Asianet News MalayalamAsianet News Malayalam

അസൂസ് സെന്‍ഫോണ്‍ 3 സ്മാര്‍ട്ട് ഫോണുകള്‍ ഇന്ത്യയിലും

ASUS announces ZenFone 3 series in India
Author
New Delhi, First Published Aug 17, 2016, 4:53 PM IST

ദില്ലി: അസൂസ് സെന്‍ഫോണ്‍ 3 സ്മാര്‍ട്ട് ഫോണുകള്‍ ഇന്ത്യയിലും എത്തുന്നു. സെന്‍ഫോണ്‍ 3 സീരിസില്‍ മൂന്ന് ഫോണുകളാണ് ഉള്ളത്. സെന്‍ഫോണ്‍ 3, സെന്‍ഫോണ്‍ 3 അള്‍ട്രാ , സെന്‍ഫോണ്‍ 3 ഡീലക്‌സ് എന്നിവയാണ് ഫോണുകള്‍. സെന്‍ഫോണ്‍ 3 ഡീലക്‌സിന് 33,590 രൂപയും സെന്‍ഫോണ്‍ 3 യ്ക്ക് 16,752 രൂപയും സെന്‍ഫോണ്‍ 3 അള്‍ട്രയ്ക്ക് 32,217 രൂപയുമാകും ഏകദേശ വില. 

സെന്‍ഫോണ്‍ 3 ഡീലക്‌സ് 5.7 ഇഞ്ച് ഫുള്‍ എച്ച്.ഡി സൂപ്പര്‍ അമോലോഡ് ഡിസ്‌പ്ലേയാണ് ഫോണിനുള്ളത്. ആറ് ജി.ബി റാമും 256 ജി.ബി ഇന്റേര്‍ണല്‍ മെമ്മറിയുമായാണ് ഫോണ്‍ എത്തുന്നത്. 4 കെ വീഡിയോ റെക്കോര്‍ഡിങ്ങ് സംവിധാനത്തോട് കൂടിയ 23 മെഗാപിക്‌സല്‍ മുന്‍ ക്യാമറയാണ് ഫോണിനുള്ളത്. ടൈപ്പ് സി യു.എസ്.ബി ചാര്‍ജറുള്ള ഫോണിന്‍റെ ബാറ്ററി 3,000 എംഎഎച്ച് ആണ്. 

സെന്‍ഫോണ്‍ 3 സ്മാര്‍ട്ട്‌ഫോണിലേക്ക് വരുമ്പോള്‍ വരുമ്പോള്‍ 5.5 ഇഞ്ച് സൂപ്പര്‍ ഐപിഎസ് പ്ലസ്  ഡിസ്‌പ്ലേയാണുള്ളത്. രണ്ട് വിഭാഗങ്ങളാണ് ഫോണിനുള്ളത്. 3 ജിബി റാമും 32 ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജുമുള്ള ഒരു വിഭാഗവും 4 ജി.ബി റാമും 64 ജിബി ഇന്റേര്‍ണല്‍ മെമ്മറിയുമുള്ള മറ്റൊരു വിഭാഗവും.  16 മെഗാപിക്‌സല്‍ റിയര്‍ ക്യാമറയും 8 മെഗാപിക്‌സല്‍ സെല്‍ഫി ക്യമറയുമാണ് ഫോണിനുള്ളത്. ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ 625 പ്രോസസറിലാണ് ഫോണ്‍ എത്തുന്നത്. ഫിംഗള്‍ പ്രിന്റ് സ്‌കാനറും സവിശേഷതയാണ്. 

സെന്‍ഫോണ്‍ 3 അള്‍ട്രയ്ക്ക് 6.8 ഇഞ്ച് ഡിസ്‌പ്ലേയാണുള്ളത്. സ്‌നാപ്ഡ്രാഗണ്‍ 652 പ്രോസസറാണ് ഫോണിനുള്ളത്. മൂന്ന് ജി.ബി, നാല് ജി.ബി റാമിലും ഫോണ്‍ എത്തുന്നുണ്ട്. മൂന്ന് സ്‌റ്റോറേജ് സംവിധാനത്തില്‍ ഫോണ്‍ എത്തുന്നുണ്ട്. 32 ജി.ബിയും, 64 ജി.ബിയും 128 ജി.ബിയും. 23 മെഗാപിക്‌സല്‍ റിയര്‍ ക്യാമറയുമായാണ് ഫോണ്‍ എത്തുന്നത്. ഫിംഗള്‍ പ്രിന്റ് സെന്‍സറും 4,600 എം.എഎച്ച് ബാറ്റിയും ഫോണിനുണ്ട്.

Follow Us:
Download App:
  • android
  • ios