Asianet News MalayalamAsianet News Malayalam

സെന്‍ഫോണ്‍ 4 സെല്‍ഫി ഡ്യൂവല്‍ റിവ്യൂ

ASUS ZENFONE 4 SELFIE DUAL CAM REVIEW
Author
First Published Dec 21, 2017, 12:16 PM IST

സെല്‍ഫി ക്യാമറയില്‍ അധിഷ്ഠിതമായി ഫോണുകള്‍ ഇറക്കുക എന്നത് അടുത്തിടെ ലോകത്തിലെ പ്രമുഖരായ മൊബൈല്‍ നിര്‍മ്മാതാക്കള്‍ക്കിടയിലെ ട്രെന്‍റാണ്. അതിന് ചുവട് പിടിച്ച് അസ്യൂസ് ഇറക്കുന്ന ഫോണ്‍ ആണ് സെന്‍ഫോണ്‍ 4 സെല്‍ഫി ഡ്യൂവല്‍. അടുത്തിടെ ഈ ഫോണിന്‍റെ വലിയ പതിപ്പ് അസ്യൂസ് സെന്‍ഫോണ്‍ 4 സെല്‍ഫി പ്രോയുടെ റിവ്യൂ ഞങ്ങള്‍ നല്‍കിയിരുന്നു. ഈ പതിപ്പിന്‍റെ ബഡ്ജറ്റ് പതിപ്പാണ് സെന്‍ഫോണ്‍ സെല്‍ഫി 4 സെല്‍ഫി ഡ്യൂവല്‍ ക്യാം.

14,999 രൂപയാണ് ഈ ഫോണിന്‍റെ വില. വിലയുടെ കാര്യത്തില്‍ ഇതിനെ വിവോ Y66, ജിയോണി എ1 ലൈറ്റ്, ഓപ്പോ എ57 എന്നിവയുമായി താരതമ്യപ്പെടുത്താം. സെന്‍ഫോണ്‍ 4 സെല്‍ഫി പ്രോ പോലെ തന്നെ മുന്നില്‍ ഇരട്ട ക്യാമറയുമായാണ് ഈ ഫോണ്‍ എത്തുന്നത്. ചില ദിവസങ്ങള്‍ ഇത് ഉപയോഗിച്ച ശേഷമുള്ള asianetnews.com ന്‍റെ റിവ്യൂവാണ് ഇവിടെ കൊടുക്കുന്നത്.

ഡിസൈന്‍, സ്റ്റെല്‍

ASUS ZENFONE 4 SELFIE DUAL CAM REVIEW

തീര്‍ത്തും മെറ്റാലിക്ക് യൂണിബോഡി ഡിസൈനില്‍ തീര്‍ത്ത ഫോണ്‍ ആണ് സെന്‍ഫോണ്‍ 4 സെല്‍ഫി ഡ്യൂവല്‍. ലൈറ്റ് വൈറ്റാണ്. അതേ സമയം 5.5 ഇഞ്ച് എച്ച്.ഡി ഡിസ് പ്ലേയാണ് ഫോണിനുള്ളത്, ഇപ്പോള്‍‌ ഇറങ്ങുന്നു 10,000ത്തിന് താഴെയുള്ള ഫോണുകള്‍ക്ക് പോലും ഫുള്‍ എച്ച്ഡി സ്ക്രീന്‍ ലഭിക്കും എന്നതിനാല്‍ ഇത് ഈ ഫോണിനെ സംബന്ധിച്ച് നിരാശ തന്നെയാണ്. സ്ക്രീനിന് മുകളിലാണ് ഇയര്‍പീസും, എല്‍ഇഡി ഫ്ലഷോടെയുള്ള ഇരട്ടക്യാമറയും സ്ഥിതി ചെയ്യുന്നത്. അടിയില്‍ ഫിഗംര്‍പ്രിന്‍റ് സ്കാനര്‍ കാണാം. ഡിസ് പ്ലേയുടെ മുകളില്‍ റൈറ്റ് ഭാഗത്ത് പവര്‍ സ്ലീപ്പ് ബട്ടണ്‍ സ്ഥിതി ചെയ്യുന്നു. അതിന് മുകളിലായി ശബ്ദം നിയന്ത്രിക്കാനുള്ള സംവിധാനമാണ്. ഡ്യൂവല്‍ നാനോ സിം കാര്‍ഡ് സ്ലോട്ട്, മൈക്രോ എസ്.ഡി കാര്‍ഡ് സ്ലോട്ട് എന്നിവ ഇടതുഭാഗത്താണ്. ചാര്‍ജിംഗിനുള്ള മൈക്രോ യുഎസ്ബി പോര്‍ട്ട് അടിഭാഗത്താണ്. 3.5 എംഎം ഓഡിയോ സോക്കറ്റ്  ആണ് ടോപ്പിലുള്ളത്.  പിന്നില്‍ എല്‍ഇഡി ഫ്ലാഷോടെ ക്യാമറയുണ്ട്.

ഡ്യൂവല്‍ ഫ്രണ്ട് ക്യാമറ

ASUS ZENFONE 4 SELFIE DUAL CAM REVIEW

സെന്‍ഫോണ്‍ 4 സെല്‍ഫി ഡ്യൂവലിന്‍റെ പ്രധാന പ്രത്യേകത മുന്നിലെ ഇരട്ട സെല്‍ഫി ക്യാമറ തന്നെയാണ്. ആദ്യത്തെ സെന്‍സര്‍ 20 എംപിയാണ് എഫ്/20 അപ്രചറാണ് ഈ ക്യാമറയ്ക്കുള്ളത്. രണ്ടാമത്തെത് 8 എംപിയാണ്, അപ്രചര്‍ എഫ്/2.4 ആണ്,  വൈഡ് ആംഗിള്‍ ലെന്‍സാണ് ഇതിനുള്ളത് ഇതിന്‍റെ വ്യൂ 120 ഡിഗ്രിയാണ്. അതിനാല്‍ തന്നെ മനോഹരമായ വൈഡ് അംഗിള്‍ സ്റ്റാന്‍റേര്‍ഡ് സെല്‍ഫികള്‍ ഇതില്‍ എടുക്കാന്‍ സാധിക്കും. സെല്‍ഫി എടുക്കുമ്പോള്‍ ഫോട്ടോയുടെ ഭംഗി വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്ന പ്രോട്രിയറ്റ് മോഡ് അസ്യൂസ് ഫോണില്‍ നല്‍കിയിട്ടുണ്ട്. ഡിഎസ്ആര്‍ ക്യാമറയില്‍ എടുക്കും പോലെ ബോക്കാ ഇഫക്ട് സെല്‍ഫിക്ക് നല്‍കുമെന്നാണ് അസ്യൂസ് അവകാശപ്പെട്ടത് എങ്കിലും ഇത് അത്രത്തോളം വരില്ലെന്ന് ‌ഞങ്ങള്‍ എടുത്ത സെല്‍ഫികളില്‍ നിന്ന് മനസിലായി. സ്റ്റാന്‍റേര്‍‍ഡ് സെല്‍ഫികള്‍ മികച്ച നിലവാരം പുലര്‍ത്തുന്നുവെങ്കിലും വൈഡ് ആംഗിള്‍ സെല്‍ഫികളില്‍ ഗുണമേന്മാ കുറയുന്നതായാണ് തോന്നുന്നത്.

മുന്നിലെ ക്യാമറയ്ക്ക് ഒപ്പം നല്‍കിയിരിക്കുന്ന സെല്‍ഫി ശരിക്കും ഉപകാരപ്രഥമാണ്. കുറഞ്ഞ ലൈറ്റിലും രാത്രിയിലും സെല്‍ഫികള്‍ മനോഹരമായി ലഭിക്കാന്‍ ഇത് സഹായിക്കുന്നുണ്ട് എന്നതാണ് സത്യം. എന്നാല്‍ കൂടിയ ഇരുട്ടില്‍ സെല്‍ഫി ഫ്ലാഷ് ഉപയോഗിച്ച് എടുത്താലും ചിലപ്പോള്‍ ഗ്രെയിന്‍ കയറിവരുന്നുണ്ട്. അതേ സമയം ആര്‍ട്ടിഫിഷ്യല്‍ ലൈറ്റിന് ഒപ്പം ഫ്ലാഷ് ഉപയോഗിച്ച് സെല്‍ഫി എടുത്താല്‍ ഗ്രെയിന്‍ കുറയുന്നു എന്നതാണ് അനുഭവം.

ക്യാമറയ്ക്ക് ഒപ്പം നല്‍കിയിരിക്കുന്ന ബ്യൂട്ടിഫിക്കേഷന്‍ നല്ലൊരു ഫീച്ചറാണ്. 10 ഇനങ്ങളാണ് ഈ ബ്യൂട്ടിഫിക്കേഷനുള്ളത്. നേരിട്ട് സോഷ്യല്‍ മീഡിയ ലൈവ് സ്ട്രീമിങ്ങ് അനുവദിക്കുന്ന ഫോണ്‍ എന്ന നിലയില്‍ ഈ ഫീച്ചര്‍ അത്തരം ഉപയോഗത്തിന് നല്ലതാണെന്ന് പറയാം.

പിന്നിലെ പ്രധാന ക്യാമറ തീര്‍ത്തും, മാന്യമാണെന്ന് തന്നെ പറയാം. ഒരു വാം ടോണ്‍ ആണ് ക്യാമറ ചിത്രങ്ങള്‍ നല്‍കുന്നെങ്കിലും മികച്ച ലൈറ്റില്‍ നല്ല ചിത്രങ്ങള്‍ തന്നെ ഫോണ്‍ ലഭ്യമാക്കുന്നുണ്ട്. മികച്ച ഡീറ്റെയിലിംഗാണ് ഇത് കൊണ്ട് എടുക്കുന്ന ചിത്രങ്ങള്‍, അതിന് ഒപ്പം തന്നെ കളറും മികച്ച ഡെപ്തും ഫീല്‍ഡ് എഫക്ടും ചിത്രം നല്‍കുന്നു.

ഫോണിന്‍റെ പ്രകടനം

ASUS ZENFONE 4 SELFIE DUAL CAM REVIEW

സെന്‍ഫോണ്‍ 4 സെല്‍ഫി ഡ്യൂവല്‍ ക്യൂയല്‍കോം സ്നാപ് ഡ്രാഗണ്‍ 430 ഒക്ടാകോര്‍ എസ്ഒസി പ്രോസസ്സറാണ് ഇതിലുള്ളത്. 1.4ജിഗാഹെര്‍ട്സാണ് ഈ പ്രോസസ്സറിന്‍റെ ശേഷി. ഇത് ആഡ്രിനോ 505 ജിപിയുമായി പെയര്‍ ചെയ്തിരിക്കുന്നു. റാം ശേഷി 4ജിബിയാണ്. 64 ജിബിയാണ് ഓണ്‍ബോര്‍ഡ് മെമ്മറി ശേഷി. ചിപ്പ് സെറ്റ് റാം കോമ്പിനേഷന്‍ ലളിതമായി ഫോണ്‍ പ്രവര്‍ത്തിക്കാന്‍ വഴിയൊരുക്കുന്നുണ്ട്. അതേ സമയം ഷവോമിയും മറ്റും ഇതിലും വില കുറഞ്ഞ സെറ്റില്‍ 625 എസ്ഒസി പ്രോസസ്സര്‍ ഉപയോഗിക്കുന്നുണ്ട് എന്നത് വിലവച്ച് നോക്കുമ്പോള്‍ ഇത്തിരി നിരാശ നല്‍കിയേക്കാം.

ആന്‍ഡ്രോയ്ഡ് ന്യൂഗട്ട് ഓപ്പറേറ്റിംഗ് സിസ്റ്റമാണ് ഫോണില്‍ ഉപയോഗിച്ചിരിക്കുന്നത്. ഇതിന് ഒപ്പം സെന്‍ യൂസര്‍ ഇന്‍റര്‍ഫേസും ഫോണിനുണ്ട്. അതേ സമയം ഇന്‍ബില്‍ട്ടായി ഗൂഗിളിന്‍റെ തന്നെ പല ആപ്പുകളും ഒഴിവാക്കിയിരിക്കുന്നു എന്ന് കാണാം ( ഉദ: ഗൂഗിള്‍ ഡോക്ക്, പ്ലേ മ്യൂസിക്ക്, മാപ്പ്..ഇങ്ങനെ). അതേ സമയം അസ്യൂസിന്‍റെ സ്വന്തമായ ചില ആപ്പുകള്‍ ആഡ് ചെയ്തിട്ടുമുണ്ട്.

അതേ സമയം ഇതില്‍ ആസ്യൂസ് മൊബൈല്‍ മാനേജര്‍ എന്ന സംവിധാനം ഏറെ ഉപകാരപ്രഥമാണ്. ബാറ്ററി നില, റാം ഉപയോഗം, ഡാറ്റ ഉപയോഗം എന്നിവയൊക്കെ കൃത്യമായി ക്രമീകരിക്കാന്‍ ഈ സംവിധാനം നല്ലതാണ്. പ്രവര്‍ത്തനത്തില്‍ ലാഗില്ലാത്ത പ്രവര്‍ത്തനം കാഴ്ചവയ്ക്കാന്‍ ഫോണിന് ആകുമെങ്കിലും. വലിയ ഗ്രാഫിക്ക് ബാക്ഗ്രൗണ്ടുള്ള ഗെയിമുകളും, നിരന്തരമായ വീഡിയോ പ്ലേബാക്കും ഫോണിന് ചിലപ്പോള്‍ താങ്ങുവാന്‍ കഴിഞ്ഞെന്ന് വരില്ല. 
 

Follow Us:
Download App:
  • android
  • ios