Asianet News MalayalamAsianet News Malayalam

ഏയര്‍ടെല്‍ ഡാറ്റനിരക്കുകള്‍ കുത്തനെ വെട്ടിക്കുറച്ചു

Data tariff war: Idea matches reduction with Airtel
Author
New Delhi, First Published Jul 18, 2016, 4:14 PM IST

ഐഡിയയും ഏയര്‍ടെല്ലും ഡാറ്റനിരക്കുകള്‍ കുത്തനെ വെട്ടിക്കുറച്ചു. റിലയന്‍സ് ജിയോയുടെ വന്‍ ഓഫറുകള്‍ മറികടക്കാനാണ് ഐഡിയ, എയര്‍ടെല്‍ നിരക്കുകള്‍ കുത്തനെ കുറച്ചതെന്നാണ് പ്രാഥമിക റിപ്പോര്‍ട്ടുകള്‍.

ഏയര്‍ടെലിന്‍റെ പ്രഖ്യാപനത്തില്‍ 67 % വരെ അധികഡാറ്റ ഉപയോഗിക്കാന്‍ കഴിയുമെന്നാണ് അറിയിച്ചിരിക്കുന്നത്. 655 രൂപയുടെ 4ജി, 3ജി പാക്കേജില്‍ 3ജിബി ഡാറ്റ എന്നുള്ളത് 5 ജിബിയായി ഉയര്‍ത്തി. 455 രൂപ പാക്കില്‍ 2ജിബി എന്നത് 3 ജിബി ഡാറ്റയാക്കി ഉയര്‍ത്തി. മിക്ക പാക്കുകള്‍ക്കും 48 % മുതല്‍ മുകളിലേക്ക് നിരക്ക് വെട്ടിക്കുറച്ചിട്ടുണ്ട്. 25 രൂപയ്ക്ക് 100 എംബി ലഭിച്ചിരുന്ന പാക്കില്‍ 145 എംബി ഡാറ്റ ഉപയോഗിക്കാം.

നേരത്തെ ഐഡിയയും നിരക്ക് കുറച്ചിരുന്നു, നേരത്തെ ലഭിച്ചിരുന്നതിനേക്കാള്‍ 45 % അധികം ഡാറ്റ ഉപയോഗിക്കാമെന്നാണ് ഐഡിയ നല്‍കുന്ന ഓഫര്‍. 4ജി, 3ജി, 2ജി തുടങ്ങി എല്ലാ നെറ്റ്‌വര്‍ക്കുകളിലും പുതിയ ആനുകൂല്യം ലഭിക്കും.1 ജിബിക്ക് താഴെയുള്ള ഡാറ്റ പ്ലാനുകളുടെ വിലയാണ് കാര്യമായി വെട്ടിക്കുറച്ചത്. രാജ്യത്തെ എല്ലാ സര്‍ക്കിളുകളിലും ഡാറ്റാ നിരക്ക് കുറച്ചിട്ടുണ്ട്. 

Follow Us:
Download App:
  • android
  • ios