Asianet News MalayalamAsianet News Malayalam

ജിയോയെ വെല്ലുന്ന ഓഫറുകളുമായി ബിഎസ്എന്‍എല്‍

bsnl new data offers
Author
First Published Mar 15, 2017, 6:42 AM IST

ഉപയോക്താക്കള്‍ക്ക് തകര്‍പ്പന്‍ ഓഫറുകളുമായി ബി.എസ്.എന്‍.എല്‍. റിലയന്‍സ് ജിയോയുടെ വെല്ലുവിളി നേരിടുന്നതിനാണ് ബി.എസ്.എന്‍.എല്‍ പുതിയ ഡാറ്റ ഓഫറുകള്‍ പ്രഖ്യാപിച്ചത്. നിലവിലെ ഡാറ്റ പാക്കുകളായ 156, 198, 291, 549 എന്നിവയെല്ലാം പുതുക്കി.

156 രൂപയുടെ പാക്കില്‍ 7 ജി.ബി 28 ദിവസത്തേക്ക് ഉപയോഗിക്കാം. നിലവില്‍ ഈ പാക്കില്‍ 10 ദിവസത്തേക്ക് 4 ജി.ബി  ഡാറ്റയാണ് നല്‍കിയിരുന്നത്. 198 രൂപയുടെ പാക്കില്‍ 4 ജി.ബി അധിക ഡാറ്റ ലഭിക്കും. 291 രൂപയുടെ പാക്കില്‍ 28 ജി.ബി ഡാറ്റ ലഭിക്കും. 28 ദിവസമാണ് ഈ പാക്കിന്റെ കാലാവധി. 

549 രൂപയുടെ പാക്കില്‍ 30 ജി.ബി ഡാറ്റ 30 ദിവസത്തേക്ക് ലഭിക്കും. നിലവില്‍ 15 ജി.ബി ഡാറ്റയാണ് ഈ പാക്കില്‍ നല്‍കിയിരുന്നത്. നേരത്തെ 78 രൂപയ്ക്ക് 2 ജി.ബി ഡാറ്റ ബി.എസ്.എന്‍.എല്‍ അവതരിപ്പിച്ചിരുന്നു. 5 ദിവസമാണ് ഈ പാക്കിന്റെ കാലാവധി. പുതിയ ഓഫറുകള്‍ ബി.എസ്.എന്‍.എല്ലിന്റെ 3ജി വരിക്കാര്‍ക്ക് മെയ് ആറ് വരെ ലഭിക്കും.

Follow Us:
Download App:
  • android
  • ios