Asianet News MalayalamAsianet News Malayalam

ദിവസം 1ജിബി നെറ്റ് ഓഫറുമായി ബിഎസ്എന്‍എല്‍

BSNL Offer
Author
First Published Sep 8, 2017, 10:54 AM IST

ദില്ലി: 429 രൂപയ്ക്കു റീച്ചാര്‍ജ്ജ് ചെയ്താല്‍ 1ജിബി ഡാറ്റ പ്രതി ദിനം 90 ദിവസത്തെ വാലിഡിറ്റിയില്‍ ലഭിക്കുന്ന ഓഫറുമായി ബിഎസ്എന്‍എല്‍. കൂടാതെ ഈ പ്ലാനില്‍ സൗജന്യ ലോക്കല്‍ എസ്.ടി.ഡി കോളുകളും നല്‍കുന്നുണ്ട്. എന്നാല്‍, കേരള സര്‍ക്കിളുകളില്‍ നിലവില്‍ ഈ പ്ലാന്‍ ലഭ്യമല്ല. മത്സരാധിഷ്ഠിത വിപണി കണക്കിലെടുത്താണ് പുതിയ പ്ലാന്‍ തയ്യാറാക്കിയതെന്ന് ബിഎസ്എന്‍എല്‍ ഡയറക്ടര്‍ ആര്‍.കെ. മിത്തല്‍ പറയുന്നു.

90 ദിവസത്തെ വോയിസ് ഡാറ്റ സെന്‍ട്രിക് പ്ലാനിന്‍റെ വില 429 രൂപയാണ്, അതായത് പ്രതിമാസം 143 രൂപ  പ്രതി ദിനം 1ജിബി ഡാറ്റ, അതില്‍ അണ്‍ലിമിറ്റഡ് എസ്റ്റിഡി ലോക്കല്‍ ഏതു നെറ്റ്വര്‍ക്കിലേക്കും ചെയ്യാം, കൂടാതെ 90 ജിബി ഡാറ്റയും (1 ജിബി ഡാറ്റ പ്രതി ദിനം) 90 ദിവസത്തേക്ക് ലഭികുന്നു.

സൗജന്യ വൈഫൈ നല്‍കാനും ബിഎസ്എന്‍എല്‍ ലക്ഷ്യമിടുന്നുണ്ട്. ഇതിന്റെ പദ്ധതികള്‍ ആരംഭിക്കുകയും ചെയ്തു. കഴിഞ്ഞ മാസമാണ് ബിഎസ്എന്‍എല്‍ മൊബൈല്‍ വാലറ്റ് എന്ന സേവനം അവതരിപ്പിച്ചത്. ഇതിലൂടെ ബില്‍ പേയ്മെന്റുകള്‍ നടത്താം. എന്നാല്‍ ബിഎസ്എന്‍എല്‍ കൂടാതെ മറ്റു ടെലികോം കമ്പനികളായ വോഡാഫോണ്‍, ഐഡിയ, എയര്‍ടെല്‍ എന്നിവയും ഉപഭോക്താക്കള്‍ക്കായി ഒരു കൂട്ടം അണ്‍ലിമിറ്റഡ് ഓഫറുകള്‍ കൊണ്ടു വന്നിട്ടുണ്ട്.

Follow Us:
Download App:
  • android
  • ios