Asianet News MalayalamAsianet News Malayalam

ഗൂഗിള്‍ അലോ, വാട്ട്സ്ആപ്പിന് ഭീഷണിയാകും

Google Allo features leaked can beat WhatsApp
Author
New York, First Published Aug 24, 2016, 3:16 AM IST

ന്യൂയോര്‍ക്ക്: അടുത്തിടെയാണ് ഗൂഗിള്‍ പുറത്തിറക്കിയ വീഡിയോ കോളിംഗ് ആപ്ലിക്കേഷന്‍ ''ഡ്യുവോ'' ശ്രദ്ധേയമാകുന്നതിനിടയില്‍ അടുത്ത നീക്കവുമായി ഗൂഗിള്‍. ഇറങ്ങി ആഴ്ചകള്‍ക്കുള്ളില്‍ തന്നെ മികച്ച ഡൗണ്‍ലോഡാണ് ഗൂഗിളിന്‍റെ ഈ പുതിയ ആപ്പിന് ലഭിക്കുന്നത്. ഇപ്പോള്‍ ലോകത്ത് ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന ഫേസ്ബുക്ക് വീഡിയോ ചാറ്റ്, ഐഎംഒ എന്നിവയോട് കിടപിടിക്കുന്നതാണ് ഡ്യൂവോ എന്നാണ് ടെക് നിരീക്ഷകരുടെ തന്നെ വാദം.

അതിനിടയില്‍ ലോകത്തിലെ ഏറ്റവും കൂടുതല്‍പ്പേര്‍ ഉപയോഗിക്കുന്ന ചാറ്റിംഗ് ആപ്പ് വാട്ട്സ്ആപ്പിന് വെല്ലുവിളിയായി ഗൂഗിള്‍ എത്തുന്നത്. ഗൂഗിള്‍ അലോ (allo) ആണ് ഗൂഗിള്‍ അവതരിപ്പിക്കുന്ന ആപ്പ്. തീര്‍ത്തും സിംപിളായ ഇന്‍റര്‍ഫേസ് ആണ് ഈ ആപ്പിനെ ശ്രദ്ധേയമാക്കുന്നത്. ഗൂഗിളിന്‍റെ ജി ടോക്ക് പോലുള്ള സംവിധാനങ്ങളെ മറികടന്നാണ് ഫേസ്ബുക്കും, മെസഞ്ചറും പോലുള്ള ചാറ്റിംഗ് ആപ്പുകള്‍ ഉപയോക്താക്കളെ സ്വന്തമാക്കിയത്. ഹാങ്ങ്ഔട്ട് വീഡിയോ ചാറ്റ് അടക്കമുള്ള സംവിധാനങ്ങള്‍ പകരം ഒരുക്കിയെങ്കിലും ഗൂഗിളിന് കാര്യമായ നേട്ടം കൈവരിക്കാന്‍ സാധിച്ചില്ല.

അതിനാലാണ് പുതിയ ആപ്പുമായി ഗൂഗിള്‍ എത്തുന്നത്. എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ സംവിധാനത്തോടെയാണ് അലോ എത്തുന്നത്. ഒപ്പം പ്രൈവറ്റ് ചാറ്റിംഗിനും ഡിസപ്പീയര്‍ സന്ദേശങ്ങള്‍ക്കും ഗൂഗിള്‍ ഈ ആപ്പില്‍ പ്രധാന്യം നല്‍കുമെന്ന് ആന്‍ഡ്രോയ്ഡ് പോലീസ് റിപ്പോര്‍ട്ട് ചെയ്യുന്നു. 

Follow Us:
Download App:
  • android
  • ios