Asianet News MalayalamAsianet News Malayalam

ഫയര്‍ഫോക്സ് ക്വോണ്ടം കിടിലന്‍ ബ്രൗസര്‍ എത്തി

Firefox breaks down the details on their new Quantum browser
Author
First Published Nov 18, 2017, 7:49 AM IST

ഫയര്‍ഫോക്സിന്‍റെ പുതിയ ബ്രൗസര്‍ ക്വോണ്ടത്തിന്‍റെ പ്രത്യേകതകള്‍ അവതരിപ്പിച്ചു.  ഒരു വര്‍ഷത്തോളം എടുത്താണ് ഇത്തരത്തില്‍ ഒരു ബ്രൗസര്‍ ഫയര്‍ഫോക്സ് വികസിപ്പിച്ചത് എന്നാണ് റിപ്പോര്‍ട്ട്. മറ്റ് പ്രമുഖ ബ്രൗസറുകളെക്കാള്‍ കൂടുതല്‍ വേഗതയും, ലൈറ്റും ആണ് ഈ ബ്രൗസര്‍ എന്നാണ് ഫയര്‍ഫോക്സിന്‍റെ അവകാശവാദം.

ഫയര്‍ഫോക്സിന്‍റെ അവകാശവാദ പ്രകാരം ക്രോമിന്‍റെ ശേഷിയേക്കാള്‍ രണ്ടിരട്ടിയും, എന്നാല്‍ 30 ശതമാനം ക്രോമിനെക്കാള്‍ ലൈറ്റും ആണ് ക്വോണ്ടം. ഇതിന് ഒപ്പം എല്ലാ ഫയര്‍ഫോക്സ് എക്സ്റ്റന്‍ഷന്‍സും ഈ ബ്രൗസറില്‍ ലഭിക്കും. ഒപ്പം കസ്റ്റമറൈസേഷന്‍ ചെയ്യാനും സാധിക്കും. ഇന്ന് വിപണിയിലുള്ള എല്ലാ ബ്രൗസറുകള്‍ക്കും വലിയ വെല്ലുവിളി സൃഷ്ടിക്കാന്‍ ക്വോണ്ടത്തിന് സാധിക്കും.

Follow Us:
Download App:
  • android
  • ios