Asianet News MalayalamAsianet News Malayalam

140 കൊല്ലം പഴക്കമുള്ള ശീലം തിരുത്തി ഐഫോണ്‍ 7

Apple kills headphone jack
Author
New Delhi, First Published Sep 8, 2016, 2:28 AM IST

140 കൊല്ലം പഴക്കമുള്ള ടെക്നോളജി ലോകത്തെ ഒരു രീതിയാണ് പുതിയ ഐഫോണിലൂടെ ആപ്പിള്‍ ഇല്ലാതാക്കിയത്. അതേ ഓഡിയോ ജാക്കറ്റ് ഇല്ലാത്ത ഡിവൈസ്, അതിന് പകരം ബ്ലൂടൂത്തും, ലൈറ്റനിംഗ് കേബിളും. ചരിത്രപരമായ തീരുമാനം എന്നാണ് ഇതിനെ ടെക് ലോകം വിശേഷിപ്പിക്കുന്നത്.

എന്നാല്‍ മറ്റെത് ടെക് നവീകരണം പോലെയും ഓഡിയോ ജാക്കറ്റ് ഇല്ലാത്ത ഡിവൈസ് ആദ്യമായി ഇറക്കിയത് ആപ്പിള്‍ ഒന്നും അല്ല മോട്ടോ എക്സ്, ലീ ഇക്കോ പോലുള്ള ഫോണുകള്‍ ഓഡിയോ ജാക്ക് ഇല്ലാതെ ഇറങ്ങിയിരുന്നു എന്നാല്‍ അത് ശ്രദ്ധിക്കപ്പെട്ടില്ല. എന്നാല്‍ സ്മാര്‍ട്ട്ഫോണ്‍ വിപണിയിലെ മുന്‍നിരക്കാരായ ആപ്പിള്‍ ഈ സംവിധാനനവുമായി എത്തുന്നതോടെ സംഭവം ശ്രദ്ധിക്കപ്പെടും എന്ന് ടെക്നോളജി ലോകം വിലയിരുത്തുന്നു.

Apple kills headphone jack

പക്ഷെ ആപ്പിളിന്‍റെ ഈ മാറ്റം ചിലപ്പോള്‍ പാളുവാനും സാധ്യതയുണ്ടെന്ന് പറയുന്നവരുണ്ട്. അതിന് അവര്‍ ഉദാഹരണമാക്കുന്ന സ്റ്റാര്‍ട്ട് ബട്ടണ്‍ ഒഴിവാക്കി വന്ന വിന്‍ഡോസ് 8 ഓപ്പറേറ്റിംഗ് സിസ്റ്റമാണ്. അന്ന് ഈ മാറ്റത്തോട് പൊരുത്തപ്പെടാന്‍ ഉപയോക്താവിന് സാധിക്കാത്തതിനാല്‍ സ്റ്റാര്‍ട്ട് ബട്ടണ്‍ തിരിച്ച് എത്തിക്കാതെ ഒടുവില്‍ മൈക്രോസോഫ്റ്റിന് വഴിയില്ലാതായി. ഇതുപോലെ ചിലപ്പോള്‍ ഓഡിയോ ജാക്കറ്റ് തിരിച്ചെത്തിയേക്കാം.

ബ്ലൂടൂത്ത് നിയന്ത്രിത എയര്‍പോഡുകളാണ് പ്രധാനമായും ഇയര്‍ഫോണ്‍ കേബിളുകള്‍ക്ക് ബദലായി ആപ്പിള്‍ മുന്നോട്ട് വയ്ക്കുന്ന മാര്‍ഗ്ഗം. വയര്‍ലെസ് ഓഡിയോ അനുഭവത്തിനായി എയര്‍പോഡുകളും പുതിയ മോഡലുകളിലുണ്ട്. ഇതുപക്ഷേ ഫോണിനൊപ്പം ലഭിക്കില്ല. പ്രത്യേകം വാങ്ങേണ്ടിവരും.  എന്നാല്‍ അത് എത്രത്തോളം ഫലപ്രദമാകും എന്ന് പറയാന്‍ പറ്റില്ല, വളരെ ശ്രദ്ധയോടെ ഇവ കരുതണം എന്നതാണ് പ്രധാന കാരണം.

Apple kills headphone jack

എന്തായാലും ആദ്യകാലത്ത് ടെലിഫോണ്‍ ഓപ്പറേറ്റര്‍മാരുടെ ജോലിയില്‍ വിപ്ലവകരമായ മാറ്റം വരുത്തിയ കണ്ടുപിടുത്തമായിരുന്നു 3.5 എംഎം ഓഡിയോ ജാക്ക്. ഇതിനെ മിനി ജാക്ക്, ഹെഡ്ഫോണ്‍ ജാക്ക്, ടിആര്‍എസ് ജാക്ക് എന്നോക്കെ വിശേഷിപ്പിക്കാറുണ്ട്. 

Follow Us:
Download App:
  • android
  • ios