Asianet News MalayalamAsianet News Malayalam

സെന്‍ഫോണ്‍ മാക്സ് പ്രോ എം1: യൂസര്‍ റിവ്യൂ

  • ഇന്ത്യന്‍ വിപണിയില്‍ അസ്യൂസ് ഇറക്കിയ സെന്‍ഫോണ്‍ മാക്സ് പ്രോ എം1 ന്‍റെ ഉപയോഗ ശേഷമുള്ള റിവ്യൂ 
Asus ZenFone Max Pro M1 Review

2014 ന് ശേഷം ഇന്ത്യന്‍ സ്മാര്‍ട്ട്ഫോണ്‍ വിപണിയില്‍ തങ്ങളുടെതായ സ്ഥാനം ഉറപ്പിക്കുന്ന ഒരു ബ്രാന്‍റാണ് അസ്യൂസ്. സെന്‍ഫോണ്‍ എന്ന സീരിസില്‍ അസ്യൂസ് ഇതുവരെ ഇറക്കിയ ഫോണുകള്‍ എല്ലാം തന്നെ ഒരുതരത്തില്‍ കസ്റ്റമര്‍ ചോയിസ് ആയിരുന്നു. എപ്പോഴും പരീക്ഷണങ്ങള്‍ക്ക് മുതിര്‍ന്നിട്ടുള്ള  ബ്രാന്‍റാണ് അസ്യൂസ്. ഹൈ എന്‍റ്  ഫോണുകള്‍ എന്ന നിലയില്‍ ഇന്ത്യന്‍ വിപണിയില്‍ സെന്‍ഫോണ്‍ 3 സീരിസ് അസ്യൂസ് അവതരിപ്പിച്ചിരുന്നു. സെല്‍ഫി ഫോക്കസായിരുന്നു സെന്‍ഫോണ്‍ 4 സീരിസ്. ഇതിന്‍റെ തുടര്‍ച്ച എന്ന പോലെ സെന്‍ഫോണ്‍ എആര്‍, സെന്‍ഫോണ്‍ സൂം, സെന്‍ഫോണ്‍ ലൈവ് എന്നീ പരീക്ഷണങ്ങളും അസ്യൂസ് നടത്തിയിട്ടുണ്ട്. അതിനാല്‍ തന്നെ മാര്‍ക്കറ്റ് വല്യൂ അനുസരിച്ചുള്ള വിജയം ഇന്ത്യന്‍ മാര്‍ക്കറ്റില്‍ സൃഷ്ടിക്കാന്‍ ഈ ചൈനീസ് ഫോണ്‍ നിര്‍മ്മാതാക്കള്‍ക്ക് സാധിച്ചിട്ടുണ്ട്.

ഇത്രയും വലിയ ഒരു ആമുഖം നല്‍കുന്നത് അടുത്തിടെ ഇന്ത്യന്‍ വിപണിയില്‍ അസ്യൂസ് ഇറക്കിയ സെന്‍ഫോണ്‍ മാക്സ് പ്രോ എം1 ന്‍റെ ഉപയോഗ ശേഷമുള്ള റിവ്യൂ പങ്കുവയ്ക്കാനാണ്. ശരിക്കും ഇന്ത്യന്‍ വിപണിയെ ലക്ഷ്യമാക്കി ഇറക്കിയ ഒരു പ്രോഡക്ടാണ് സെന്‍ഫോണ്‍ മാക്സ് പ്രോ എം1 എന്ന് പറയാം. അതായത് 10,999 രൂപ വിലയില്‍ ഇറങ്ങുന്ന അസ്യൂസ് സെന്‍ഫോണ്‍ മാക്സ് പ്രോ എം1 വിലയിലും പ്രത്യേകതയിലും എതിരാളികളായി ലക്ഷ്യം വയ്ക്കുന്നത് ഷവോമിയുടെ റെഡ്മീ നോട്ട് 5, നോട്ട് 5 പ്രോ എന്നിവയെ ആണ് എന്നത് വ്യക്തം. 

ഡിസൈന്‍

Asus ZenFone Max Pro M1 Review

ലുക്കില്‍ പ്രീമിയം ലുക്ക് തന്നെ നല്‍കുന്നുണ്ട് മാക്സ് പ്രോ എം1. ഗ്രേ, മിഡ്നൈറ്റ് ബ്ലാക്ക് നിറങ്ങളില്‍ ലഭിക്കുന്ന ഫോണിന്‍റെ മിഡ്നൈറ്റ് ബ്ലാക്കാണ് ഇവിടെ റിവ്യൂവിന് വിധേയമാക്കിയത്. അതികം വഴുക്കല്‍ ഇല്ലാത്ത പരുക്കനായ പിന്‍ഭാഗമാണ് ഈ ഫോണിനുള്ളത്. റൗണ്ട് ഡിസൈന്‍ അറ്റങ്ങളാണ് ഫോണിനുള്ളത്. ഫ്രണ്ട് ഗ്ലാസ് നിര്‍മ്മിതമാണ്. പിറകിലെ മെറ്റല്‍ പ്ലേറ്റ് അലുമിനിയം നിര്‍മ്മിതമാണ്.  8.61 എംഎം ആണ് ഈ ഫോണിന്‍റെ തടി. കനം 180 ഗ്രാം വരും. ഫിംഗര്‍ പ്രിന്‍റ് സെന്‍സര്‍ പിന്നില്‍ അല്‍പ്പം മുകളിലായി നടുക്ക് ക്രമീകരിച്ചിട്ടുണ്ട്. 

18:9 അനുപതാത്തിലുള്ള സ്ക്രീന്‍ ആണ് മാക്സ് പ്രോ എം1ന് ഉള്ളത്. റൗണ്ടഡ് കോര്‍ണറുകളില്‍ വളരെ ചെറിയ ബോര്‍ഡറാണ് ഫോണിനുള്ളത്. പവര്‍. വോളിയം ബട്ടണുകള്‍ വലതുഭാഗത്ത് ക്രമീകരിച്ചിരിക്കുന്നു. ടൈപ്പ് സി അല്ലാത്ത മൈക്രോ യുഎസ്ബി പോര്‍ട്ടാണ് താഴെ കാണുന്നത്. സിംഗിള്‍ സ്പീക്കറാണ് ഫോണിനുള്ളത്. 3.5 എംഎം ഓഡിയോ സോക്കറ്റാണ് ഇതിനുള്ളത്. ഇടത് സൈഡിലുള്ള സിം സ്ലോട്ടിലെ ട്രെയില്‍ രണ്ട് നാനോ സിം, മൈക്രോ എസ്.ഡി കാര്‍ഡ് എന്നിവ നല്‍കാന്‍ സാധിക്കും.

10 വോള്‍ട്ട് ചാര്‍ജര്‍, യുഎസ്ബി കേബിള്‍, വാറണ്ടി കാര്‍ഡ്, ലീഫ് ലെറ്റ്സ് എന്നിവയാണ് ഫോണിന്‍റെ ബോക്സില്‍ ഒപ്പം ലഭിക്കുന്നത്. ഒപ്പം ഫോണ്‍ വയ്ക്കാന്‍ ഒരു സ്റ്റാന്‍റും ലഭിക്കുന്നുണ്ട്. ഹെഡ് സൈറ്റ്, സ്ക്രീന്‍ പ്രോട്ടക്ടര്‍ എന്നിവ ലഭിക്കുന്നില്ല എന്നത് ചിലപ്പോള്‍ സ്മാര്‍ട്ട്ഫോണ്‍ പ്രേമികള്‍ക്ക് ചെറിയ നിരാശ ഉണ്ടാക്കിയേക്കാം.

പ്രത്യേകതകളും സോഫ്റ്റ്വെയറും

Asus ZenFone Max Pro M1 ReviewAsus ZenFone Max Pro M1 Review

ക്യൂവല്‍കോം സ്നാപ്ഡ്രാഗണ്‍ 636 പ്രോസസ്സറാണ് ഈ ഫോണിന്‍റെ കരുത്ത് നിര്‍ണ്ണയിക്കുന്നത്. പ്രീമിയം മിഡ് റൈഞ്ചിന് വേണ്ടിയുള്ള ഈ പ്രോസസ്സര്‍ ഈ വിലയിലുള്ള ഫോണില്‍ ലഭിക്കുന്നത് ഒരു പ്ലസ് പോയന്‍റ് തന്നെയാണ്. ഇതേ പ്രോസ്സര്‍ തന്നെയാണ് ഷവോമി നോട്ട് 5 പ്രോയിലും ഉള്ളത് എന്ന് ഓര്‍ക്കുക. സെന്‍ഫോണ്‍ മാക്സ് പ്രോ എം1 ന്‍റെ മറ്റൊരു പ്രധാന പ്രത്യേകത അതിന്‍റെ ബാറ്ററി ശേഷി 5000 എംഎഎച്ച് ആണ് എന്നതാണ്.  5.99 ഇഞ്ചില്‍ നോച്ച് ഇല്ലാത്ത ഡിസ്പ്ലേയാണ് ഫോണിന് ഉള്ളത്. സ്ക്രീന്‍ റെസല്യൂഷന്‍ 1080 x 2160 പിക്സലാണ്. അസ്യൂസിന്‍റെ അവകാശവാദം 450 എന്‍ഐടി മാക്സിമം തെളിച്ചം സ്ക്രീന്‍ നല്‍കുമെന്നാണ്, ഇതിന്‍റെ കോണ്‍ട്രാസ്റ്റ് അനുപാതം 1500:1 ആയിരിക്കും. ഇതിന് ഒപ്പം തന്നെ 85 ശതമാനം പൂര്‍ണ്ണ വ്യാപ്തിയില്‍ എന്‍ടിഎസ്സി നിറങ്ങള്‍ ലഭിക്കും. വീക്ഷണ കോണില്‍ വലിയ പ്രശ്നങ്ങള്‍ ഒന്നും ഇല്ലെന്നാണ് ഞങ്ങളുടെ റിവ്യൂവില്‍ അനുഭവപ്പെട്ടത്. നൈറ്റ് മോഡിലും മനോഹരമാണ്. 

2ടിബി വരെ സപ്പോര്‍ട്ട് നല്‍കുന്നതാണ് എസ്ഡി കാര്‍ഡ് സ്ലോട്ടുകള്‍. രണ്ട് 4ജി സിമ്മുകള്‍ ഒരേ സമയം ഈ ഫോണില്‍ ഉപയോഗിക്കാം. എന്നാല്‍ ഒരു സിം മാത്രമേ ഈ സമയത്ത് 4ജി സ്പീഡില്‍ പ്രവര്‍ത്തിക്കൂ. മറ്റെത് 3ജിയില്‍ ആയിരിക്കും വേഗത നല്‍കുക. വിഒഎല്‍ഇടി സപ്പോര്‍ട്ട് ഈ ഫോണ്‍ നല്‍കുന്നുണ്ട്. സെന്‍ഫോണിന്‍റെ കസ്റ്റം യൂസര്‍ ഇന്‍റര്‍ഫേസായ സെന്‍യുഐയില്‍ ആന്‍ഡ്രോയ്ഡ് ഓറീയോ ആണ് ഈ ഫോണിന്‍റെ ഓപ്പറേറ്റിംഗ് സിസ്റ്റം. സെന്‍ യുഐ നല്‍കുന്ന സൗകര്യങ്ങള്‍ക്ക് ഒപ്പം തന്നെ സ്പ്വീറ്റ് സ്ക്രീന്‍ മള്‍ട്ടി ടാസ്കിംഗ് അടക്കമുള്ള സൗകര്യങ്ങളും ലഭിക്കും. ക്യൂക്ക് ഷോര്‍ട്ട്കട്ട് പാനലും കാണാം. ഫേഷ്യല്‍ റെക്കഗനേഷന്‍ അടക്കമുള്ള സൗകര്യങ്ങള്‍ ഈ ഫോണില്‍ ലഭിക്കും. ഫോണില്‍ തന്നെ  ഫേസ്ബുക്ക്, മെസഞ്ചര്‍, ഇന്‍സ്റ്റഗ്രാം ആപ്പുകളും, സെന്‍ യുഐ യൂട്ടിലിറ്റി ആപ്പുകളായ വോയിസ് റെക്കോഡര്‍, കാല്‍കുലേറ്റര്‍, എഫ്എം റേഡിയോ എന്നിവ ഇന്‍ബില്‍ട്ടായി ലഭിക്കുന്നുണ്ട്.

ബാറ്ററി ലൈഫ്, ക്യാമറ...

3ജിബി റാം പതിപ്പാണ് ഞങ്ങള്‍ റിവ്യൂവിനായി ഉപയോഗിച്ചത്. ഒരു സാധാരണ സ്മാര്‍ട്ട്ഫോണ്‍ ഉപയോക്താവിനെ മാക്സ് പ്രോ എം1 നിരാശപ്പെടുത്തില്ലെന്നാണ് ഞങ്ങള്‍ക്ക് തോന്നിയത്. വളരെ സ്നാപ്പിയായി പ്രവര്‍ത്തിക്കുന്ന യൂസര്‍ ഇന്‍റര്‍ഫേസ് ആപ്പുകള്‍ വളരെ സ്മൂത്തായി പ്രവര്‍ത്തിക്കാന്‍ വഴിയൊരുക്കി. ഗെയിം കളിക്കാനും വീഡിയോ  കാണുന്നതിലും മികച്ച അനുഭവം ഫോണ്‍ നല്‍കുന്നു. 

തുടര്‍ച്ചയായി 25 മണിക്കൂര്‍ വീഡിയോ പ്ലേബാക്ക് ബാറ്ററി ലൈവ് അസ്യൂസ് ഈ ഫോണിന് പ്രഖ്യാപിക്കുന്നെങ്കിലും 12-13 മണിക്കബര്‍ ആണ് വീഡിയോ ലൂപ്പ് ബാറ്ററി ടെസ്റ്റിലൂടെ ലഭിക്കുന്നത്. ക്യൂക്ക് ചാര്‍ജിംഗ് സംവിധാനം ഉണ്ടെങ്കിലും ഒരു മണിക്കൂര്‍ എങ്കിലും ഫുള്‍ ചാര്‍ജ് ചെയ്യാന്‍ എടുക്കുന്നുണ്ട്. 15 ശതമാനം വരെ ചാര്‍ജ്ജിംഗ് 10 നിമിഷത്തില്‍ നടക്കും. ഒരു സ്പീക്കറാണ് ഫോണിനുള്ളത് ഇത് തീര്‍ത്തും ലോഡ് തന്നെയാണ്, എന്നാല്‍ ഫുള്‍ വോളിയത്തില്‍ മ്യൂസിക്ക് തീര്‍ത്തും ഡിസോര്‍ട്ടാണെന്ന് പറയാം. 

സാധാരണ ഈ വിലയിലുള്ള ഫോണുകളുടെ ക്യാമറയില്‍ ചില ഒത്തുതീര്‍പ്പുകള്‍ മുന്‍നിര ബ്രാന്‍റുകള്‍ പോലും നടത്തും എന്നതിനാല്‍ വളരെ ശ്രദ്ധയോടെ തന്നെയാണ് മാക്സ് പ്രോ എം1 ന്‍റെ ക്യാമറ റിവ്യൂവിന് വിധേയമാക്കിയത്. 13എംപിയും, 5 എംപി ഡെപ്ത് സെന്‍സറും അടങ്ങുന്നതാണ് ഈ ഫോണിന്‍റെ പിന്നിലെ ഇരട്ട ക്യാമറ സെറ്റപ്പ്. മുന്നില്‍ ഫ്ലാഷോട് കൂടിയ 8 എംപി ക്യാമറയാണ് സെല്‍ഫിക്കായി നല്‍കിയിരിക്കുന്നത്. ഇതിനും ഡെപ്ത് ഇഫക്ട് നല്‍കിയിട്ടുണ്ട്. 

സെന്‍ഫോണ്‍ മാക്സ് പ്രോയില്‍ എടുത്ത ചില ചിത്രങ്ങള്‍

Asus ZenFone Max Pro M1 Review

Asus ZenFone Max Pro M1 Review

Asus ZenFone Max Pro M1 Review

Asus ZenFone Max Pro M1 Review

റെയര്‍ ക്യാമറ 4കെ വീഡിയോ  എടുക്കാന്‍ സാധിക്കുന്നതാണ്. 4കെ ഡിസിഐ, 4കെ യുഎച്ച്ഡി എന്നിവ റെക്കോഡ് ചെയ്യാം.  4096x2160 പിക്സലും,  3840x2160 എന്നതാണ് ഈ 4കെ മോഡുകളുടെ വ്യത്യാസം. പകല്‍ സമയങ്ങളില്‍ സെന്‍ഫോണ്‍ മാക്സ് പ്രോയില്‍ എടുക്കുന്ന ഫോട്ടോകള്‍ തീര്‍ത്തും വൈബ്രെന്‍റ് ആയാണ് തോന്നിയത്. മികച്ച കളര്‍ പോപ്പിംഗാണ് ഫോട്ടോകള്‍ക്ക് ലഭിച്ചത്. ക്ലോസപ്പുകളില്‍ മികച്ച ചിത്രങ്ങള്‍ ഫോണിന്‍റെ ക്യാമറ ലഭ്യമാക്കുന്നു. 

അവസാന വാക്ക്

സെന്‍ഫോണ്‍ മാക്സ് പ്രോ എം1 വിലയില്‍ എത്തിയാല്‍ 3ജിബി 32 ജിബി പതിപ്പിന് വില 10,999 രൂപയാണ്. 4ജിബി 64 ജിബി പതിപ്പിന് വില 12,999 രൂപയാണ് വില. ഷവോമി മാര്‍ക്കറ്റില്‍ തീര്‍ത്ത വിലയുടെ ബെഞ്ച് മാര്‍ക്ക് വച്ച് ഇത്തിരി അവിശ്വസനീയം തന്നെയാണ് വില എന്ന് ഒറ്റനോട്ടത്തില്‍ പറയാം.

Follow Us:
Download App:
  • android
  • ios