Asianet News MalayalamAsianet News Malayalam

ഗൂഗിള്‍ ക്രോം ഫ്ലാഷിനെ പൂര്‍ണ്ണമായും ഒഴിവാക്കുന്നു

Google Chromes plan to kill Flash kicks into high gear
Author
First Published Aug 10, 2016, 4:21 PM IST

ഗൂഗിള്‍ ക്രോം സെപ്തംബര്‍ മുതല്‍ ഫ്ലാഷ് അടിസ്ഥാനമാക്കിയുള്ള കണ്ടന്‍റുകളെ പൂര്‍ണ്ണമായും ഒഴിവാക്കുന്നു. കൂടുതല്‍ വേഗത്തിലുള്ള പേജ് ലോഡിങ്ങിനും, ഡിവൈസിന്‍റെ ബാറ്ററി ലൈഫിനും വേണ്ടിയാണ് ഈ നീക്കം എന്നാണ് ഗൂഗിള്‍ പറയുന്നത്. ക്രോം 53 യിലാണ് ഫ്ലാഷിന് ഗൂഗിള്‍ വിലക്ക് ഏര്‍പ്പെടുത്തുക എന്നാണ് അവരുടെ ബ്ലോഗ് പോസ്റ്റ് പറയുന്നത്.

ഇപ്പോള്‍ ഉള്ള വെബ് സമ്പന്നമാക്കുവാന്‍ ഫ്ലാഷ് സഹായിച്ചിട്ടുണ്ട്, അത് ഇനിയും തുടരും. എച്ച്ടിഎംഎല്‍5 ലേക്കുള്ള ട്രാന്‍സിഷന് സുരക്ഷിതവും, സാധ്യവുമായ രീതിയില്‍ ഫ്ലാഷിന്‍റെ നിര്‍മ്മാതാക്കളായ അഡോബുമായി സഹായം വെബ് ടെക്നോളജിയില്‍ സഹായം തേടുമെന്നാണ് ഗൂഗിള്‍ ബ്ലോഗ് പോസ്റ്റില്‍ പറയുന്നത്. 

കഴിഞ്ഞ ജൂണില്‍ ഗൂഗിള്‍ ക്രോമില്‍ ഇന്‍റലിജന്‍റ് പൗസിംഗ് ടെക്നോളജി നടപ്പിലാക്കിയിരുന്നു. ഇതിലൂടെ വെബ് പേജുകളുടെ ബാക്ഗ്രൗണ്ടില്‍ വരുന്ന ഫ്ലാഷ് ആനിമേഷനുകളെ ഓട്ടോമാറ്റിക്ക് പൗസ് ചെയ്യാന്‍ സാധിക്കുമായിരുന്നു. ക്രോം 55ല്‍ എത്തുമ്പോള്‍ എച്ചടിഎംഎല്‍ 5 പരസ്യത്തിനും, ആനിമേഷനും, വീഡിയോയ്ക്കുമുള്ള സാന്‍റേര്‍ഡ് ആക്കുവാനുള്ള നീക്കത്തിന്‍റെ ഭാഗമാണ് പുതിയ ഫ്ലാഷ് ബ്ലോക്കിംഗ് ഗൂഗിള്‍ ഏര്‍പ്പെടുത്തുന്നത് എന്നാണ് റിപ്പോര്‍ട്ട്.

Follow Us:
Download App:
  • android
  • ios