Asianet News MalayalamAsianet News Malayalam

സുക്കര്‍ബര്‍ഗിന് പൊങ്കാലയിട്ട് ഇന്ത്യക്കാര്‍

Are You Using The Most Popular Emojis On Facebook
Author
First Published Jul 22, 2017, 3:10 PM IST

ദില്ലി: അന്താരാഷ്ട്ര ടെക് ഭീമന്മാരുടെ മേധാവികള്‍ക്ക് അടുത്തിടെ ഇന്ത്യക്കാരുടെ പൊങ്കാലയുടെ ചൂട് നല്ലവണ്ണം അറിയുന്നുണ്ട്. അടുത്തിടെയാണ് ഇന്ത്യവിരുദ്ധ പ്രസ്താവനയുടെ പേരില്‍ സ്നാപ്ചാറ്റ് മേധാവിക്ക് ഇന്ത്യക്കാരുടെ ഓണ്‍ലൈന്‍ പൊങ്കാല കിട്ടിയത്. 

ഇപ്പോള്‍ ഇന്ത്യക്കാരുടെ പൊങ്കാല കിട്ടിയത് ഫേസ്ബുക്ക് സിഇഒ മാര്‍ക്ക് സുക്കര്‍ബര്‍ഗിന് തന്നെ.ചിത്രങ്ങള്‍ക്ക് താഴെ ഇമോജികള്‍ ഉപയോഗിച്ച് കമന്‍റെ ചെയ്യുന്നതും ചാറ്റ് ചെയ്യുന്നതും നമ്മുടെ ഇഷ്ട ഉപാദിയാണ്. ഇത്തരത്തില്‍ ലോക ഇമോജി ദിനത്തില്‍ (ജൂലൈ 17)ന് ലോകത്തെ ഏറ്റവുമധികം പ്രചാരമേറിയ ഇമോജികളും ഇവ ഏറ്റവുമധികം ഉപയോഗിക്കുന്ന രാജ്യങ്ങളും ഏതൊക്കെയെന്നാണ് സുക്കര്‍ബര്‍ഗ് തന്‍റെ പോസ്റ്റില്‍ കുറിച്ചിരുന്നു. 

എന്നാല്‍ പോസ്റ്റില്‍ ഗ്രാഫിക്കില്‍ തിളങ്ങിയ ചിത്രത്തില്‍ ഇന്ത്യയ്ക്ക് സ്ഥാനം നല്‍കാത്തത് തന്നെയാണ് എല്ലാവരേയും ചൊടിപ്പിച്ചത്. ലോകത്ത് ഫെയ്‌സ്ബുക്ക് ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന രാജ്യങ്ങളുടെ പട്ടികയില്‍ ആദ്യ പത്തില്‍ പോലും ഇന്ത്യ ഇല്ല. നേരത്തെ സുക്കര്‍ ബര്‍ഗ്ഗ് ഏറ്റവും കൂടുതല്‍ പേര്‍ ഫെയ്‌സ്ബുക്ക് ഉപയോഗിക്കുന്നത് ഇന്ത്യയില്‍ ആണെന്ന് പറഞ്ഞിരുന്നു.

Follow Us:
Download App:
  • android
  • ios