Asianet News MalayalamAsianet News Malayalam

സാംസങ്ങ് ഗ്യാലക്സി എം10, എം20 എത്തുന്നു; അത്ഭുതപ്പെടുത്തുന്ന വില

ഗ്യാലക്സി എം10ന് വില 7,990 രൂപയായിരിക്കും തുടക്കം. ഇത് 2ജിബി മോഡലിനാണ്. ഈ ഫോണിന്‍റെ 3 ജിബി പതിപ്പിന് വില 8,990 രൂപയായിരിക്കും.

Galaxy M10, Galaxy M20 Price in India Tipped Again Ahead of Monday's Launch
Author
Kerala, First Published Jan 26, 2019, 7:34 PM IST

ദില്ലി: സാംസങ്ങ് ഗ്യാലക്സി എം സീരിസിലെ ഇറങ്ങാന്‍ പോകുന്ന രണ്ട് ഫോണുകളുടെ വില വിവരങ്ങള്‍ പുറത്തായി. ജനുവരി 28നാണ് സാംസങ്ങ് ഇന്ത്യയില്‍ എം10, എം20 എന്നീ ഫോണുകള്‍ അവതരിപ്പിക്കാന്‍ ഇരിക്കുന്നത്. ചൈനീസ് ബ്രാന്‍റുകളുടെ വിപണിയിലെ വെല്ലുവിളി ചെറുക്കുവാന്‍ ആണ് കുറഞ്ഞവിലയിലുള്ള ഫോണുകളുമായി സാംസങ്ങ് എത്തുന്നത് എന്നാണ് സൂചന.

ഗ്യാലക്സി എം10ന് വില 7,990 രൂപയായിരിക്കും തുടക്കം. ഇത് 2ജിബി മോഡലിനാണ്. ഈ ഫോണിന്‍റെ 3 ജിബി പതിപ്പിന് വില 8,990 രൂപയായിരിക്കും. എം20യില്‍ എത്തുമ്പോള്‍ 3ജിബി പതിപ്പിന് വില 10,990 രൂപയായിരിക്കും. 4ജിബി പതിപ്പിന് വില 12,990 രൂപയായിരിക്കും.

ബാറ്ററിയുടെ കാര്യത്തില്‍ വലിയ ഓഫറാണ് ഇരുഫോണുകളും മുന്നോട്ട് വയ്ക്കുന്നത് എന്നാണ് ഐഎഎന്‍എസ് റിപ്പോര്‍ട്ട് പറയുന്നത്. ഇത് പ്രകാരം എം20ക്ക് 5000എംഎഎച്ചായിരിക്കും ബാറ്ററി. ഇതേ സമയം എം10ന് 3400 ആയിരിക്കും ബാറ്ററി ശേഷി. ജനുവരി 289ന് പുറത്തിറങ്ങുന്ന ഫോണ്‍ ഫെബ്രുവരി 5നായിരിക്കും ആമസോണ്‍ വഴി വില്‍പ്പനയ്ക്ക് എത്തുക.
 

Follow Us:
Download App:
  • android
  • ios