Asianet News MalayalamAsianet News Malayalam

സ്വത്തിന്‍റെ 10 ശതമാനം ജീ​വ​കാ​രു​ണ്യ​പ്ര​വ​ർ​ത്ത​നത്തിന് നല്‍കി ഏയര്‍ടെല്‍ മുതലാളി

Bharti family pledges Rs7000 crore to philanthropy
Author
First Published Nov 24, 2017, 5:36 PM IST

ദില്ലി: ജീ​വ​കാ​രു​ണ്യ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി ത​ങ്ങ​ളു​ടെ സ്വ​ത്തി​ന്‍റെ പാ​തി ചെ​ല​വ​ഴി​ക്കു​മെ​ന്ന് ഇ​ൻ​ഫോ​സി​സ് സ​ഹ​സ്ഥാ​പ​ക​നും ചെ​യ​ർ​മാ​നു​മാ​യ ന​ന്ദ​ൻ നി​ലേ​ക​നി പ്ര​ഖ്യാ​പി​ച്ച​തി​നു പി​ന്നാ​ലെ ഭാ​ര​തി കു​ടും​ബ​വും രം​ഗ​ത്ത്. സ്വ​ത്തി​ന്‍റെ 10 ശ​ത​മാ​ന​വും (7000 കോ​ടി രൂ​പ) ടെ​ലി​കോം ക​മ്പ​നി​യാ​യ ഭാ​ര​തി എ​യ​ർ​ടെ​ലി​ന്‍റെ മൂ​ന്നു ശ​ത​മാ​നം ഓ​ഹ​രി​ക​ളു​മാ​ണ് ജീ​വ​കാ​രു​ണ്യ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി സു​നി​ൽ മി​ത്ത​ലി​ന്‍റെ നേ​തൃ​ത്വ​ത്തിലു​ള്ള ഭാ​ര​തി കു​ടും​ബം മാ​റ്റി​വ​യ്ക്കു​ക. ഭാ​ര​തി കു​ടും​ബ​ത്തി​ന്‍റെ​ത​ന്നെ ജീ​വ​കാ​രു​ണ്യ സ്ഥാ​പ​ന​മാ​യ ഭാ​ര​തി ഫൗ​ണ്ടേ​ഷ​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​ണ് ഈ ​തു​ക വി​നി​യോ​ഗി​ക്കു​ക.‌ 

ഇ​ന്ത്യ​യി​ലെ പാ​വ​പ്പെ​ട്ട​വ​രു​ടെ വി​ദ്യാ​ഭ്യാ​സ​ത്തി​നും ക​ണ്ടു​പി​ടി​ത്ത​ങ്ങ​ൾ​ക്കും പി​ന്തു​ണ ന​ല്കു​ക​യെ​ന്നാ​ണ് ഭാ​ര​തി ഫൗ​ണ്ടേ​ഷ​ന്‍റെ പ്ര​വ​ർ​ത്ത​ന​ല​ക്ഷ്യം. ത​ങ്ങ​ളു​ടെ ബി​സി​ന​സ് വ​ള​ർ​ച്ച​യ്ക്കൊ​പ്പം സാ​മൂ​ഹി​ക ഉ​ന്ന​തി​ക്കാ​യി പ്ര​വ​ർ​ത്തി​ക്കാ​ൻ എ​പ്പോ​ഴും ഭാ​ര​തി യത്നി​ച്ചി​ട്ടു​ണ്ടെ​ന്ന് ഭാ​ര​തി എ​ന്‍റ​ർ​പ്രൈ​സ​സ് സ്ഥാ​പ​ക​നും ചെ​യ​ർ​മാ​നു​മാ​യ സു​നി​ൽ മി​ത്ത​ൽ ഔ​ദ്യോ​ഗി​ക വാ​ർ​ത്താ​ക്കു​റി​പ്പി​ൽ പ​റ​ഞ്ഞു.

2000ൽ ​പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ച ഭാ​ര​തി ഫൗ​ണ്ടേ​ഷ​നെ നി​യ​ന്ത്രി​ക്കാ​ൻ മു​ഴു​വ​ൻ സ​മ​യ ചീ​ഫ് എ​ക്സി​ക്യൂ​ട്ടീ​വ് ഓ​ഫീ​സ​റും (സി​ഇ​ഒ) ചീ​ഫ് ഓ​പ്പ​റേ​റ്റിം​ഗ് ഓ​ഫീ​സ​റും (സി​ഒ​ഒ) ഉ​ണ്ട്. 200 പ്ര​ഫ​ഷ​ണ​ലു​ക​ളും 8,000 അ​ധ്യാ​പ​ക​രും ഇ​ന്ത്യ​യി​ലെ ഗ്രാ​മ​പ്ര​ദേ​ശ​ങ്ങ​ളി​ലെ ര​ണ്ട​ര​ല​ക്ഷ​ത്തോ​ളം വ​രു​ന്ന പാ​വ​പ്പെ​ട്ട കു​ട്ടി​ക​ളു​ടെ വി​ദ്യാ​ഭ്യാ​സ​ത്തി​നാ​യി പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്. 

ഐ​ഐ​ടി ദില്ലിയിലെ ഭാ​ര​തി സ്കൂ​ൾ ഓ​ഫ് ടെ​ലി​ക​മ്യൂ​ണി​ക്കേ​ഷ​ൻ ടെ​ക്നോ​ള​ജി ആ​ൻ​ഡ് മാ​നേ​ജ്മെ​ന്‍റ്, മും​ബൈ ഐ​ഐ​ടി​യി​ലെ ഭാ​ര​തി സെ​ന്‍റ​ർ ഫോ​ർ ക​മ്യൂ​ണി​ക്കേ​ഷ​ൻ, മൊ​ഹാ​ലി ഐ​എ​സ്ബി​യി​ലെ ഭാ​ര​തി ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് പ​ബ്ലി​ക് പോ​ളി​സി തു​ട​ങ്ങി​യ​വ ഭാ​ര​തി ഫൗ​ണ്ടേ​ഷ​ന്‍റെ കീ​ഴി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്നു. ഇ​തു കൂ​ടാ​തെ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് യു​കെ​യി​ലെ കേം​ബ്രി​ജ് യൂ​ണി​വേ​ഴ്സി​റ്റി​യി​ൽ പ​ഠി​ക്കാ​നു​ള്ള സ്കോ​ള​ർ​ഷി​പ്പു​ക​ളും ഭാ​ര​തി ഫൗ​ണ്ടേ​ഷ​ൻ ന​ല്കു​ന്നു​ണ്ട്.

Follow Us:
Download App:
  • android
  • ios