Asianet News MalayalamAsianet News Malayalam

ഫ്ലിപ്പ്കാര്‍ട്ടിന്‍റെ 'പിംഗ്' എത്തി

Flipkart Replaces 'Ping' With User to Seller Chat
Author
Bengaluru, First Published Jun 21, 2016, 11:21 AM IST

ബാംഗലൂരു: ഇന്ത്യയിലെ മുന്‍നിര ഇ-കോമേഴ്സ് സൈറ്റായ ഫ്ലിപ്പ്കാര്‍ട്ട് ഉപയോക്താവിന് സെല്ലറുമായി ചാറ്റ് ചെയ്യവുന്ന സംവിധാനം ആരംഭിച്ചു, പിംഗ് എന്നാണ പീര്‍ ടു പീര്‍ സംവിധാനത്തിന്‍റെ പേര്. ഈ വര്‍ഷം ഏപ്രിലില്‍ തിരഞ്ഞെടുത്തവര്‍ക്ക് അവതരിപ്പിച്ച ഈ സംവിധാനം ഇപ്പോഴാണ് എല്ലാ ഉപയോക്താക്കള്‍ക്കുമായി എത്തുന്നത്.

ഫ്ലിപ്പ്കാര്‍ട്ട് ആപ്പിന് അകത്താണ് പിംഗിന്‍റെ സേവനം ലഭിക്കുക. ഇതുവഴി സുഹൃത്തിന് വാങ്ങാന്‍ ഉദ്ദേശിക്കുന്ന ഉത്പന്നത്തിന്‍റെ വിവരങ്ങള്‍ കൈമാറാം. കഴിഞ്ഞ ഏപ്രിലില്‍ ഫ്ലിപ്പ്കാര്‍ട്ടില്‍ നിന്നും പടിയിറങ്ങിയ ചീഫ് പ്രോഡക്ട് ഓഫീസര്‍ പുനിത്ത് സോണിയുടെ ആശയമാണ് പിംഗ്. 

തങ്ങളുടെ ആപ്പ് ഒരു സോഷ്യല്‍ മീഡിയ എന്ന രീതിയില്‍ വളര്‍ത്തുക എന്നതാണ് ഫ്ലിപ്പ് കാര്‍ട്ട് പുതിയ സംവിധാനത്തിലൂടെ ലക്ഷ്യമിടുന്നത്. താന്‍ വാങ്ങാന്‍ ഉദ്ദേശിക്കുന്ന ഉത്പന്നത്തിന്‍റെ അഭ്രിപ്രായം അറിയാന്‍ ആപ്പില്‍ നിന്നും ഉപയോക്താവ് വീണ്ടും ഫേസ്ബുക്കിലോ, ട്വിറ്ററിലോ പോകരുത് എന്നാണ് പിംഗിലൂടെ ഫ്ലിപ്പ്കാര്‍ട്ട് ഉദ്ദേശിക്കുന്നത്.

അടുത്തിടെയായി ആമസോണുമായി വിപണിയില്‍ നടക്കുന്ന കടുത്ത മത്സരം ഫ്ലിപ്പ്കാര്‍ട്ടിന് വലിയ സമ്മര്‍ദ്ദമാണ് ഉണ്ടാക്കുന്നത് എന്നാണ് ടെക് ലോകത്തിന്‍റെ വിലയിരുത്തല്‍. ഏതാണ്ട് 3 ബില്ല്യണ്‍ അമേരിക്കന്‍ ഡോളര്‍ ഇന്ത്യന്‍ വിപണിയില്‍ നിക്ഷേപിക്കാന്‍ ഒരുങ്ങുന്ന ആമസോണിനോട് പിടിച്ചുനില്‍ക്കാനാണ് ഫ്ലിപ്പ് കാര്‍ട്ടിന്‍റെ പുതിയ പരിഷ്കാരങ്ങള്‍. അടുത്തിടെ ഫ്ലിപ്പ്കാര്‍ട്ടിന്‍റെ മറ്റൊരു എതിരാളികളായ സ്നാപ്ഡീലും ഇത്തരത്തിലുള്ള ഒരു ചാറ്റിംഗ് ഓപ്ഷന്‍ തങ്ങളുടെ സംവിധാനത്തില്‍ ഏര്‍പ്പെടുത്തിയിരുന്നു.

Follow Us:
Download App:
  • android
  • ios