Asianet News MalayalamAsianet News Malayalam

എ​ബോ​ളയ്ക്കെതിരായി വികസിപ്പിച്ച വാക്സിന്‍ വിജയകരം

Ebola Virus Researchers Test Successful Vaccine For Outbreak Symptoms
Author
First Published Oct 10, 2017, 8:07 AM IST

ല​ണ്ട​ൻ: 2016 പ​ടി​ഞ്ഞാ​റ​ന്‍ ആ​ഫ്രി​ക്ക​ന്‍ രാ​ജ്യ​ങ്ങ​ളി​ല്‍ നി​ന്ന് പ​ട​ര്‍​ന്നു പി​ടി​ച്ച എ​ബോ​ള വൈ​റ​സി​നെ പ്ര​തി​രോ​ധി​ക്കു​ന്ന​തി​നാ​യി വി​ക​സി​പ്പി​ച്ച വാ​ക്സി​ൻ മ​നു​ഷ്യ​രി​ൽ വി​ജ​യ​ക​ര​മാ​യി പ​രീ​ക്ഷി​ച്ചു. ല​ണ്ട​നി​ലെ സെ​ന്‍റ് ജോ​ർ​ജ് സ​ർ​വ​ക​ലാ​ശാ​ല​യി​ലെ ഇ​ന്ത്യ​ൻ വം​ശ​ജ​നാ​യ ശാ​സ്ത്ര​ജ്ഞ​ൻ സ​ഞ്ജീ​വ് കൃ​ഷ്ണ ഉ​ൾ​പ്പെ‌​ട്ട സം​ഘ​മാ​ണ് വാ​ക്സി​ന് വി​ക​സി​പ്പി​ച്ച​ത്. കു​ട്ടി​ക​ളി​ലും മു​തി​ർ​ന്ന​വ​രി​ലും പ​ല​വ​ട്ടം പ​രീ​ക്ഷ​ണം ന​ട​ത്തി വാ​ക്സി​ന്‍റെ ഡോ​സ് നി​ർ​ണ​യി​ക്കും. 

ഏ​റ്റ​വും മാ​ര​ക​മാ​യ എ​ബോ​ള രോ​ഗം ബാ​ധി​ച്ച 28,600 പേ​രി​ൽ 11,300 പേ​രും മ​ര​ണ​ത്തി​നു കീ​ഴ​ട​ങ്ങി. പ​ശ്ചി​മാ​ഫ്രി​ക്ക​ന്‍ രാ​ജ്യ​ങ്ങ​ളാ​യ ഗ്വി​നി​യ, ലൈ​ബീ​രി​യ, സി​യോ​റ ലി​യോ​ണ്‍ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് ഏ​റ്റ​വും കൂ​ടു​ത​ല്‍ നാ​ശം വി​ത​ച്ച​ത്. 

ഇ​തേ​ത്തു‌​ട​ർ​ന്നു ലോ​കാ​രോ​ഗ്യ​സം​ഘ​ട​ന​യു​ടെ നേ​തൃ​ത്വ​ത്തി​ൽ എ​ബോ​ള രോ​ഗം ത​ട​യു​ന്ന​തി​നാ​യി വാ​ക്സി​ൻ വി​ക​സി​പ്പി​ക്കാ​ൻ ന​ട​ത്തി​യ ശ്ര​മ​മാ​ണു വി​ജ​യ​ത്തി​ലേ​ക്ക് നീ​ങ്ങു​ന്ന​ത്. 1976ൽ ​കോം​ഗോ, സു​ഡാ​ന്‍ തു​ട​ങ്ങി​യ ആ​ഫ്രി​ക്ക​ന്‍ രാ​ജ്യ​ങ്ങ​ളി​ലാ​ണ് എം​ബോ​ള വൈ​റ​സ് രോ​ഗം ആ​ദ്യ​മാ​യി ക​ണ്ടെ​ത്തി​യ​ത്. 
 

Follow Us:
Download App:
  • android
  • ios