Asianet News MalayalamAsianet News Malayalam

ദില്ലി വിമാനത്താവളത്തിൽ ഇനി യാത്രക്കാരന്‍റെ എക്​സ്​റേ ചിത്രമെടുക്കും

Delhi airports new fullbody scanners sensitive to Indian attire trials on
Author
First Published Nov 18, 2017, 9:28 AM IST

ദില്ലി: വിമാനത്താവളത്തിൽ സ്ഥാപിക്കുന്ന പുതിയ സ്​കാനർ യാ​ത്രക്കാരെ അതിസൂക്ഷ്​മമായി പരിശോധിക്കാൻ ശേഷിയുള്ളവ. ആഭരണങ്ങൾ, സാരി, ലോഹപ്പണികളുള്ള ഇന്ത്യൻ വസ്​ത്രങ്ങൾ എന്നിവ​യിൽ എല്ലാം സ്​കാനറിന്​ പ്രത്യേക കണ്ണുണ്ടാകും. ഡമ്മി യാത്രക്കാരെ ഉപയോഗിച്ചുള്ള സ്​കാനറി​ന്‍റെ പരീക്ഷണ പ്രവർത്തനം ഒരാഴ്​ചയോളം നടത്തിയ ശേഷമാണ്​ ഇൗ മാസം അവസാനത്തോടെ സ്​ഥിരം സംവിധാനമാക്കാൻ പോകുന്നത്​. 

റഷ്യൻ കമ്പനിയുമായി ചേർന്ന്​ ഗുജറാത്തിലെ കമ്പനിയാണ്​ സ്​കാനർ ഒരുക്കുന്നത്​. സ്​കാനർ ഉടൻ അപായ ശബ്​ദം പുറപ്പെടുവിക്കുന്നതിന്​ പകരം സംശയകരമായ യാത്രകാരുടെ പൂർണമായ എക്​സ്​റേ ചിത്രം തയാറാക്കും. നേരത്തെയുണ്ടായിരുന്ന സ്​കാനർ തെറ്റായ രീതിയിൽ അപായ ശബ്​ദം പുറപ്പെടുവിക്കുന്നത്​ കൂടിയായിരുന്നു. ആഭരണം ധരിച്ച സ്​ത്രീകൾ, ലോഹപ്പണികളുള്ള സാരി ധരിച്ചവർ എന്നിവരുടെ കാര്യത്തിൽ തെറ്റായ സന്ദേശങ്ങളാണ്​ പഴയ സ്​കാനർ നൽകിയിരുന്നത്​. ഇന്ത്യൻ നിലവാരത്തിനനുസൃതമായി രൂപകൽപ്പന ചെയ്​ത പുതിയ സ്​കാനർ ഇത്തരം പ്രശ്​നങ്ങൾ ഒഴിവാക്കാൻ കഴിവുള്ളത്​ കൂടിയാണെന്ന്​ സുരക്ഷാ വിഭാഗം പറയുന്നു. 
ടെർമിനൽ മൂന്നിൽ എത്തിച്ച പുതിയ സ്​കാനറിൽ സി.​ഐ.എസ്​.എഫ്​ ജീവനക്കാർ പരിശീലന നേടിവരികയാണ്​.

റഷ്യൻ കമ്പനിയുടെ സഹായത്തോടെ മറ്റൊരു റൗണ്ട്​ പരിശീലനം ആഭ്യന്തര യാത്രക്കാർക്കുള്ള ടെർമിനലിൽ സ്​കാനർ സ്​ഥാപിക്കു​മ്പോള്‍ നൽകും. അൾട്ര ലോ ​ഡോസ്​ എക്​സ്​റേ ഉപയോഗിച്ചാണ്​ സ്​കാനർ പ്രവർത്തിക്കുന്നത്​. കൃത്യമായ സ്​കാനിങും ഭിന്നശേഷിയുള്ളവരെ ശരിയായി പരിശോധിക്കാനും പുതിയ സ്​കാനർ സഹായകരമാണെന്നും സി.​ഐ.എസ്​.എഫ്​ ഉദ്യോഗസ്​ഥർ പറയുന്നു. സംശയകരമായ യാത്രക്കാരന്‍റെ കാര്യത്തിൽ അപായ സൂചന പുറപ്പെടുവിക്കുന്നതിന്​ പകരം പൂർണമായ സ്​കാനിങ്​ നടത്താൻ പുതിയ സ്​കാനർ സഹായിക്കുന്നു. ശരീരത്തിന്‍റെ ഏത്​ ഭാഗത്ത്​ ഒളിപ്പിച്ചുവെച്ച വസ്​തുക്കളും കണ്ടെത്താൻ പുതിയ സ്​കാനർ സഹായകമാണ്​.

അറ്റോമിക്​ എനർജി റഗുലേറ്ററി ബോർഡി​ന്‍റെ സുരക്ഷ മാനദണ്ഡങ്ങൾ പാലിക്കുന്നതാണ്​ പുതിയ സ്​കാനറിലെ എക്​സ്​റേ സംവിധാനമെന്നും അധികൃതർ പറയുന്നു. 
ടെലഫോൺ ബൂത്ത്​ മാതൃകയിലുള്ള സംവിധാനത്തിൽ കയറുന്ന കയറുന്ന യാത്രക്കാര​ന്‍റെ ചിത്രം 23 സെക്കൻറുകൊണ്ട്​ സ്​കാനർ തയാറാക്കുകയും ഇത്​ സി.​ഐ.എസ്​.എഫുകാര്‍ പരിശോധിക്കുകയും ചെയ്യും. 

വസ്​ത്രം, ഷൂ, മൊബൈൽ ഫോൺ എന്നിവയൊന്നും ശരീരത്തിൽ നിന്ന്​ മാറ്റാതെ പരിശോധന നടത്താൻ പുതിയ സ്കാനറിന്​ ശേഷിയുണ്ട്​. ശരീരത്തിൽ ഒളിപ്പിച്ചുവെച്ചിരിക്കുന്ന ​ബ്ലേഡ്​, പേപ്പർ കട്ടർ, സ്ഫോടക ശേഷിയുള്ള വസ്​തുക്കൾ തുടങ്ങിയവയെല്ലാം സ്​കാനർ കണ്ടെത്തും.


 

Follow Us:
Download App:
  • android
  • ios