Asianet News MalayalamAsianet News Malayalam

ടൊറന്‍റ് സൈറ്റുകളില്‍ കയറിയാല്‍ ജയിലില്‍ ആകുമോ? - ഈ വാര്‍ത്തയുടെ യാഥാര്‍ത്ഥ്യം

Are you a criminal now Users may get 3 years in jail for viewing torrent site
Author
New Delhi, First Published Aug 22, 2016, 9:56 AM IST

ദില്ലി: കേന്ദ്രസര്‍ക്കാര്‍ ബ്ലോക്ക് ചെയ്ത വെബ്‌സൈറ്റുകള്‍ സന്ദര്‍ശിച്ചാല്‍ മൂന്ന് വര്‍ഷം തടവുശിക്ഷ ലഭിക്കുമെന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്ത വ്യാജമാണ്. ബോളിവുഡ് ചിത്രം ‘ഡിഷ്യൂ’വുമായി ബന്ധപ്പെട്ട കേസില്‍ മുംബൈ ഹൈക്കോടതിയുടെ ഉത്തരവ് അനുസരിച്ച് ബ്ലോക്ക് ചെയ്യപ്പെട്ട സൈറ്റുകളില്‍ കാണിച്ച മുന്നറിയിപ്പ് സന്ദേശമാണ് തെറ്റിദ്ധരിക്കപ്പെട്ടത്.

ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ടെലികമ്മ്യൂണിക്കേഷന്‍റെ നിര്‍ദ്ദേശപ്രകാരം ‘ഈ യുആര്‍എല്‍ ബ്ലോക്ക് ചെയ്തിരിക്കുന്നു’ എന്ന സന്ദേശം മാത്രമായിരുന്നു നേരത്തെ ബ്ലോക്ക് ചെയ്ത യുആര്‍എല്ലുകളില്‍ കാണിച്ചിരുന്നത്. ഇതിനു പകരം പകര്‍പ്പവകാശ നിയമത്തിന്റെ വകുപ്പുകള്‍ വിശദീകരിച്ച് സന്ദേശം നല്‍കണമന്ന് കോടതി നിര്‍ദേശിച്ചു. എന്തുകൊണ്ടാണ് ബ്ലോക്ക് ചെയ്തിരിക്കുന്നതെന്ന് അറിയാനുള്ള അവകാശം യൂസര്‍മാര്‍ക്കുണ്ടെന്നും കോടതി പറഞ്ഞിരുന്നു. ഇതിന്റെ ഫലമായിരുന്നു പുതിയ മുന്നറിയിപ്പ് സന്ദേശം.

സര്‍ക്കാര്‍ നിര്‍ദേശപ്രകാരമോ, കോടതി നിര്‍ദേശ പ്രകാരമോ ബ്ലോക്ക് ചെയ്യപ്പെട്ട യുആര്‍എല്‍ ആണ് ഇത്. ഈ യുആര്‍എല്‍കളിലെ വിവരങ്ങള്‍ കാണുന്നതും, ഡൗണ്‍ലോഡ് ചെയ്യുന്നതും, പ്രദര്‍ശിപ്പിക്കുന്നതും, പകര്‍പ്പെടുക്കുന്നതും 1957ലെ പകര്‍പ്പവകാശ നിയമത്തിലെ 63, 63എ, 65, 65എ വകുപ്പുകള്‍ പ്രകാരം 3 വര്‍ഷത്തെ തടവ് ശിക്ഷയും 3 ലക്ഷം രൂപ പിഴയും ലഭിക്കാവുന്ന കുറ്റകൃത്യമാണ്. 

യുആര്‍എല്‍ ബ്ലോക്ക് ചെയ്യപ്പെട്ടതില്‍ ആര്‍ക്കെങ്കിലും പരാതിയുണ്ടെങ്കില്‍ urlblock@tatacommunications.comല്‍ ബന്ധപ്പെട്ടാല്‍ ഇതില്‍മേല്‍ എന്തുനടപടി സ്വീകരിക്കണമെന്നതിനെ കുറിച്ച് 48 മണിക്കൂറിനുള്ളില്‍ മറുപടി ലഭിക്കും.
ബ്ലോക്ക് ചെയ്ത യുആര്‍എല്ലുകള്‍ സന്ദര്‍ശിക്കുമ്പോള്‍ കാണുന്ന മുന്നറിയിപ്പ് സന്ദേശം  ടൊറന്‍റ് ഫയല്‍ കാണുന്നതും ഹോസ്റ്റില്‍ നിന്നും ഫയല്‍ ഡൗണ്‍ലോഡ് ചെയ്യുന്നതും ഇമേജ്ബാം പോലുള്ള ഹോസ്റ്റുകളില്‍ നിന്നും ചിത്രങ്ങള്‍ കാണുന്നതും ഇന്ത്യയില്‍ വിലക്കപ്പെട്ടിട്ടുള്ളതാണ്.

ഇന്ത്യയില്‍ നിലവില്‍ ഡിഎന്‍സ് ഫില്‍റ്ററിങ് വഴിയാണ് സൈറ്റുകള്‍ ബ്ലോക്ക് ചെയ്യുന്നത്. എന്നാല്‍ തേഡ് പാര്‍ട്ടി ഡിഎന്‍സ് സര്‍വീസുകളില്‍ ഈ ബ്ലോക്ക് എളുപ്പം മറികടക്കാന്‍ യൂസര്‍മാര്‍ക്ക് സാധിക്കും. യൂസര്‍മാരുടെ കമ്പ്യൂട്ടറുകള്‍ക്കും സെര്‍വറുകള്‍ക്കും ഇടയിലുള്ള നെറ്റ്‌വര്‍ക്ക് സുരക്ഷിതമാക്കാന്‍ എച്ച്ടിടിപിഎസ് പോലുള്ള മറ്റ് വേര്‍ഡ്‌സ് എന്‍ക്രിപ്ഷന്‍ ഉപയോഗിച്ചിട്ടുള്ള സൈറ്റുകള്‍ക്കും സര്‍ക്കാര്‍ ബ്ലോക്ക് എളുപ്പം തരണം ചെയ്യാം. 

ഈ പശ്ചാത്തലത്തില്‍ ടാറ്റാ ടെലികമ്മ്യൂണിക്കേഷന്‍, എയര്‍ടെല്‍ തുടങ്ങിയ വമ്പന്മാരുടെ സഹായത്തോടെ ഇന്‍റര്‍നെറ്റ് ഗേറ്റ്‌വേ ലെവലിലാണ് ഇപ്പോള്‍ സര്‍ക്കാര്‍ യുആര്‍എല്‍ ബ്ലോക്കുകള്‍ ചെയ്യപ്പെടുന്നത്.

Follow Us:
Download App:
  • android
  • ios