Asianet News MalayalamAsianet News Malayalam

സെന്‍ഫോണ്‍ 3 പുറത്തിറങ്ങി ഒപ്പം ഡീലക്സും, അള്‍ട്രയും

Asus announces Zenfone 3 alongside premium Deluxe and giant Ultra models
Author
First Published May 31, 2016, 10:16 AM IST

Asus announces Zenfone 3 alongside premium Deluxe and giant Ultra models

സെന്‍ഫോണ്‍ 3 പൂര്‍ണ്ണമായും മെറ്റല്‍ ഡിസൈനിലാണ്. ഫിംഗര്‍പ്രിന്‍റ് ലോക്ക് പിന്‍ഭാഗത്താണ് ഈ ഫോണിനുള്ളത്. ബാക്ക് ക്യാമറ 16 എംപിയാണ്. 5.5 ഇഞ്ച് എല്‍സിഡി സ്ക്രീനാണ് ഫോണിനുള്ളത്. 3000 എംഎഎച്ചാണ് ബാറ്ററി ശേഷി. 4ജിബിയാണ് റാം ശേഷി, ഇതിന് ഇന്‍ബില്‍ട്ട് മെമ്മറി 64 ജിബിവരെ ലഭിക്കും. സ്നാപ് ഡ്രാഗണ്‍ 625 പ്രൊസ്സര്‍ ആണ് ഇതില്‍ ഉപയോഗിച്ചിരിക്കുന്നത്. ഈ ഫോണിന്‍റെ 3ജിബി റാം മോഡലും ഉണ്ട്, ഇതിന്‍റെ ഇന്‍ബില്‍ട്ട് മെമ്മറി 32 ജിബിയായിരിക്കും.  ഗോള്‍ഡ്, ബ്ലൂ, ബ്ലാക്ക്, വൈറ്റ് നിറങ്ങളില്‍ ഈ ഫോണ്‍ ലഭിക്കും. ഇന്ത്യയിലെ വിലയില്‍ കണക്ക് കൂട്ടിയാല്‍ ഇപ്പോള്‍ 16800 രൂപ ഈ ഫോണിന് വിലവരും, പക്ഷെ ഇന്ത്യയില്‍ എത്തുമ്പോള്‍ ഈ ഫോണിന്‍റെ വിലകൂടും.

അസ്യൂസ് സെന്‍ഫോണ്‍ 3 ഡീലക്സിന് ഇപ്പോള്‍ പ്രഖ്യാപിച്ച വില 33,600 രൂപയാണ്. ഇന്‍വിസിബിള്‍ ആന്‍റിന ഡിസൈനോടെയുള്ള ലോകത്തിലെ ആദ്യഫോണ്‍ എന്നാണ് ഇതിനെ അസ്യൂസ് വിശേഷിപ്പിക്കുന്നത്. ഫുള്‍ മെറ്റല്‍ ബോഡിയാണ് ഡീലക്സിനുള്ളത്. 5.7 ഇഞ്ചാണ് ഫുള്‍ എച്ച്.ഡി എഎംഒഎല്‍ഇഡി ഡിസ്പ്ലേയുടെ ശേഷി. ആറുജിബിയാണ് റാം ശേഷി. 64 ഇന്‍ബില്‍ട്ട് മെമ്മറി ശേഷി, എസ്ഡി കാര്‍ഡ് ഉപയോഗിച്ച് 256 ജിബിയായി വര്‍ദ്ധിപ്പിക്കാന്‍ സാധിക്കും. ഡീലക്സ് ഗ്രേ, സില്‍വര്‍, ഗോള്‍ഡ് നിറങ്ങളില്‍ ഇത് ലഭിക്കും.

Asus announces Zenfone 3 alongside premium Deluxe and giant Ultra models

സെല്‍ഫി പ്രേമികളെ അത്ഭുതപ്പെടുത്തുന്നതാണ് സെന്‍ഫോണ്‍ 3 അള്‍ട്രാ. 23 എംപിയാണ് ഇതിന്‍റെ ഫ്രണ്ട് ക്യാമറ. 6.8 ഇഞ്ച് ഫുള്‍ എച്ച്.ഡി ഐപിഎസ് എല്‍സിഡി ഡിസ്പ്ലേയാണ് ഇതിനുള്ളത്. 32,000ത്തിന് മുകളില്‍ ഈ ഫോണിന് വില കൊടുക്കേണ്ടിവരും, റാം ശേഷി 4 ജിബിയാണ്. 4600 എംഎഎച്ചാണ് ബാറ്ററി ശേഷി. ഒപ്പം അള്‍ട്രയെക്ക് ക്വിക്ക് ചാര്‍ജിംഗ് സംവിധാനവും ഫോണിനുണ്ട്.

Follow Us:
Download App:
  • android
  • ios