jan 23, 2018, 12:42 PM IST

ബീയജിംഗ്: ഐഫോണ്‍ X 2018 മദ്ധ്യത്തോടെ വില്‍പ്പന നിര്‍ത്തുമെന്ന് പ്രവചനം. ആപ്പിള്‍ പ്രോഡക്ടുകളെക്കുറിച്ചുള്ള പ്രവചനങ്ങളാല്‍ ശ്രദ്ധേയമായ മിങ് ചി-കുവോയുടെയാണ് നിരീക്ഷണം.  ആദ്യ ദിവസങ്ങളിൽ വിപണിയിൽ തരംഗം ഉണ്ടാക്കിയെങ്കിലും പിന്നീട് ഈ ആവേശം വില്‍പ്പനയില്‍ ഇല്ലാത്തതാണ് ആപ്പിള്‍ ഐഫോണ്‍ Xനെ പിന്നോട്ട് വലിക്കാന്‍ ആപ്പിളിനെ പ്രേരിപ്പിക്കുന്നത് എന്നാണ് നിരീക്ഷണം പറയുന്നത്.

2018ലെ പുതിയ ഐഫോണ്‍ മോഡലുകള്‍ പുറത്തിറക്കുന്നതു വരെ മാത്രമായിരിക്കും ഐഫോണ്‍ X നിര്‍മിക്കുക. ഈ ഫോണ്‍ വലിയ രീതിയില്‍വിറ്റു പോകുമെന്നു പ്രതീക്ഷിച്ച രാജ്യങ്ങളിലൊന്നായ ചൈനയില്‍ ഐഫോണ്‍ X ന് കാര്യമായ വില്‍പ്പന ഉണ്ടാക്കാനായില്ല. ഐഫോണ്‍ Xമായി താരതമ്യം ചെയ്യുമ്പോള്‍ ഐഫോണ്‍ 8 പ്ലസിന്റെ സ്‌ക്രീനിനാണ് ഉപയോഗിക്കാന്‍ കൂടുതല്‍ സ്ഥലം കിട്ടുന്നതെന്നും ചില ഉപയോക്താക്കള്‍ കരുതുന്നതെന്നും നിരീക്ഷണം പറയുന്നു.

ഈ വർഷം തന്നെ ഒരു ഐഫോണ്‍ X പ്ലസ് ഫോണും വരുന്നുണ്ടെന്നാണ് കുവോ പ്രവചിക്കുന്നത്. ഐഫോണ്‍ Xന്റെ സവിശേഷ ഫീച്ചറുകള്‍ എല്ലാം ഉള്‍ക്കൊള്ളിച്ചായിരിക്കും ഈ മോഡല്‍ ഇറക്കുക. ഇദ്ദേഹത്തിന്റെ പ്രവചനം ശരിയായിരികാനുള്ള മറ്റൊരു കാരണം ഐഫോണ്‍ X നെ വിളിക്കുന്നത് ഐഫോണ്‍ 10 എന്നാണല്ലോ. അതായത് പത്താം വാര്‍ഷിക മോഡല്‍. അപ്പോള്‍ അത് അടുത്ത വര്‍ഷം വീണ്ടും ഇറക്കേണ്ട കാര്യമില്ല.  


 

Follow Us:
Download App:
  • android
  • ios