Asianet News MalayalamAsianet News Malayalam

ബിഎസ്എന്‍എല്‍ വിങ്സ് വരുന്നു

  • വൈഫൈ പരിധിയിൽ കോൾ ചെയ്യാവുന്ന ആപ്പുകള്‍ ഇപ്പോള്‍ ലഭ്യമാണെങ്കിലും. ഇതിലും നൂതനമാണ്ബിഎസ്എൻഎല്ലിന്റെ വിങ്സ് എന്നാണ് സൂചന
BSNL launches first Internet telephony service in India Wings app for unlimited calls
Author
First Published Jul 14, 2018, 7:34 AM IST

ദില്ലി: സിം കാര്‍ഡ് ഇല്ലാതെ കോള്‍ ചെയ്യാവുന്ന സാങ്കേതികത ഉപയോഗിച്ച് ബിഎസ്എൻഎൽ പുറത്തിറക്കിയിരിക്കുന്ന ആപ്പാണ്  വിങ്സ്. വൈഫൈ പരിധിയിൽ കോൾ ചെയ്യാവുന്ന ആപ്പുകള്‍ ഇപ്പോള്‍ ലഭ്യമാണെങ്കിലും. ഇതിലും നൂതനമാണ്ബിഎസ്എൻഎല്ലിന്റെ വിങ്സ് എന്നാണ് സൂചന. ഇന്‍റര്‍നെറ്റ് അധിഷ്ഠിതമായ വോയിസ് ഓവർ ഇന്റർനെറ്റ് പ്രോട്ടോക്കോള്‍ (VoIP) ഇപ്പോഴത്തെ 4ജി ഉപയോക്താക്കള്‍ക്ക് പരിചിതമാണ്. 

ഫോൺകോളുകൾ റേഡിയോ വേവ്സായി അയക്കുന്നതിനു പകരം ഡാറ്റയായി തന്നെ ലഭിക്കുന്നു. വിഒഐപി ആപ്പ് ഇൻസ്റ്റോൾ ചെയ്ത ഏതൊരു സ്മാർട് ഫോൺ വഴിയും ഇന്റര്‍നെറ്റ് ഉള്ളപ്പോൾ കോളുകൾ ചെയ്യാം, സ്വീകരിക്കാം. ബിഎസ്എന്‍എല്‍ വിങ്ങ്സ്ആപ്പ് എല്ലാ പ്ലാറ്റഫോമുകളിലെല്ലാം പ്രവർത്തിക്കും. വിങ്സ് കണക്,‌ഷൻ എടുക്കുമ്പോൾ ഒരു യൂസർ നെയിം, പാസ്‌വേർഡ്, നമ്പർ എന്നിവയാണു ലഭിക്കുക. ഇമെയിൽ ഉപയോഗിക്കുന്നതു പോലെ വിവിധ സ്ഥലങ്ങളിൽ നിന്നു ലോഗിൻ ചെയ്തു ഈ ആപ് വഴി വിളിക്കാൻ സാധിക്കും. 

രാജ്യത്തെ എല്ലാ നമ്പറുകളിലേക്കും ലോക്കല്‍ കോൾ നിരക്കിൽ വിളിക്കാനുള്ള സൗകര്യമുണ്ട്. രാജ്യത്തിനു പുറത്താണെങ്കിലും ഇന്ത്യയിലെ ഫോൺ നമ്പറുകളിലേക്കു ഇവിടുത്തെ ലോക്കല്‍ കോൾ നിരക്കിൽ വിളിക്കാം. രാജ്യത്തിനു പുറത്താണെങ്കിലും ഒരു ഇന്റർനെറ്റ് കണക്‌ഷൻ ഉണ്ടെങ്കിൽ വിങ്സ് വഴി വിളിക്കാന്‍ സാധിക്കും.

ഇന്‍റര്‍നെറ്റ് കോള്‍ നല്‍കുന്ന വാട്ട്സ്ആപ്പ് അടക്കമുള്ള ആപ്പുകള്‍ ഇപ്പോൾത്തന്നെ പ്രചാരത്തിലുണ്ട്. എന്നാൽ ഈ ആപ്പ് മറ്റൊരു ഫോണില്‍ ഉണ്ടെങ്കില്‍ മാത്രമേ കോള്‍ ചെയ്യാന്‍ സാധിക്കൂ.  എന്നാൽ വിങ്സ് ആപ്പ് വഴി ഏതു നെറ്റ്‌വർക്കിലെ ഏതു ഫോണുകളിലേക്കും ലാൻഡ് ഫോണുകളിലേക്കും വിളിക്കാം. 

Follow Us:
Download App:
  • android
  • ios