Asianet News MalayalamAsianet News Malayalam

ബിക്കിനി ചിത്രത്തിന്‍റെ പേജ് പൂട്ടി; ഫേസ്ബുക്കിനെതിരെ അഴിമതി ആരോപണവുമായി നടി

Facebook India Exec Demanded Rs 2 Lakh To Unlock Page
Author
New Delhi, First Published Jun 2, 2016, 1:01 PM IST

നൂറുകണക്കിന് പേര്‍ ഒരുമിച്ച് റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ ഫേസ്ബുക്കിന്‍റെ ഓട്ടോമേറ്റഡ് സെക്യൂരിറ്റി സിസ്റ്റം പ്രവര്‍ത്തിച്ച് അര്‍ഷയുടെ പേജില്‍ നിന്നും മാറ്റപ്പെടുകയും, പിന്നീട് പേജ് നീക്കം ചെയ്യുകയും ചെയ്തു. ഇതിനോടൊപ്പം ഹിജാബും ബുര്‍ഖയും ബിക്കിനിയ്ക്ക് മേലെ ധരിച്ചു നില്‍ക്കുന്ന ഈ ചിത്രം ഫെയ്സ്ബുക്ക് തന്നെ എടുത്തുമാറ്റിയിരുന്നു. 

എന്നാല്‍ ബിക്കിനി ഫോട്ടോകള്‍ തന്‍റെതല്ലെന്നും, ബിക്കിനിയിട്ട ഒരു യുവതിയുടെ ഫോട്ടോ പോസ്റ്റ് ചെയ്ത ശേഷം ഇത്തരം ഫോട്ടോകള്‍ പ്രോത്സാഹിപ്പിക്കാന്‍ പാടില്ല എന്ന് താഴെ കമന്‍റ് ചെയ്തിരുന്നതായും എന്നാല്‍ അത് കാണാതെയാണ് ആളുകള്‍ തനിക്കെതിരെ തിരിഞ്ഞതെന്നും നടി പറയുന്നു. ഈ വാദവുമായി പേജ് വീണ്ടും തുറക്കണം എന്നാവശ്യപ്പെട്ടുകൊണ്ട് ആര്‍ഷി ഖാന്‍റെ മാനേജ്‌മെന്റ് ടീം ഒരു മധ്യസ്ഥന്‍ വഴി ഫെയ്സ്ബുക്കുമായി ബന്ധപ്പെട്ടിരുന്നു. അപ്പോഴാണ് ഫേസ്ബുക്ക് പണം ആവശ്യപ്പെട്ടത് എന്നാണ് നടിയുടെ പരാതി.

ഫേസ്ബുക്ക് വഴി നിരവധി അഴിമതികള്‍ നടക്കുന്നുണ്ട്. ഒന്നുമല്ലാത്ത ആളുകള്‍ക്ക് പോലും ഫേസ്ബുക്ക് പേജുകളില്‍ ലക്ഷക്കണക്കിന് ലൈക്കുകള്‍ കിട്ടുന്നു. പണം കൊടുത്ത് ലൈക്കുകളും ഫോളോവേഴ്‌സിനെയും നല്‍കുന്ന ഫേസ്ബുക്ക് നടപടി വളരെ മോശമാണ്. ഫേസ്ബുക്ക് ഇന്ത്യയുടെ ഓഫീസിലെ ഉദ്യോഗസ്ഥർക്കെതിരെ അന്വേഷണം വേണം. ആദ്യമായി ഫെയ്സ്ബുക്ക് ഇന്ത്യയുടെ ഓഫീസില്‍ നിന്നും ഇത്തരം ഒരു ആവശ്യം അറിയിച്ചപ്പോള്‍ താന്‍ ഞെട്ടിപ്പോയെന്നും അവര്‍ പറയുന്നു. 

ഫേസ്ബുക്ക് ചട്ടങ്ങള്‍ക്ക് നിരക്കാത്ത ഉള്ളടക്കമാണെന്ന് കണ്ടാല്‍ ഇവ പൂര്‍ണ്ണമായും നീക്കം ചെയ്യപ്പെടുമെന്നും, ഇതില്‍ വലിയ സാമ്പത്തിക കാര്യങ്ങള്‍ ഒന്നുമില്ലെന്നും, അന്‍പതോളം ബോളിവുഡ് സെലിബ്രിറ്റികളുടെ പേജുകള്‍ക്കെതിരെ ഫേസ്ബുക്ക് ഇതിന് മുന്‍പും നടപടിയെടുത്തിട്ടുണ്ടെന്നുമാണ് ഈ കാര്യത്തില്‍ സെലിബ്രേറ്റി ഫേസ്ബുക്ക് കൈകാര്യം ചെയ്യുന്ന വിദഗ്ധ ഏജന്‍സികളുടെ അഭിപ്രായം.

Follow Us:
Download App:
  • android
  • ios