Asianet News MalayalamAsianet News Malayalam

ട്രൂകോളറിനെതിരെ മുന്നറിയിപ്പ്

Be warned if you use Chinese apps such as TrueCaller
Author
First Published Nov 30, 2017, 11:50 AM IST

ദില്ലി: ചൈനീസ് നിര്‍മ്മിത സ്മാര്‍ട്ട്ഫോണ്‍ ആപ്ലികേഷനുകള്‍ നിരന്തരമായ പ്രശ്നങ്ങളെ നേരിടുകയാണ്. കഴിഞ്ഞ ദിവസം ചൈനീസ് ആപ്പുകള്‍ സംബന്ധിച്ച് ഇന്‍റലിജന്‍സ് ബ്യൂറോ സൈനികര്‍ക്ക് മുന്നറിയിപ്പ് നല്‍കിയതോടെയാണ് സംഭവം കൂടുതല്‍ ഗൗരവമായത്. 42 ചൈനീസ് നിര്‍മ്മിത ആപ്പുകള്‍ വിവരങ്ങള്‍ ചൈനയിലേക്ക് ചോര്‍ത്തുന്നു എന്നാണ് മുന്നറിയിപ്പ്. ഇതില്‍ ജനപ്രിയമായ പല ആപ്പുകളും പെടുന്നു എന്നതാണ് ശ്രദ്ധേയമായ കാര്യം.

സൈന്യം അപകടകാരിയെന്ന് ചൂണ്ടിക്കാട്ടിയ ആപ്പുകളുടെ കൂട്ടത്തില്‍ ട്രൂകോളര്‍ എന്ന ആപ്പ് പെട്ടത് ശരിക്കും ടെക് ലോകത്തെ ഞെട്ടിച്ചിട്ടുണ്ട്. സ്വീഡന്‍ ആസ്ഥാനമാക്കിയ ട്രൂ സോഫ്റ്റ് വെയര്‍ ആണ് ട്രൂകോളറിന്‍റെ നിര്‍മ്മാതാക്കള്‍. എന്നാല്‍ അടുത്തിടെ വന്‍തോതില്‍ ചൈനീസ് നിക്ഷേപം ഈ കമ്പനിയിലേക്ക് എത്തിയിട്ടുണ്ടെന്നും അതിന്‍റെ സ്വദീനം കമ്പനിയില്‍ ഉണ്ടെന്നും ടെക് വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു.

അതേ സമയം ട്രൂകോളര്‍ തങ്ങളുടെ സര്‍വറുകളില്‍ വലിയൊരു ഭാഗം ചൈനീസ് മേഖലകളിലാണ് സ്ഥാപിച്ചത് എന്നും റിപ്പോര്‍ട്ടുണ്ട്. കുറഞ്ഞ ചിലവില്‍ വലിയ ശേഖരണ സംവിധാനം ചൈനയില്‍ ലഭിക്കുമത്രെ. എന്തായാലും ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍പ്പേര്‍ ഡൗണ്‍ലോഡ് ചെയ്തിരിക്കുന്ന കോളര്‍ ഐഡി ആപ്പാണ് ട്രൂകോളര്‍.

പരിചയമില്ലാത്ത നമ്പറുകളെ തിരിച്ചറിയാം എന്നതാണ് ഇതിന്‍റെ ഗുണം. എന്നാല്‍ നിങ്ങള്‍ അറിയാതെ നിങ്ങളുടെ എല്ലാ കോണ്ടാക്ടും ട്രൂകോളര്‍ കരസ്ഥമാക്കുന്നുണ്ട് എന്നതാണ് സത്യം. അതിനാല്‍ തന്നെ ഈ അപ്പ് വലിയ സ്വകാര്യ പ്രശ്നം സൃഷ്ടിക്കുന്നു എന്നത് പരസ്യമായ രഹസ്യമാണ്. പല കോഡുകളും ചില രഹസ്യകോഡില്‍ സേവ് ചെയ്യുക എന്നത് ശീലമാക്കിയ ഇന്ത്യക്കാര്‍ക്ക് ഈ ആപ്പ് ചിലപ്പോള്‍ ഭാവിയില്‍ പണി തന്നേക്കും.

Follow Us:
Download App:
  • android
  • ios