Asianet News MalayalamAsianet News Malayalam

സുക്കർബർഗ്​ കാത്തിരിക്കുന്നു; കളർ ബലൂണിൽ ചൈനയിലേക്ക്​ പറക്കാൻ

Facebook quietly launches photo sharing app Colorful Balloons in China
Author
First Published Aug 12, 2017, 5:39 PM IST

ലോകത്ത്​ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള രാജ്യമായ ചൈനയിൽ പ്രവേശിക്കാൻ ഫെയ്​സ്​ബുക്കിന്​ പുതുവഴി. കളർ ബലൂൺസ്​ എന്ന പേരിൽ പുതിയ ഫോട്ടോ ഷെയറിങ്​ ആപ്​ പുറത്തിറക്കിയാണ്​ ഫെയ്​സ്​ബുക്കിനുള്ള ചൈനീസ്​ വിലക്ക്​ സുക്കർബർഗും ടീമും മറികടക്കുന്നത്​. ലോകത്തെ ഒന്നടങ്കം ബന്ധിപ്പിക്കാനുള്ള ഫെയ്​സ്​ബുക്കി​ൻ്റെ ശ്രമങ്ങൾ ലോകത്തെ ഏറ്റവും കൂടിയ ജനസംഖ്യയുള്ള രാജ്യമായ ചൈന വിട്ടുനിൽക്കുന്നത്​ വഴി സാധ്യമാകില്ലെന്നാണ്​ ഫെയ്​സ്​ബുക്ക്​ അധികൃതർ തന്നെ പറയുന്നത്​.

ചൈനയുടെ കാര്യത്തിൽ പ്രത്യേക താൽപര്യമുണ്ടെന്നും രാജ്യത്തെ വിവിധ രൂപത്തിൽ പഠിക്കാൻ കമ്പനി കൂടുതൽ സമയം ചെലവഴിക്കുന്നതായി ഫെയ്​സ്​ബുക്ക്​ അധികൃതർ തന്നെ പറയുന്നു. ഫെയ്​സ്​ബുക്കിൻ്റെ പ്ലാറ്റ് ഫോം ഉപയോഗപ്പെടുത്തി ചൈനയിലെ ബിസിനസിനും സംരംഭങ്ങൾക്കുമുള്ള വിപണി രാജ്യത്തി​ൻ്റെ പുറത്തേക്ക്​ കൂടി വ്യാപിപ്പിക്കാൻ സഹായിക്കുകയാണ്​ തങ്ങൾ ചെയ്യുന്നതെന്നും ഇവർ പറയുന്നു. ചൈനയിലെ 700 മില്യൺ ഇൻ്റർനെറ്റ്​ ഉപയോക്​താക്കളിലേക്ക്​ ഫെയ്​സ്​ബുക്ക്​ ദീർഘകാലമായി കണ്ണുംനട്ടിരിക്കുകയാണ്​.

നിലവിൽ ചൈനയിൽ തന്നെ വികസിച്ചുവന്ന വി ചാറ്റ്​ പോലുള്ള സോഷ്യൽ നെറ്റ്​വർക്കുകൾ ആണ്​ ഇവർ ഉപയോഗിക്കുന്നത്​. ഫെയ്​സ്​ബുക്ക്​ സി.ഇ.ഒ മാർക്ക്​ സുക്കർബർഗ്​ ചൈനീസ് പ്രസിഡൻ്റ് ഉൾപ്പെടെയുള്ള​ അധികൃതരെ അനുനയിപ്പിക്കാൻ നിരന്തര ശ്രമങ്ങൾ നടത്തിവരികയാണ്​.  കഴിഞ്ഞ വർഷം ടിയാൻമെൻ സ്​ക്വയറിൽ ജോഗിങ്​ നടത്തുന്ന ഫോ​ട്ടാ പോസ്​റ്റ്​ ചെയ്​ത സുക്കർബർഗിൻ്റെ നടപടി  സാമൂഹിക മാധ്യമങ്ങളിൽ തരംഗം സൃഷ്​ടിച്ചിരുന്നു. ചൈനീസ്​ അധികൃതർ സാമൂഹിക മാധ്യമങ്ങൾക്ക്​ മേലുള്ള സെൻസർഷിപ്പ്​ തുടരുകയാണ്​. കഴിഞ്ഞ മാസം ഫെയ്​സ്​ബുക്കി​ൻ്റെ ഉടമസ്​ഥതയിലുള്ള വാട്​സ്​ആപ്​ ഭാഗികമായി ​ബോക്ക്​ ചെയ്​തിരുന്നു. ഒട്ടേറെ ​പേർ വിദേശങ്ങളിലെ സ്വകാര്യനെറ്റ്​ വർക്ക്​ ഉപയോഗിച്ച്​ ​സാമൂഹിക മാധ്യമങ്ങൾ ഉപയോഗിച്ചതും ഗവൺമെൻ്റ്​ തടഞ്ഞിരുന്നു. 

Follow Us:
Download App:
  • android
  • ios